Powered By Blogger

Thursday, February 4, 2010

ഇതാ ഒരു ധിക്കാരി [1981]: യേശുദാസ് [2]

ചിത്രം:: ഇതാ ഒരു ധിക്കാരി [1981] സുരേഷ്
രചന: പൂവച്ചൽ ഖാദർ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ്


അറിയാതെ അറിയാതെ അനുരാഗവീണയിൽ
എന്റെ വിരലൊന്നു തൊട്ടു
അതിൽ നിന്നുമൊഴുകും ഒരു ഗാനപല്ലവി
നിന്നെക്കുറിച്ചുള്ളതായി
നിന്നെക്കുറിച്ചുള്ളതായി
സഖീ നിന്നെക്കുറിച്ചുള്ളതായി (അറിയാതെ...)

നിൻ നിറയൗവനം രാഗമേകി
നിൻ മന സ്പന്ദനം താളമേകി (2)
ആലാപനങ്ങളിൽ നിൻ സ്വരങ്ങൾ (2)
പീയൂഷ ധാരകൾ പെയ്തു നില്പൂ (2) (അറിയാതെ...)

നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായി
നിൻ ഋതു ഭംഗിയെൻ മോഹമായി
ഒരു മൂക വീഥിയിൽ നിൻ പദങ്ങൾ
ഒരു നൃത്ത മണ്ഡപം തീർത്തു നില്പൂ (അറിയാതെ...)



ഇവിടെ

ഇനിയും: >>>>>


‘ എന്റെ ജന്മം നീയെടുത്തു.... [ഇതാ ഒരു ധിക്കാരി.. യേശുദാസ് & ജാനകി }

എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)

കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (4)
നീയെനിക്കു മോളായി
നീയെനിക്കു മോനായി

നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറിൽ ചേർന്നുറങ്ങ്


ഈ മുറിയിൽ ഈ വഴിയിൽ
കൈ പിടിച്ചു ഞാൻ നടത്തും
നിൻ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാൻ പൊതിയും
ഉമ്മ കൊണ്ടു ഞാൻ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോനുറങ്ങ്
എന്റെ മടിയിൽ വീണുറങ്ങ്
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)


വിഡിയോ

No comments: