Powered By Blogger

Friday, August 14, 2009

മുല്ലവള്ളിയും തേന്മാവും (2003) ..ഗായത്രി..വേണുഗോപാല്‍

“താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍

ചിത്രം: മുല്ലവള്ളിയും തേന്മാവും ( 2003) വീ.കെ. പ്രകാശ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍

പാടിയത്: ഗായത്രി ..വേണുഗോപാല്‍

താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍ തൊട്ടു വിളിക്കൂ
താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേര്ന്നൊരു പാട്ടു മൂളൂ.
മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീ ഉറക്കൂ [ താമര നൂലിനാല്‍...)

വെയിലേറ്റു വാടുന്ന പൂവുപോലെ
പൂങ്കാറ്റിലാടും നിലാവു പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍
തിര നുര കൈകളും നീട്ടി നില്പൂ...
എന്നിട്ടും എന്നിട്ടും എന്തേ നീയെന്തേ
നിറുകയിലൊരു മുത്തം തന്നീല? ആ... ആ‍ാ.
ആരിരാരാരിരാരോ...ആരാരോ...ആരിരാരാരിരാരോ...മ്മ്ം

തിരമേലെ ആടുന്ന തിങ്കള്‍ പോലെ
തീരത്തുലാവും നിലാവു പോലെ
നറുമഴ പോലെ നിന്‍ പൂചിമിഴില്‍
ഒരു ചെറു മുത്തുമായ് കാത്തു നില്പൂ ..
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലര്‍വെയിലിനു പൂക്കള്‍ തന്നീലാ?

No comments: