Friday, July 2, 2010

എം. ജി. രാധാകൃഷ്ണനു അശ്രുപൂജ......{..പ്രജ 2001 }
ഇന്നു നിര്യാതനായ സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണനു അശ്രു പൂജ...
താൻ സംഗീതം കൊടുത്ത “പ്രജ” എന്ന ചലച്ച്ത്രത്തിലെ ഗാനങ്ങൾ...

ചിത്രം: പ്രജ [ 2001] ജോഷി
താരങ്ങൾ: മോഹൻ ലാൽ. മനോജ് കെ. ജയൻ, ബിജു മേനോൻ, കൊച്ചിൻ ഹനീഫ
ദേവൻ, തിലകൻ, ബാബു നമ്പൂതിരി, ഐശ്വര്യ, സുകുമാരി, ജ്യോതി...

രചന: ഗിരീഷ് പുത്തഞ്ചേരി


1. പാടിയതു: സുജാത,/ & എം.ജി ശ്രീകുമാർ


Yeh zindagi usi ki hai
Jo kisi ka ho gaya
pyaar hi me kho gaya
Yeh zindagi usi ki hai [2]

പ്രകാശ ഗോപുരങ്ങളേ.....
ഇവിടെ
ഇവിടെ

2. പാടിയതു: എം.ജി. ശ്രീകുമാർശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
ചന്ദനമണിസന്ധ്യകളുടെ നടയില്‍ നടനം തുടരുക
രംഗവേദി മംഗളാരഭം ധ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഹരിത കവിതയുണരും
മനസ്സു നിറയും മൃദുലഹരിത മദമഹോത്സവം
വരവീണകള്‍ മൃദുപാണികള്‍ മദമോടു തൊഴുതു ഒരു ശ്രുതി ചേരണം
അലിവോടതില്‍ അനുപദം അനുപദം അഴകായി
മതിമുഖി മമസഖി മയില്‍ ഇവളുടെ നടനം
(ചന്ദനമണിസന്ധ്യകളുടെ)

വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്‍റെ ദൂതുപോയ ഹംസമായി
മഞ്ഞുരുകിയ മഞ്ജിമിഴിലെ മന്ദഹാസ കീര്‍ത്തിയോടെ നീയെനിയ്ക്കു സുന്ദരിയായി
മനസ്സുകളുടെ കുളിരരുവികളില്‍ ഛിലും ഛിലും മരതക മഴമൊഴി തിരയുകയായി (2)
ഇന്നീ നിനവിലെ ജലഗതികളില്‍ ഉണരുമരിയ പ്രണയകളികള്‍
തിരനുരയിടും ഒരു കടലിലെ ഗസലിലലിയുമലസമായി
വിജനവനിയില്‍ വിരഹനിധിയില്‍ ശിശിരശലഭം എഴുതിയ നിറം
ചന്ദനമണി (2) മൃദു
(ചന്ദനമണിസന്ധ്യകളുടെ)

പൊന്‍യമുനയില്‍ എന്‍ പ്രിയമൊഴി വെണ്ണിലാവില്‍ വീണലിഞ്ഞ പൂര്‍ണ്ണചന്ദ്രബിംബമായി
ശ്രാവണമണിമേടകളില്‍ പ്രാവുകള്‍ പറന്ന രാവില്‍ പൂവണിഞ്ഞ പുണ്യമായി
ശ്രുതിഭരമദ സുഖലഹരിയില്‍ ധിനം ധിനം മുഖരിതമീ തിരുകൊലുസുകളില്‍ (2)
ഇമയെഴുതിയ മിഴിമുകുളമിതരുണ കിരണമണിയും അതിലെ
ഹിമകണം അണിവിരലിലെ മഴയസലിലം അലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണ കിരണമണിയും അതിലെ
ഹിമകണം അണിവിരലിലെ മഴയസലിലം അലിയും ആര്‍ദ്രമായി
മനസ്സിനിതളില്‍ ഉണരുമരിയ ശിശിര ശലഭം എഴുതിയ നിറം
(ചന്ദനമണിസന്ധ്യകളുടെ)


ഇവിടെ
3. പാടിയതു: എം.ജി ശ്രീകുമാർ/ സുജാത

അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ
നിൻ മൊഴിയിൽ മദന മധുവർഷമൊ
സായം സന്ധ്യ തന്നോ നിൻ പൊന്നാടകൾ
മേഘപൂക്കൾ തുന്നും നിന്റെ പൂവാടകൾ
രതീശ്വരൻ ഏറ്റു പാടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നൽകിടും മനമൊ നിൻ നാണം [ അല്ലികളിൽ...


ഗന്ധ മാദനത്തിൻ ചോട്ടിൽ സൌഗന്ധികങ്ങളിൽ
നിൻ മനസ്സിൻ പരിമളം നിറയുന്നുവോ
മഞ്ഞു മന്ദഹാസം തീർക്കും വൈഡൂര്യ മോതിരം
നിൻ വിരലിൽ പൌർണമികൾ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിൻ മിഴിയോ
ആലില ഞൊറി ഇതളോ
കഞ്ചുകം ഉലയും തംബുരുവോ
കള്ള നുണക്കുഴിയോ
താരമ്പൻ ശ്രുതി ചേർക്കും കാരുണ്യം തിരനോക്കും
താളം പാടുന്നുവോ.... [ അല്ലികളിൽ....

ചില്ലു ജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ
ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ
അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ
ചന്തമെഴും കാമന തൻ കലശങ്ങളോ
നിൻ പാദ നൂപുരം ഉലയുന്നു
ശിഞ്ജിതം ഉതിരുന്നു
ചഞ്ചല പദ ജതി ഉണരുന്നു, തരളിതമാകുന്നു
ആരമ്പൻ ശ്രുതി ചേർക്കും കാരുണ്യം തിര നോക്കും
ഈണം പാടുന്നുവോ [ അല്ലികളിൽ....


ഇവിടെ


4. പാടിയതു: എം.ജി. ശ്രീകുമാർ


അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ
ഒരുവിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ?
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ?

പാതിയടഞ്ഞ നിന്‍ വാതിലിനപ്പുറം
ഏതോവിഷാദാര്‍ദ്ര ഗീതം
പേലവമാമൊരു മണ്‍ചെരാതിന്‍ നിറ
നീള്‍മിഴി നാളമായ് നീയും
ഓമലേ നിന്‍ മൃദുനിശ്വാസ നൂപുര
ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു

പേരറിയാത്ത മരത്തിന്റെ ചില്ലയില്‍
പാടുന്നു ശാരികയിന്നും
മാനത്തെയീറന്‍ മുകില്‍ത്തുമ്പിലേകാന്ത
യാമിനിതന്‍ മുടിപ്പൂവില്‍
ആതിരേ നിന്‍പ്രതിഛായകള്‍ എന്നില്‍ ഞാന്‍
തേടുകയായിരുന്നെന്നോ!
തേടുകയായിരുന്നെന്നോ!


ഇവിടെ


5. പാടിയതു: മോഹൻ ലാൽ & വസുന്ധര ദാസ്
രചന : എം.പി. മുരളീധരൻ

ഇവിടെ