Powered By Blogger

Friday, August 14, 2009

ഹിറ്റ്ലര്‍;;( 1996) ചിത്ര

“ നീ ഉറങ്ങിയോ നിലാവെ മഴനിലാവെ

ചിത്രം: ഹിറ്റ്ലര്‍ ( 1996 ) സിദ്ദിക്ക്
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എസ്.പി. വെങ്കടെഷ്
പാടിയതു: ചിത്ര

നീ ഉറങ്ങിയോ നിലാവെ മഴ നിലാവെ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ് മാറാം
നറു തേന്‍ തൂവല്‍ തളിരാല്‍ മൂടാം
ഇട നെഞ്ചില്‍‍ കൂട്ടും കാണാ കൂട്ടിന്‍
ഇടറും കിളിയുറങ്ങി ... (നീ ഉറങ്ങിയോ...

മനസ്സിലുള്ളീലെങ്ങോ മിന്നി തേങ്ങും
മയില്‍ പീലി പൂവാടിയോ
കഴലിണ വേള്‍ക്കും ഉള്ളിനുള്ളില്‍
ചെറു മുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍
പിടയുന്നതെന്റെ കരളല്ലയോ
ഓണ ക്കാറ്റായ് തഴുകിടാം
ഓമല്‍ പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളേ വായോ
( നീ ഉറങ്ങിയോ നിലാവെ)

കുരുന്നു ചിറകോടെ കൊഞ്ചി കൊണ്ടും
കുളിര്‍മഞ്ഞു നീര്‍ തുമ്പികള്‍
അറിയാ തിരി നാളം ദൂരെ കണ്ടാല്‍
പുതു പൂവു പോല്‍ പുല്‍കുമോ
വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ
വാടി പോകും കനവുകള്‍
നീറി പൊകും ചിറകുകള്‍
മനസ്സിന്‍ മടിയില്‍ മയങ്ങാന്‍ കിളി മകളെ വായോ
( നീ ഉറങ്ങിയോ

No comments: