Sunday, June 27, 2010

ഒരു പെണ്ണിന്റെ കഥ [1971] യേശുദാസ്, മാധുരി, ജയചന്ദ്രൻ, പി. ലീല, സുശീല...ചിത്രം: ഒരു പെണ്ണിന്റെ കഥ ( 1971 )കെ. എസ്. സേതുമാധവന്‍
താരങ്ങൾ: സത്യൻ,ഉമ്മർ,ഷീല, ജയഭാരതി, ശങ്കരാടി, ഭരതൻ, റ്റി.ആർ. ഓമന, മുത്തയ്യാ

രചന: വയലാര്‍
സംഗീതം: ദേവരാജന്‍


പാടിയതു: പി സുശീല

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗ കവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)

നീലാകാശ താമരയിലയില്‍ നക്ഷത്ര ലിപിയില്‍
പവിഴ കൈനഖ മുനയാല്‍
പ്രകൃതിയാ കവിത പകര്‍ത്തി വെച്ചൂ
അന്നതു ഞാന്‍ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)സ്വര്‍ഗ്ഗാരോഹണ വീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ ( ശ്രാവണ...)

ഇവിടെ


വിഡിയോ

2. പാടിയതു: സുശീല

പൂന്തേനരുവീ
പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ......

ഒരു താഴ്വരയില്‍ ജനിച്ചു നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നു
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നു..
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
ആഹാ..ആഹാ..ആഹാഹാഹാ
ഓഹോ ഓഹോ ഓ..ഹോഹൊഹോ
പൂന്തേനരുവീ.....

മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനിമണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങി നമ്മള്‍
കവിതകള്‍ പാടി മയങ്ങി
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
പൂന്തേനരുവീ.....

ഇവിടെ


വിഡിയോ3. പാടിയതു: ജയചന്ദ്രൻ പി. , മാധുരികാടേഴ്‌ കടലേഴ്‌ കാട്ടിലെ കുളിരിനു ചിറകേഴ്‌
ആ കുളിരിൽ മുങ്ങിവരും
അഴകിനു പ്രായം പതിനേഴ്‌!

രണ്ടിലയും തിരിയും നുള്ളി വരുന്നവളേ!
മുത്തമിഴകമോ? കേരളമോ? നിന്നെ
പെറ്റുവളർത്തിയ നാടേത്‌
വെള്ളപ്പുടവയുടുക്കും നാട്‌
പുള്ളവർ പാടും നാട്‌
ഓണവും വിഷുവും തിരുവാതിരയും താലോലിക്കും നാട്‌

ആ നാടീനാടായാൽ നാട്‌
നമ്മൾക്കെല്ലാമൊരു നാട്‌
തൊഴിലാളികളുടെ കൊടിയുടെ കീഴിൽ
തുകിലുണരും നാട്‌! (കാടേഴു..)

ചെങ്കരിമ്പും നുങ്കും കൊണ്ടുവരുന്നവളേ
മുത്തമിഴകമോ? കേരളമോ? നിന്നെ
കെട്ടിയ പുരുഷന്റെ നാടേത്‌
പുള്ളിപ്പൊന്മയിലാടും നാട്‌
വള്ളുവർ പാടും നാട്‌
ആവണിയവിട്ടവും മാട്ടുപ്പൊങ്കലും ആരാധിക്കും നാട്‌!

4. പാടിയതു: യേശുദാസ്


സൂര്യഗ്രഹണം സൂര്യഗ്രഹണം
ഗ്രഹണം കഴിഞ്ഞാൽ അസ്തമനം
അസ്തമനം അസ്തമനം

നിത്യപ്രകാശത്തെ കീഴടക്കുന്നു
നിഴലിൻ പ്രതികാരം
അപമാനിതയായ്‌ പിറകേനടന്നൊരു
നിഴലിൻ പ്രതികാരം
(സൂര്യഗ്രഹണം)

നാലുകെട്ടിൽ പൊൻവെയിലിൻ നാലുകെട്ടിൽ
നാടുവാണരുളിയ തമ്പുരാനേ
നിനക്കെതിരേ ഫണമുയർത്തീ
നീ പണ്ടു നോവിച്ച കരിനാഗം

അഗ്നിച്ചിറകുള്ള പകലിൻ പൊയ്മുഖം
കരിവാളിക്കുന്നു
കദളീവനത്തിൻ ഹൃദയമുരുക്കിയ
കനൽക്കണ്ണടയുന്നു
(സൂര്യഗ്രഹണം)


ഇവിടെ

വിഡിയോ5. പാടിയതു: പി. ലീലവാനവും ഭൂമിയും തീയും ജലവും
വായുവും നിര്‍മ്മിച്ച വിശ്വശില്‍പ്പീ
മണ്ണിലെമനുഷ്യന്റെ അന്തരാത്മാവില്‍ നീ
നിന്നിലെ നിന്നെ കൊളുത്തിവച്ചൂ

പണ്ടുപൂന്താനം പാടിയപോലെ
തണ്ടിലേറ്റുന്നതും താഴെനിര്‍ത്തുന്നതുംനീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലൊ
ജന്മങ്ങളെക്കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!

പണ്ടു പ്രഹ്ലാദന്‍ പാടിയപോലെ
മുന്നില്‍ നില്‍ക്കുന്നതും പിന്നില്‍ നില്‍ക്കുന്നതും നീയല്ലൊ
തൂണില്‍നിറഞ്ഞതും തുരുമ്പില്‍ നിറഞ്ഞതും നീയല്ലോ
തേടുന്നകണ്ണിനു മായയാകുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെവാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!ഇവിടെ


വിഡിയോ
ബോണസ്:


ഓ.എൻ. വി. കവിത : ‘ബാവുൾ ഗായകൻ‘

ഇവിടെ


യേശുദാസ് “ വെണ്ണ തോൽക്കുമുടലോടെ...[ ഒരു സുന്ദരിയുടെ കഥ]


വെണ്ണ തോല്‍ക്കുമുടലോടെ ഇളം
വെണ്ണിലാവിന്‍ തളിര്‍ പോലെ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ
( വെണ്ണ...)


മാര്‍ വിരിഞ്ഞ മലര്‍ പോലെ
പൂമാരനെയ്ത കതിര്‍ പോലെ
മഞ്ഞില്‍ മുങ്ങിയീറന്‍ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ പൊതിയൂ
(വെണ്ണ...)


മൂടി വന്ന കുളിരോടെ
പന്താടി വന്ന മദമോടെ
കാമുകനു മാത്രം നല്‍കും രോമഹര്‍ഷത്തോടെ
എന്റെ ദാഹം തീരും വരെ നീ
എന്നില്‍ വന്നു നിറയൂ നിറയൂ
(വെണ്ണ...)

ഇവിടെ

No comments: