Powered By Blogger

Wednesday, April 28, 2010

ദേവരാഗം[1996] ചിത്ര, പി. ജയചന്ദ്രൻ, കീർവാണി, സുജാത





[എം. ഡി. രാജേന്ദ്രൻ രചിച്ച ഗാനങ്ങൾ]


എം.ഡി. രാജേന്ദ്രൻ


ചിത്രം: ദേവരാഗം: [1996] ഭരതൻ
അഭിനേതാക്കൾ: നെടിമുടി വേണു, അരവിന്ദ് സ്വമി. ശ്രീദേവി

സംഗീതം: എം.എം. കീർവാണി


1. പാടിയതു: ചിത്ര & കീർവാണി


ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍‌ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം [2]
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ

വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി...
ലക്ഷ്മീഭാവം നടമാടി...
ചഞ്ചലപാദം... മഞ്ജുളനാദം...
മണിവര്‍‌ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം [4]

(ശശികല)

ഇവിടെ


വിഡിയോ


2. പാടിയതു: ചിത്ര & പി. ജയചന്ദ്രൻ

ശിശിരകാലമേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ...
കുളിരില്‍ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ...
ഇന്ദ്രിയങ്ങളില്‍ ശൈത്യനീലിമ...
സ്പന്ദനങ്ങളില്‍ രാസചാരുത...
മൂടല്‍മഞ്ഞല നീര്‍ത്തി ശയ്യകള്‍...
ദേവതാരുവില്‍ വിരിഞ്ഞു മോഹനങ്ങള്‍

(ശിശിരകാല)

ആ‍ദ്യരോമഹര്‍ഷവും അംഗുലീയപുഷ്പവും
അനുഭൂതി പകരുന്ന മധുരം...
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും
കതിരിടും ഹൃദയങ്ങളില്‍...
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)

ലോലലോലപാണിയാം കാലകനകതൂലിക
എഴുതുന്നൊരീ പ്രേമകാവ്യം...
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളില്‍...
ലയനരാഗവാഹിനി തരളതാളഗാമിനി
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

(ശിശിരകാല)

ഇവിടെ


വിഡിയോ


വിഡിയോ


3. പാടിയതു: പി. ജയചന്ദ്രൻ

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍

ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍

അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ

പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി

ഇവിടെ


വിഡിയോ


4. പാടിയതു: ചിത്ര & സുജാത


താഴമ്പൂ മുടിമുടിച്ച്‌
പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌
വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌
മകളൊരുങ്ങ്‌ മനമകളൊരുങ്ങ്‌ (താഴമ്പൂ)

കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിന്‍
മഷിതേച്ചൊരുങ്ങ്‌ (2)
വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌
വാസനപ്പൂ ചൂടിയൊരുങ്ങ്‌
ഒ...ഒ.. ഒ.... (താഴമ്പൂ..)

കര്‍പൂര ദീപത്തിന്‍ ഒളിപോലെ
ചുറ്റും നറുമണം ചൊരിയേണം (2)
പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ
നന്മകള്‍ നിന്നില്‍ നിറയേണം
ഒ...ഒ.. ഒ.... (താഴമ്പൂ..)

ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ
നീ വലംകാല്‍ വച്ചു കയറുമ്പോള്‍ (2)
ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍...
ദേവി മന്ത്രങ്ങള്‍ വിടരേണം
ഒ..ഒ..ഒ. (താഴമ്പൂ..)

ഇവിടെ


വിഡിയോ


5. പാടിയതു: ചിത്ര & ജയചന്ദ്രൻ

ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
പധമപ ഗമരിഗ സ്വരലയം നൈവേദ്യം

പോയകാല സ്മൃതികള്‍തന്‍ തണലായ്
പുഴയുമാമ്പലും നീരാട്ടുകല്പടവും
പഴയ കോവിലും അരയാലുമാല്‍ത്തറയും
ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ

(ദേവപാദം)

ഇവിടെ



ബോണസ്:
6. രചന:കോന്നിയൂർ ഭാസി

പാടിയതു: ചിത്ര & ഉണ്ണികൃഷ്ണൻ




യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍‌പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ശ്രീനന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍ പെയ്തു
എന്‍റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂപോലെ നീ
പണ്ടു കൈയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങി
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായംകാലം ലീലാലോലം
മോഹാവേശം നിന്‍ മായം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ഓ രാധികേ ഈ സംഗമം
വനവല്ലിക്കുടില്‍ കണ്ടു കൊതിയോടെ
അതു മുല്ലപ്പൂവായ് നീളേ നീളെ വിരിഞ്ഞു
ഈ വാക്കുകള്‍ തേന്‍‌തുള്ളികള്‍
നീലത്തിങ്കള്‍ബിംബം തൂകും അമൃതായി
ഇന്ദ്രനീലരാഗച്ചെപ്പുകളില്‍ നിറഞ്ഞു
യദുകുലകാംബോജി മുരളിയിലൂതാം ഞാന്‍
യമുനയിലോളംപോല്‍ സിരകളിലാടാം ഞാന്‍
സുരഭില രാഗം താനം നീയും ഞാനും
പാടും നേരം സ്വര്‍ഗ്ഗീയം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)


ഇവിടെ


വിഡിയോ

No comments: