Thursday, July 8, 2010

ജീവിക്കാൻ മറന്നു പോയ സ്ത്രീ [ 1974] യേശുദാസ്, വസന്ത, ജാനകി

ചിത്രം: ജീവിക്കാൻ മറന്നു പോയ സ്ത്രീ [ 1974] കെ.എസ്. സേതുമാധവൻ
താരങ്ങൾ: സോമൻ, ബഹദൂർ, ശങ്കരാടി, ഷീല, കെ.പി.ഏ.സി. ലളിത,കാഞ്ചന.
വിജയശ്രീ, ബേബി സുമതി.

രചന: വയലാർ രാമ വർമ്മ
സംഗീതം: എം.എസ്. വിശ്വനാഥൻ

പാടിയതു: എസ്. ജാനകി; യേശുദാസ്

വീണപൂവേ...കുമാരനാശാന്റെ വീണപൂവേ...!
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ - ഒരു ശുക്രനക്ഷത്രമല്ലേ നീ...(വീണപൂവേ...)

വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ - കവിഭാവനകള്‍ (2)
നിന്നെ കാമുകിമാരുടെ ചുണ്ടിലെ
നിശീഥകുമുദമാക്കി, കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വര്‍ണ്ണധനുസ്സിലെ മല്ലീശരമാക്കി (വീണപൂവേ...)

വിഷാദവതി നീ കൊഴിഞ്ഞുവീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍ - നിന്‍ വേദനകള്‍(2)
വര്‍ണ്ണപ്പീലിത്തൂലിക കൊണ്ടൊരു
വസന്തതിലകമാക്കി...ആശാന്‍
വിണ്ണിലെ കല്‍പദ്രുമത്തിന്റെ കൊമ്പിലെ വാടാമലരാക്കീ (വീണപൂവേ.

ഇവിടെ

വിഡിയോ


വിഡിയോ


2. പാടിയതു: പി. ജയചന്ദ്രൻ

അഷ്ടപദിയിലെ നായികേ യക്ഷഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാൽ
അനശ്വരയായി നീ അനശ്വരയായി നീ (അഷ്ടപദിയിലെ..)

മാംസതല്പങ്ങളിൽ ഫണം വിതിർത്താടും
മദമായിരുന്നില്ല നിൻ പ്രണയം
അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം
അനുഭൂതിയായിരുന്നു
അനുഭൂതിയായിരുന്നു
രാധികേ ആരാധികേ
ഇനി ദിവ്യരാഗമറിയാതെ പാടുന്നു ഞാൻ
രതിസുഖസാരേ ഗതമഭിസാരേ (അഷ്ടപദിയിലെ..)

മോഹഭംഗങ്ങളിൽ മുഖം വാടി വീഴും
മലരായിരുന്നില്ല നിൻ പ്രണയം
പോയ ജന്മങ്ങളിൽ പൂത്ത സ്വപ്നങ്ങൾ തൻ
പരിണാമമായിരുന്നൂ
രാധികേ ആരാധികേ നിൻ പ്രേമ
തീരമറിയാതെ പാടുന്നു ഞാൻ
ധീരസമീരേ യമുനാതീരേ(അഷ്ടപദിയിലെ..

ഇവിടെ

വിഡിയോ
3. പാടിയതു: യേശുദാസ് & ബി. വസന്ത

ബ്രഹ്മനന്ദിനീസരസ്വതീ നാദ
ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ (ബ്രഹ്മ...)

മാഹേന്ദ്രനീലമണിപീഠനിവാസിനി
മായാമകരന്ദ വാഗ്വിലാസിനി
കരധൃകകച്ഛവീ ഗളിതഗാനാമൃത
സുരകല്ലോലിനീ കളഹംസഗാമിനീ (ബ്രഹ്മ...)

പ്രസീദദേവീ മംഗളദായിനീ
പ്രസീദ ത്രിഭുവനനിത്യതേജസ്വിനീ
പ്രസീത ദേവി പ്രഭാവതി
കലവതി സരസ്വതി (ബ്രഹ്മ...)


ഇവിടെ

വിഡിയോ

4. പാടിയതു: എസ്. ജാനകി

മാലിനീതടമേ പ്രിയമാലിനീതടമേ
മാലിനീതടമേ
മാധവീ മണ്ഡപനടയില്‍ നീകണ്ടുവോ
മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ.....

ശരത്കാലപുഷ്പത്തിന്‍ കുളിര്‍ത്തേന്‍ തുള്ളികള്‍(2)
ശകുന്തപ്പക്ഷികള്‍ തന്നു- ഇന്നും
ശകുന്തപ്പക്ഷികള്‍ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകള്‍
അനസൂയ വിരിച്ചുതന്നൂ കിടക്കാന്‍
അസസൂയവിരിച്ചു തന്നൂ
മാലിനീതടമേ......

കളഭപ്പൂഞ്ചോലയില്‍ നിലാവും തെന്നലും
കുളിച്ചുവന്നു പുണര്‍ന്നു പനിനീര്‍തളിച്ചു വല്‍ക്കലം നനച്ചു
മഞ്ഞില്‍ മുക്കിയ രാമച്ചവിശറികള്‍
മാലിനീതടമേ...

വിഡിയോ

5. പാടിയതു: യേശുദാസ്

ശില്‍പ്പീ... ദേവ ശില്‍പ്പീ
ശില്‍പ്പീ ദേവ ശില്‍പ്പീ
ഒരു ശിലയായ് നഗ്നശിലയായ്
നിന്‍ ശില്‍പ്പ സോപാനത്തില്‍
നില്‍ക്കുമീ അഹല്യയെ വിസ്മരിച്ചുവോ
നീ വിസ്മരിച്ചുവോ?

രൂപങ്ങളെ പ്രതിരൂപങ്ങള്‍ വേര്‍പിരിഞ്ഞാലോ
ഗന്ധം കാറ്റിനെ മറന്നാലോ
ഗാനം വീണയെ മറന്നാലോ
ജീവിക്കാന്‍ മറന്നൊരീ വിരഹിണിയെ
നീ വന്നുണര്‍ത്തൂ.. ഉണര്‍ത്തൂ..ഉണര്‍ത്തൂ.....(ശില്‍പ്പീ......)

ശബ്ദങ്ങളെ പ്രതിശബ്ദങ്ങള്‍ വിസ്മരിച്ചാലോ
സ്വപ്നം നിദ്രയെ മറന്നാലോ
ചിത്രം ചുവരിനെ മറന്നാലോ
ജീവിക്കാന്‍ മറന്നൊരീ തപസ്വിനിയെ
നീ വന്നുണര്‍ത്തൂ ഉണര്‍ത്തൂ..ഉണര്‍ത്തൂ.. ഉണര്‍ത്തൂ...(ശില്‍പ്പീ........)

വിഡിയോ

1 comment:

poor-me/പാവം-ഞാന്‍ said...

പാട്ടു പുസ്തകം...