Powered By Blogger

Friday, August 14, 2009

കടല്‍ ( 1968 ) എസ്. ജാനകി

“ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...


ചിത്രം: കടല്‍ [ 1968 ]എം . കൃഷ്ന്ണന്‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു എസ് ജാനകി

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍‌ നിഴല്‍ മാത്രം വരും
നിന്‍‌ നിഴല്‍ മാത്രം വരും
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍ (ചിരിക്കുമ്പോള്‍)

കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ... കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ... (ചിരിക്കുമ്പോള്‍)

No comments: