Powered By Blogger

Thursday, February 4, 2010

ഹിസ് ഹൈനസ്സ് അബ്ദുള്ള [1990] യേശുദാ‍ാസ്, ചിത്ര, എം.ജി. ശ്രീകുമാർ [4]








“ഗോപികാവസന്തം തേടി ,,,

ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള [1990] സിബി മലയിൽ.
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ & കെ എസ് ചിത്ര




ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്റെ
(ഗോപികാവസന്തം തേടി വനമാലീ)

നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണീ രാധ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
ഗോപികാവസന്തം തേടി വനമാലി

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്റെ
(ഗോപികാവസന്തം)



ഇവിടെ


ഇവിടെ വിഡിയോ


ഇനിയും:>>>>>>>


പാടിയതു:: കെ ജെ യേശുദാസ് : “ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ...
ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ...


ഇവിടെ


വിഡിയോ


ഇനിയും >>>>


പാടിയതു: എം ജി ശ്രീകുമാർ :: “നാദ രൂപിണീ...


നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ
പാഹിമാം... പാഹിമാം....

മാനസപൂജയിൽ ഭാവപ്രണീതമാം
അമൃതമന്ത്രങ്ങളിലൂടെ (മാനസ)
നിൻ ഹൃദന്തം ജഗത്തിൻ
അകമലരിലുതിർത്തൂ മരന്ദം

സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ... സനിപമ ഗമരിസ...
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ
ധ്വനിതരള നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം

സർവ്വചരാചരം കാണ്മൂ നിൻ മുന്നിൽ
തൊഴുകൈ താമരയോളം (സർവ്വ)
നിൻ കരങ്ങൾ തൊടുമ്പോൾ
മനഭരിതമുണർന്നു പ്രകാശം

സനിമധനി പപപ
നിനിസസ നിനിഗഗ ധനിസ രിരിരി
സനിപമ ഗമരിസ... സനിപമ ഗമരിസ...
സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമ
നിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ
സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ

ലയതരള നാദരൂപിണീ...
ഗമധനി നാദരൂപിണീ..
നിസ സഗ ഗമ മധ സനിപമഗ
മധ ഗമ രിഗ സരി നിസരിഗ
രിഗ സരി നിസ ധനി മധനിസ
നാദരൂപിണീ...

ഗരിസനി ധനിധമ ഗമമധ ധനിനിസ
ഗരിസ...... രിസനി.... സനിധ....
ഗരി സനിധ രിസ നിധമ ഗമ മധനി
നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം

ഇവിടെ


വിഡിയോ


ഇനിയും >>>>>>

പാടിയതു: കെ ജെ യേശുദാസ്::“തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള.... “


ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
തേരി ബാഹോം മേം അബ് ഗുസ്‌രേ

തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
തേരാ ജല്‍‌വാ സുഭാനള്ളാ
കഭി ഷബ്‌നം കഭി ഷോലാ
മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ.. [ തൂ ബഡി ]

ഹം ഹേ തേരേ ആഷിഖ് കിസ് ബാത് കാ ശര്‍‌മാനാ
കിസ് ബാത് കാ ശര്‍‌മാനാ
തൂ സീനേ ലഗാ ലേ ന ചലേഗാ ബഹാനാ
ന ചലേഗാ ബഹാനാ
ഹുസ്‌ന് ലാജവാബ് ഹേ
ഹുസ്‌ന് ലാജവാബ് ഹേ
ഖുലീ ഹുയീ കിതാബ് ഹേ
ഖുലീ ഹുയീ കിതാബ് ഹേ
പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
ഹം നഹി ബേഗാനേ മാനേ യാ ന മാനേ
ഹം തേരേ ദീവാനേ [ തൂ ബഡി ]

ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
യേ അദായേ കമാല്‍ ഹേ..
ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
തൂ ഹോഠോം സേ പിലാ ദേ
രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
തൂ ഗുല്‍ നയാ ഖിലാ ദേ
യേ അദായേ കമാല്‍ ഹേ
യേ അദായേ കമാല്‍ ഹേ
യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ [ തൂ ബഡി ]




ഇവിടെ



വിഡിയോ

***********************

No comments: