Wednesday, April 28, 2010

അനുഭൂതി [1997]യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാർ


സിരേഷ് ഗോപി
ചിത്രം: അനുഭൂതി [1997] ഐ.വി.ശശി
അഭിനേതാക്കൾ: സുരേഷ് ഗോപി, ജഗതി, ജഗദീഷ്, കക്കവേരി, വാണി വിശ്വനാഥ്, കുശ് ബു, കല്പന...


രചന: എം.ഡി രാജേന്ദ്രൻ
സംഗീതം: ശ്യാം


1. പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


അനുഭൂതി തഴുകി ആദ്യവർഷമേഘം
ആത്മാവിലെഴുതി ഭാവന (2)
കവിതേ നിന്നുടയാട നെയ്തൂ താഴ്വരചോല
മേലേ മഴമുകിൽ മാല നീളേ കുളിരൊളിമാല
(അനുഭൂതി...)


മജ്ഞീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാൻ മിഴി പോലെ
ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ
നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ കുളിരു കോരി നീ
(അനുഭൂതി..)


സംഗീതമുണരും സ്വരമുരളിക പോലെ
സായൂജ്യമണിയും സാധന പോലെ
സൗന്ദര്യലഹരി സൗപർണ്ണിക പോലെ
സാഫല്യമേകും സുഷമകൾ പോലെ
മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ
വരവർണ്ണിനീ നീയെന്നും ആ..ആ.ആ
ശാലീനതേ എൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ തളിരു ചൂടി നീ
(അനുഭൂതി..)

ഇവിടെ


2. പാടിയതു: യേശുദാസ്

ആ...ആ.ആ..ആ.ആ
അടുക്കുന്തോറും അകലെ അകലേ
സമസ്യയാകും സംഗമങ്ങൾ
അകലുന്തോറും തീരമണയും ജന്മമേതോ ബന്ധനം
അനന്തതേ അപാരതേ
കാവൽ നിൽക്കും കാലമേ സാക്ഷി നീ


ഹൃദയരാഗം തരളമാകും നിമിഷമുണരും സുകൃതങ്ങളേ
അഭയമന്ത്രം ആശാതരംഗം
കനവിലാളും കൈവല്യനാളം
ഇരുളിലലിയുന്നു മിഥുനാത്മഗീതം
വ്യർത്ഥതാപങ്ങളോ മറയുന്ന ജലരേഖയോ
വിധിയുടെ ലയഭംഗമോ
(അടുക്കുന്തോറും...)

മുഖപടങ്ങൾ ചിതറി വീഴും നിഴലിൽ മിന്നും വ്യാമോഹമേ
ചുവരില്ലാതെ എഴുതുന്ന ചിത്രം
മധുവില്ലാതെ പൊഴിയും വസന്തം
തിരിയിലെരിയുന്നു നിർമ്മാല്യ ശലഭം
ജന്മശാപങ്ങളോ ജനിമൃതി ദുഃഖങ്ങളോ
ജഗതി തൻ ജഗശാപമോ
(അടുക്കുന്തോറും...)
ഇവിടെ

3. പാടിയതു: ബിജു നാരായൺ

മൗനമേ...മൗനമേ..

മൗനമേ നിൻ മൂക നിശ്ചേഷ്ട നിദ്ര തൻ (2)
ഭാവങ്ങൾ തേടി ഞാൻ അലയുന്നിതെത്ര നാൾ
മൗന വ്രതശുദ്ധി എന്നിളകാത്ത മനസിലോ
സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ
(മൗനമേ..)

തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ്
യോഗ നിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും
ഇടിനാദമുറങ്ങുന്ന കാർമേഘജാലവും
പൊട്ടിത്തെറിക്കാത്തോരഗ്നി ശൈലങ്ങളും
മൗനത്തിന്നതിസാന്ദ്ര ശാന്ത ഭാവങ്ങളായ്
(മൗനമേ..)

പൂവിതൾ ചോന്നതും മഞ്ഞുരുകി മാഞ്ഞു മൂകമായ്
നിന്റെ വാചാലമാം മൗനമായ്
മൗനസംഗീതങ്ങൾ തീർക്കുന്നീ തൂഴി
മൗനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടറിയാത്ത
താളമുണ്ടനവദ്യലഹരിയുണ്ട്
അതിലുള്ളിലലിയുന്ന മൗനസംഗീതമുണ്ട്
അത് തേടിയലയുന മനസ്സിനസ്വസ്ഥമായ് ശാന്തത
(മൗനമേ..

ഇവിടെകാവേരി

4. പാടിയതു: ചിത്ര

വിൺ ദീപങ്ങൾ ചൂടി വെൺ ജ്വാലാസുമങ്ങൾ
അറിയാതെ ആരോരുമറിയാതെ
നിഴലിൻ നിറവിൽ കുളിരൊളിയായി
നിൻ രാഗ താരാഞ്ജലി
(വിൺ ദീപങ്ങൾ..)


യാമങ്ങളിൽ ശുഭതാളങ്ങളിൽ
താനേ തുളുമ്പുന്ന മോഹങ്ങളേ (2)
മധുകണമായ് തളിരിതളിൽ നിറയുന്നുവോ
മണിശലഭച്ചിറകിമേൽ ഉയരുന്നുവോ
മനതാരിൽ ഉയരുന്നുവോ
(വിൺ ദീപങ്ങൾ..)

നാളങ്ങളിൽ ശ്രുതി മേളങ്ങളിൽ
താനേ മുഴങ്ങുന്ന മൗനങ്ങളേ (2)
ഇനി മൊഴിയായ് സ്വരജതിയായ് ഉണരുന്നുവോ
ഒരു മധുരച്ചിന്തിന്മേൽ ഉതിരുന്നുവോ
അകതാരിൽ ഉതിരുന്നുവോ
(വിൺ ദീപങ്ങൾ..)

ഇവിടെ


കല്പന

ബോണസ്:
വാണി ജയറാം:
വിഡിയോ

ചിത്ര: പാടറിയേൻ, പടിപ്പറിയേൻ...

വിഡിയോ

No comments: