ചിത്രം: മംഗളം നേരുന്നു [1984]  മോഹൻ
അഭിനേതക്കൾ:  നെടുമുടി വേണു, ശ്രീനാത്, ശാന്തി കൃഷ്ണ, നാധവി, പി.കെ. ഏബ്രഹാം, 
രചന:   എം.ദി. രാജേന്ദ്രൻ
സംഗീതം:   ഇളയരാജാ
          1.     പാടിയതു:  യേശുദാസ്  & കല്യാണി മേനോൻ
            ഋതുഭേദകല്പന ചാരുത നല്‍കിയ
            പ്രിയപാരിതോഷികംപോലെ
            ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
            പരിരംഭണക്കുളുര്‍പോലെ
            പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍
            കവിതേ പൂവായ് നീ വിരിഞ്ഞു 
            (ഋതുഭേദ)
            സ്ഥലകാലമെല്ലാം മറന്നുപോയൊരു
            ശലഭമായ് നിന്നെ തിരഞ്ഞു
            മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ
            അറിയാതെ നിന്നില്‍ പകര്‍ന്നു
            സുരലോകഗംഗയില്‍...
            സനിസഗാഗ പമപഗാഗ 
            ഗമപനി പനി പനിപമഗസ
            നീന്തിത്തുടിച്ചു..
            സഗമ ഗമധ മധനി 
            പനിസനിപമഗസനിധ
            സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു
            ഒരു രാജഹംസമായ് മാറി
            ഗഗനപഥങ്ങളില്‍ പാറിപ്പറന്നു
            മുഴുതിങ്കള്‍പക്ഷിയായി മാറി 
            (ഋതുഭേദ)
            വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
            വിടപറയുന്നൊരാ നാളില്‍
            നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
            ചിറകറ്റു വീഴുമാ നാളില്‍
            മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
            മംഗളം നേരുന്നു തോഴി 
            (ഋതുഭേദ) 
ഇവിടെ 
 വിഡിയോ 
      2.    പാടിയതു:   കൃഷ്ണചന്ദ്രൻ
            അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
            അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
            തെങ്ങിളനീരോ തേന്മൊഴിയോ?
            മണ്ണില്‍ വിരിഞ്ഞ നിലാവോ?
            തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ
            കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ
            നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം 
            നീ ചെല്ലം ചെല്ലം തെയ്യം തെയ്യം 
            തുള്ളിത്തുള്ളി വാവാ
            (അല്ലിയിളം പൂവോ..)
            കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം
            കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ
            നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
            നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ
            (അല്ലിയിളം പൂവോ..)
ഇവിടെ 
ബോണസ്:
“ സുന്ദര സ്വപ്നമെ നീ എനിക്കേകിയ വർണ്ണ ചിരകുകൾ വീശി....
 വിഡിയോ 
 വിഡിയോ 
Wednesday, April 28, 2010
Subscribe to:
Post Comments (Atom)





No comments:
Post a Comment