Wednesday, February 3, 2010

ശ്രേയാ ഘോഷൽ 5 മലയാള ഗാനങ്ങൾ
ചിത്രം:: നീലത്താമര [2009]
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർ
ആലാപനം: വി ശ്രീകുമാർ & ശ്രേയ ഘോഷൽഅനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍
(അനുരാഗ)

കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ????
(അനുരാഗ)

പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ ????
(അനുരാഗ)


ഇവിടെ

വിഡിയോ

ഇനിയും>>>>>>>>>
ചിത്രം: ബനാറസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: ശ്രേയ

പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ

ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടില്ലേ
ശാരദേന്ദു ദൂരേ(2)
ദീപാങ്കുരമായ് ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ (ചാന്തു...)

സ്നേഹസാന്ധ്യരാഗം (2)
കവിൾക്കൂമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ് (ചാന്തു...)

പ്രിയനൊരാൾ ഇന്നു വന്നുവോ ആ..ആ...ആ...
ഇവിടെ

വിഡിയോ
ഇനിയും>>>>>>>>

ചിത്രം: ബനാറസ്
പാടിയതു: ശ്രേയ ഘോഷൽ & സുദീപ് കുമാർ

കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി..
മേരെ മന്‍മേ വിരാജോജി

മധുരം ഗായതി മീരാ മീരാ മധുരം ഗായതി മീരാ
ഓം ഹരിജപലയമീ മീരാ എന്‍ പാര്‍വണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ (മധുരം ഗായതി മീരാ....)

ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം
അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം
ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി
മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്(മധുരം ഗായതി മീരാ....)അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം
ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിവളുടെ മിഴിനീര്‍ക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ്‌ (മധുരം ഗായതി മീരാ....)


ഇവിടെ

വിഡിയോ


ഇനിയും>>>>>>ചിത്രം: സാഗർ ഏലിയാസ് ജാക്കി [2009] അമൽ നിരാദ്
രചന: റിയ ജോയ്
സംഗീതം: ഗോപി സുന്ദർ

പാടിയതു: എം ജി ശ്രീകുമാർ & ശ്രേയ ഘോഷൽവെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികിൽ നീളേ
നെഞ്ചിൽ മൂളിപ്പാട്ടുമായ് കൈയ്യിൽ വർൺനച്ചെണ്ടുമായ്
എന്നിൽ നിന്നിൽ പെയ്യും സ്നേഹം
വിരിയും മലരിൻ മർമ്മരം
പൊഴിയും നിഴലിൻ സാന്ത്വനം
നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം (വെണ്ണിലവേ...)


കാണാദൂരത്തേതോ ഗന്ധർവ്വൻ മായുന്നുവോ
ഈ ഗാനം കേൾക്കാതെ
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരേ മായുന്നോയെന്നെന്നേയ്ക്കുമായ്
പ്രണയമോ കടലല പോലെ മറയുമീ
ചിരിയഴകിൻ പ്രിയ നിമിഷം (വെണ്ണിലവേ.....)ഇവിടെ

വിഡിയോ

ഇനിയും>>>>>>>>>

"വിടപറയുകയാണോ..

ചിത്രം: ബിഗ് ബി ദി ബോഡിഗാർഡ് [2007] അമൽ നീരാദ്
രചന: സന്തോഷ് വർമ്മ
പാടിയതു: ശ്രേയ

ഓ...
വിടപറയുകയാണൊ
ചിരിയുടെ വിൺപ്രാവുകൾ
ഇരുളടയുകയാണോ..
മിഴിയിണയുടെ കൂടുകൾ
വിധിയിലേറി വേനലിൽ വിരഹ
മരുഭൂമിയിൽ
ഒർമ്മകളുമായ് തനിയേ അലയേ...[2]

മഴ തരും മുകിലുകളിൽ തണുവുമായ്
ഇതൾ വിരിയും
ഓ പാവം മാരിവില്ലുകൾ
മായും പോലെ മായയായി
എകാകിനി എങ്ങോ നീ മായവെ

വിടപറയുകയാണൊ
ചിരിയുടെ വിൺപ്രാവുകൾ
ഇരുളടയുകയാണോ..
മിഴിയിണയുടെ കൂടുകൾ
വിധിയിലേറി വേനലിൽ വിരഹ
മരുഭൂമിയിൽ
ഒർമ്മകളുമായ് തനിയേ അലയേ...


ഇവിടെ

വിഡിയോ

***********************************************************************


ശ്രേയ ഘോഷൽ

No comments: