Saturday, June 26, 2010

പുള്ളിമാൻ [2010]എം.ജി. ശ്രീകുമാർ . സിത്താര അമൃത...
ചിത്രം: പുള്ളിമാൻ [2010] അനിൽ കെ. നായർ
താരങ്ങൾ: കലാഭവൻ മണി, മീരാ നന്ദൻ, ബിജു മേനോൻ, നെടുമുടി വേണു, ശരണ്യ, ശ്ശാരി, ബിന്ദു
പണിക്കർ, കെ.പി.ഏ.സി. ലളിത, ഇന്നസന്റ്, മമ്മുകോയ, സിദ്ദിക്ക്, പ്രതാപ് പോത്തൻ


രചന: കൈതപ്രം,ശരത് വയലാർ, വിഗ്നേഷ്
സംഗീതം: ശരത്ത്

1. പാടിയതു: എം.ജി. ശ്രീകുമാർ & സിത്താര

മല്ലിപ്പൂ‍ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
കണ്ണോരം മിന്നാമിന്നി പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആഴികാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ
വരില്ലേ രാധേ രാധേ
വരാം ഞാൻ കണ്ണിൽ കണ്ണാ
തെയ് തെയ് തിത്തൈ താരോ തിമൃതൈ താരാ
(മല്ലിപ്പൂ...)

ആരാരും വന്നാലോ
എല്ലാരും വന്നോട്ടേ
ആരാരും കേട്ടാലോ
എല്ലാരും, കേട്ടോട്ടേ
ഗുരുവായൂർ നടയിൽ നിന്നെ വേളിപ്പെണ്ണായ് മാറ്റും ഞാൻ
തിരുനടയിൽ തൊഴുതു മടങ്ങും
മാടപ്രാവുകളാകുന്നോ
ചെറുചിരി മറുചിരി മറുപടി പറയും
(മല്ലിപ്പൂ...)

ഇനിയെന്തിനു തിരുമധുരം
നിൻ പുഞ്ചിരിയുണ്ടല്ലോ
ഇനിയെന്തിനു മഴവില്ല്
നൂറഴകായ് നീയില്ലേ
ഇനിയെന്തിനു രാധേ വേറൊരു
വേളിത്തിങ്കൾ മാനത്ത്
ഇനിയെന്തിനു കണ്ണാ കാർമുകിലെന്തിനു മേലേ മാനത്ത്
ഇളമഴ മഴ മഴ പൊഴിയുമൊരഴകേ
(മല്ലിപ്പൂ..)

ഇവിടെ


2. പാടിയതു: മനീഷ ഷീൻ/ വിനീത് ശ്രീനിവാസൻ

തന്താനേലേലോ പാട്ട്
മനസ്സിലൊരു നീരാട്ട്
അന്തിപ്പൂവാനം പോലെ
ഉയിരിലുള്ള താരാട്ട്
കൊഞ്ചും കുരുന്നു വാവേ
നെഞ്ചം കടഞ്ഞൊരീണം
ചുണ്ടിൽക്കവിഞ്ഞു താനേ
മെല്ലെത്തലോടി നിന്നെ
കണ്ണേ നീ കേട്ടുറങ്ങ്
പൊന്നേയുറങ്ങ് ഓ...ഓ...ഓ...ഓ..
(താന്താനേലേലോ...)

തിങ്കളിന്നെന്റെ കൈകളിൽ വീണുവോ ഓ..
തങ്കമായ് എന്റെ ഉമ്മകൾ കൂടിയോ
തനാനാനേനേ തനാനാനേനേ തനാനേ (2)
നിധിയേ സുഖനിധിയേ
പൊന്നേ കണ്ണേ പുള്ളിമാനേ
(താന്താനേലേലോ...)

ഉണ്ണിയിന്നെന്റെ കണ്ണനായ് വന്നുവോ ഓ...
ഓ വെണ്ണ നൈവേദ്യമുണ്ണുവാൻ നിന്നുവോ
മുളം തണ്ടുള്ള കുയിൽ നീയല്ലയോ താനാനാ
ഇളം തേനിന്റെ കടൽ തുള്ളുന്നുവോ തനാനാ
നിധിയേ സുഖനിധിയേ
പൊന്നേ കണ്ണേ പുള്ളിമാനേ

ഇവിടെ
3. പാടിയതു: സന്നിദാനന്ദൻമച്ചാനഴകിയ മന്നാരി മല്ലിക വല്ലിക ചൂടവളേ
വട്ടം കുരുതി കഴിച്ചവളേ
രാമൻ കാലം കഴിഞ്ഞവളേ
രാമാ ഓ...രാമാ (2)
തത്തക തരികിട താ
തിത്തക തിരികിട താ (2)
അഹിസാമേ ബോലസീസേ...
അഹിസാമേ സാമയോ
അഹിസാമേ ബോലസീസമയേ (2)

കളിയരങ്ങിലൊരു തിരി തെളിഞ്ഞ തിരു
മിന്നരങ്ങിലൊരു മണി മുഴങ്ങി (2)
നാട്ടുക്കൂട്ടക്കാതിലേയ്ക്കീ നാലു ദിക്കിൻ കണ്ണിലേക്ക് (2)
കുറവനെത്തി കുറത്തിയെത്തീ കൂത്താടിക്കൂട്ടവുമെത്തീ
കൂത്താടി കൂത്താടീ (2)
(കളീയരങ്ങിലൊരു....)

അഹിസാമേ ബോലസീസേ...
അഹിസാമേ സാമയോ
അഹിസാമേ ബോലസീസമയേ (2)
കതിരു കൊയ്ത വയലിലെല്ലാം
നീലരാവിൻ ചോട്ടിലെല്ലാം
ചോട്ടിലെല്ലാം ചോട്ടിലെല്ലാം
നാടകത്തിൻ നേരറിഞ്ഞോർ
പുതിയലോക പുലരി കാണാൻ
ഏറ്റു പാടീ.....
നാമൊന്നല്ലേ നമ്മളൊന്നല്ലേ (2)
തത്തക തരികിട താം
തിങ്കിട താം തരികിട താം
തരികിട തോകിട ങ്കിട ങ്കിടാ ങ്കുടാ
(കളിയരങ്ങിലൊരു..)

കലി പിറന്ന മണ്ണിലെല്ലാം
ചതി മൊഴിയും കോമരങ്ങൾ
ഇവിടം ഞങ്ങൾ തച്ചുടയ്ക്കും
കപടലോകപൊയ് മുഖങ്ങൾ
ചൊല്ലിയാടീ..
നാമൊന്നാണേ നമ്മളൊന്നാണേ (20
തത്തക തരികിട താം
തിങ്കിട താം തരികിട താം
തരികിട തോകിട ങ്കിട ങ്കിടാ ങ്കുടാ
(കളിയരങ്ങിലൊരു.

ഇവിടെ


4. പാടിയതു: ശരത്ത് & അജു

സാലമ്പാക്കം ബാക്കം
സാലമ്പാക്കം സാലമ്പാക്കം
സാലമ്പാക്കം ബാക്കം
സാലമ്പാക്കം സാലമ്പാക്കം

അത്തിമരത്തിന്റെ ചോട്ടിലിരുന്നൊരു
തത്തമ്മപ്പെണ്ണിന്റെ കുട്ടിക്കുറുമൊഴി
മുത്തശ്ശിമാവിന്റെ തുഞ്ചത്തിരുന്നൊരു
വണ്ണാത്തിപ്പൈയ്യിന്റെ ചങ്കിലെ പാട്ടായി
പാട്ടിന്റെ പല്ലവി പെണ്ണിനു കൂട്ടായി
പൂമാലപ്പന്തലും പൂത്തിരുവാതിര
സാലമ്പാക്കം കുടമെടുക്കേണ്ടെ വെറ്റമുറുക്കേണ്ട
കറ്റയെടുക്കേണ്ട സാലമ്പാക്കം
കളമെഴുതണ്ടേ പൂ വിതറേണ്ടെ
മഴ നനയേണ്ടെ
സങ്കര സങ്കര സങ്കരമംഗല
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...)

പുള്ളോത്തിപ്പാടും പാട്ടിൽ ശേലിൽ
ഒരു തൂവൽ പൊഴിച്ചു തുടുക്കാം
അപ്പൂപ്പൻ താടി പോലെ പായും
ഒരു മഞ്ചാടിക്കുന്നിൽ പോകാം
ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ
ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2)
തത്തോം ത്തോം തോം തെയ്...
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...)

മൈലാഞ്ചി തേടും പെണ്ണിൻ കൈയ്യിൽ
കൊച്ചു മന്താരപ്പൂക്കൾ വരയ്ക്കാം
കുമ്മാട്ടിയാടും ആലിൻ ചോട്ടിൽ
ഒരു പച്ചോലപ്പന്തൽ കെട്ടാം

ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ
ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2)
തത്തോം ത്തോം തോം തെയ്...
സാലമ്പാക്കം സങ്കരമംഗല
സാലമ്പാക്കം ബ്ലാസാ
(അത്തിമരത്തിന്റെ...

ഇവിടെ


5. പാടിയതു: നിഷാദ്


ഓ വാനമേ പ്രണവമുരുവിടാം
പൊന്നുദയമുണരുവാൻ
ഇരുളലയിൽ ചിറകൊഴിയും പ്രതിഭകളേ നീ
നിൻ പുലരഴകിൽ പൂങ്കതിരാൽ
പുൽകിയുണർത്തും കാലമേ ഓ...
(ഓ...വാനമേ....)

എൻ ഹൃദയം പാടീ സ്നേഹം അറിയാത്തുറവായൊഴുകീ
എൻ കൈകൾ തഴുകീ
ഓമൽ കനിവോ കനിവായൊഴുകി
എങ്ങാണെന്റെ സാന്ത്വനം
എങ്ങാണെന്റെ ജീവനം
എങ്ങാണെൻ സംഗീതം
എങ്ങാണെൻ ദേവഗാനം
കണ്ണീർ പാടത്താരോ പക്ഷീ
കേട്ടില്ലാരുമേ
(ഓ...വാനമേ..)

പൂമിഴികൾ തേടീ
പൈതലിന്നെവിടെ എവിടെ എവിടേ
പൂങ്കിളികൾ തേടീ ..
ഓമലിന്നെവിടെ എവിടെ എവിടെ
മിന്നൽ പോലെയാ മുഖം
തെന്നൽ പോലെയോർമ്മകൾ
പൊൻ മേഘം പാടുന്നു
അവനില്ലാതെൻ ജന്മമേ
കണ്ണീർ പാടത്താരോ പക്ഷീ
കേട്ടില്ലാരുമേ
(ഓ...വാനമേ..)

ഇവിടെ
6. പാടിയതു: ശരത്ത്


ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2)
കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം
ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും (2)
(കേട്ടേടേ ...)

എന്നോട് കളിക്കരുത് എന്റെ ലോകരു കൂട്ടം (2)
എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ
(കേട്ടേടാ...)

സുറിയാവാനീഴയുമിന്നെന്റെ കൈവശമുണ്ടേ
സത്യവും ധർമ്മവും ഇന്നെന്റെ ചൊയ്കെ വരിക
(കേട്ടേടാ...)
കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം

ഇവിടെ


7. പാടിയതു: എം.ജി. ശ്രീകുമാർ & അമൃത സുരേഷ്

സടുകുടകെ സടുകുടു സടുകുടു മൂളീ മൂളിപ്പോകാം
പനിമഴയിൽ ഇരുമനമൊരുമനം ആയിടാം
യമുനയിലെയലകളിലിളകിളിയൊരു
കുഞ്ഞുറുമ്പായ് ഒഴുകി പോകാം
മുരളികയിലൊരു സ്വരമധുരിമ പൂകിടാം
കുളിർക്കും തെന്നലിൽ ചിരിക്കും പൂക്കളായ്
നമുക്കാക്കുരുവിയോടുമൊരു കുരുവി പോലെ
കുക്കു കുക്കു കൂ
കിനാവിൻ മായയിൽ കിനാവിൻ കായലിൽ
നമുക്കിന്നക്കരെയിക്കരെയാടിത്തുഴയാമോടച്ചങ്ങാടം
(സടുകുടകെ....)

കൈതോരപ്പന്തലിൽ പൊന്നുണ്ണിക്കണ്ണനെ
കളിമണ്ണിൽ മെനഞ്ഞെടുത്തവളേ
ഈ കൈകൾ മെനഞ്ഞൊരാ പൊന്നുണ്ണിക്കണ്ണനിൽ
നിന്നെ ഞാൻ കണ്ടു നിന്നല്ലോ
വെളുപ്പിനു പത്തഴക് കറുപ്പിനു നൂറഴക്
കറുപ്പിൻ നെഞ്ചിനകത്തെ ചന്ദനമുത്തഴക്
വെളുത്ത മുത്തഴക് കറുപ്പു നൂലിഴയിൽ
കോർത്തൊരു മാലയണിഞ്ഞാൽ നിനക്കു നൂറഴക്
പൊൻ ചിങ്ങപ്പൂങ്കടവത്തിൻ
അഷ്ടമിരോഹിണി രാവാണ്
(സടുകുടക്....)

ഒരു വട്ടം കണ്ടു നാം പലവട്ടം തേടി നാം
പ്രണയത്തിൻ തേരിലേറി നാം
തേരേറിപ്പോകവേ തീരത്തെച്ചോലയിൽ
തിരമാലപ്പൂക്കളായ് നാം
തൊടുമ്പോൾ പൂങ്കുടം തുളുമ്പും പാൽക്കുടം
ചിരിച്ചാൽ നിന്റെ മുഖത്തൊരു മഴവിൽ പൂമാനം
പിടയ്ക്കും മീൻ മിഴി തുടിയ്ക്കും തേന്മൊഴി
നിനക്കാണെന്റെ മനസ്സിൻ പവിഴക്കൊട്ടാരം
പൊൻ പവിഴക്കൊട്ടാരത്തിൽ മണിയറ
ദീപം പൂന്തിങ്കൾ
(സടുകുടക്....)

ഇവിടെ

No comments: