Sunday, August 15, 2010

കാലചക്രം { 1973} യേശുദാസ്, മാധുരിചിത്രം: കാലചക്രം [ 1973]എന്‍. നാരായണന്‍
താരങ്ങൾ: പ്രേംനസീർ, വിൻസെന്റ്, അടൂർ ഭാസി, ബഹദൂർ, മുത്തയ്യാ, ജയഭാരതി,
രാണി ചന്ദ്ര, രാധാമണി...

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

1. പാടിയതു: യേശുദാസ്

രാക്കുയിലിൻ രാജസദസ്സിൽ
രാഗമാലികാമാധുരി
രാഗിണിയെൻ മാനസ്സത്തിൽ
രാഗവേദനാ മഞ്ജരി (രാക്കുയിലിൻ..)

വെള്ളിമണിത്തിരയിളകീ
തുള്ളിയോടും കാറ്റിടറി
പഞ്ചാരമണൽത്തറയിൽ
പൗർണ്ണമി തൻ പാലൊഴുകീ (വെള്ളി..)
ജീവന്റെ ജീവനിലെ
ജലതരംഗവീചികളിൽ പ്രേമമയീ
പ്രേമമയീ നിന്നോർമ്മ തൻ
തോണികൾ നിരന്നൊഴുകീ (രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല..)
ഗാനത്തിൻ ഗാനത്തിലെ
ലയസുഗന്ധധാരകളിൽ
സ്നേഹമയീ സ്നേഹമയീ‍ നിന്നോർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)


ഇവിടെ

വിഡിയോ2. പാടിയതു: പി. മാധുരി

മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)

ഇവിടെ


വിഡിയോ


3. പാടിയതു: മാധുരി


ചിത്രശാല ഞാന്‍ പ്രണയ ചിത്രശാലഞാന്‍
ചിരിയുടെ ചിത്രങ്ങള്‍ ശൃംഗാരചിത്രങ്ങള്‍
ചുണ്ടില്‍ വരയ്ക്കും മാറ്റിവരയ്ക്കും
ചുംബനവര്‍ണ്ണങ്ങള്‍

കവിതയുറഞ്ഞു വിരിഞ്ഞവയാണെന്‍
കണ്ണിലെ ചിത്രങ്ങള്‍
ഒരുനിമിഷം ആകാശം കാണാം
ഒറ്റനോട്ടത്തില്‍ അലകടല്‍ കാണാം
താമരകാണാം നീലത്താമരകാണാം
താരസഹസ്രം കാണാം കാമ
ദാഹാഗ്നിനാളം കാണാം

മോഹമുണര്‍ന്നു വളര്‍ന്നവയാണെന്‍
മുഖരതിലേഖങ്ങള്‍
കുറുനിരചാര്‍ത്തും കോലങ്ങള്‍ കാണാം
കവിളിണതന്നില്‍ നഖചിത്രം കാണാം
പൂമേനികാണാം പൂക്കും മാറിടം കാണാം
ആപാദചൂഡം തഴുകാം പ്രേമ
രോമാഞ്ചങ്ങള്‍ കാണാം
4. പാടിയതു: മാധുരി & പി. ജയചന്ദ്രൻ

രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകീ ഒഴുകും
നറുമണിത്തെന്നലിലിളകീ
ആ....ആ......
രൂപവതി...........

നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്നമാളിക തീര്‍ക്കും വസന്തം
നവരത്നമാളിക തീര്‍ക്കും
ആ.....ആ.........
രൂപവതി.............


ഇവിടെ


വിഡിയോ5. പാടിയതു: യേശുദാസ്


കാലമൊരജ്ഞാതകാമുകന്‍....
ആ.......

കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍......

ആകാശപ്പൂവാടിതീര്‍ത്തുതരും പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളേയാവീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം സ്വപ്നങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍.....

കാണാത്തസ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം ബന്ധങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍

വിഡിയോ


6. പാ‍ടിയതു: യേശുദാസ് & സുശീല


ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു(2)
അവയില്‍തങ്ങിയ മിഴിനീര്‍ മണികള്‍
അമൃതമണികളായടരുന്നു(2)

പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു(2)
ഈസ്വപ്ന സംഗമ സംഗീതസന്ധ്യയില്‍
ഇരവും പകലും ഒഴുകുന്നു(2)
ആ‍..... ആ‍...
(ഓര്‍മ്മകള്‍തന്‍...)

രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതന്നിതളുകളില്‍(2)
പൂപോലെവീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു(2)
ആ....ആ...
(ഓര്‍മ്മകള്‍തന്‍..

ഇവിടെ


വിഡിയോ7. പാടിയതു: യേശുദാസ്

രാജ്യം പോയൊരു രാജകുമാരന്‍
രാഗാര്‍ദ്രമാനസലോലന്‍
ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
ഒരുതണല്‍ തേടിനടന്നൂ...
രാജ്യം പോയൊരു......

ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെകരയില്‍
ഒരു ദു:ഖഗാനത്തിന്‍ താളം പോലെ
വിരഹിയവന്‍ വന്നു നിന്നൂ...
രാജ്യം പോയൊരു......

മന്ദാരപൂവനം മണ്ഡപമായീ
പൂഞ്ചോലസ്വരധാരയായീ
ആ ദേവകന്യക കോരിത്തരിച്ചൂ
അവനെസ്വയംവരം ചെയ്തൂ
രാജ്യം പോയൊരു......

തങ്കനിലാവിന്റെ വിഗ്രഹം പോലൊരു
തങ്കക്കുരുന്നു പിറന്നൂ
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലികൊണ്ടൂ
രാജ്യം പോയൊരു......

വിഡിയോ

No comments: