Powered By Blogger

Friday, July 9, 2010

മാമ്പഴക്കാലം [ 2004] ചിത്ര, എം.ജി. ശ്രീകുമാർ യേശുദാസ്, സുജാത., നിഷാദ്






ചിത്രം: മാമ്പഴക്കാലം [ 2004 ] ജോഷി
താരങ്ങൾ: മോഹൻലാൽ, ശോഭന, ലക്ഷ്മി ഗോപാലസ്വാമി, സുധീഷ്, കവിയൂർ പൊന്നമ്മ, ഇന്നസന്റ്,
പൂർണ്ണിമ, സനുഷ, ശ്രീരാമൻ, നെടുമുടി വേണു, കല്പന...

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍

1. പാടിയതു: സുജാത/ നിഷാദ്

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം
ഞാനുണര്‍ത്താം....കണി
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ........

കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും
പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍ [കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ]

ഇവിടെ


വിഡിയോ

2. പാടിയതു: യേശുദാസ്


പറഞ്ഞില്ല ഞാനൊന്നും പറഞ്ഞില്ല ഞാന്‍[2]
എന്‍റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതേ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍
പണ്ടെന്‍റെ ചിറകില്‍ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നു
ചാരിയ വാതില്‍ മറവിലിരുന്നു ഞാന്‍
എരിയും തിരിയായ് ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

മഴനനഞ്ഞേ നില്‍ക്കും പാരിജാതങ്ങള്‍
അമ്മയേപ്പോലെ തളര്‍ന്നുറങ്ങി
ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി
പാതിയടഞ്ഞോരാ കണ്ണിലുലാവും
മിഴിനീര്‍മണിയായ് ആരോടുമൊന്നും
(പറഞ്ഞില്ല ഞാന്‍)

ഇവിടെ

വിഡിയോ


3. പാടിയതു: എം. ജയചന്ദ്രൻ “ അല്ലിയിളം....


ഇവിടെ




4. പാടിയതു: എം.ജി ശ്രീകുമാർ കോറസ്

കാന്താ ഞാനും വരാം
തൃശൂർ പൂരം കാണാൻ (2)

അമ്പിളിമാമനെ കൊണ്ടത്തരാല്ലോ (2)
ആയിരമാനയെ കൊണ്ടത്തരാല്ലോ (2)
ചക്കടവണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാം കുരുവിയെ കൊണ്ടത്തരാല്ലോ (2)
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളി...)

അമ്മയ്ക്കുമ്മകൊടുത്തുണരാലോ അണിമഴ നനയാലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ പൊന്നു കൊടുക്കാലോ (2)
ആടകൾ തോടകളരമണി കിങ്ങിണി പാദസരം ചില
പലവക വാങ്ങിയങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളിമാമനെ..)

കമ്പക്കെട്ടിനു തീയെറിയാലോ കടിപിടി കൂടാലോ
കുടവട്ടങ്ങളിരാരാവാരകൂത്തു തുടങ്ങാല്ലോ (2)
ചെണ്ടകൾ ചേങ്കില ചെറുമണി കൊട്ടണ പഞ്ചാരിയ്ക്കൊരു
പടയുടെ നടുവിൽ അങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ (അമ്പിളിമാമനെ..)


ഇവിടെ




5. പാടിയതു: എം.ജി. ശ്രീകുമാർ

മാമ്പഴക്കാലം മാമ്പഴക്കാലം മാമ്പഴക്കാലം ഓ...
തിത്തിത്താരം പാടും തത്തമ്മക്കൊന്നാടാൻ
തിത്തിക്കത്തും മാമ്പഴക്കാലം
കൊത്തിക്കൊത്തി തിന്നാൻ മുത്തം തേടിപ്പോകും
മുത്തിനൊത്ത മാമ്പഴക്കാലം
കുറുക്കനും മാമ്പ്ഴക്കാലം കുട്ടിക്കുറുമ്പിനും മാമ്പഴക്കാലം
ചക്കരമാമ്പഴക്കാലം
പപ്പര പപ്പര പപ്പര ഹൊയ്...(തിത്തി...)

കട്ടുറുമ്പിനും മാമ്പഴക്കാലം
കൂ കുരുവിക്കും മാമ്പഴക്കാലം
കൊച്ചരുവിക്കും മാമ്പഴക്കാലം
പിച്ച വെക്കണ മാമ്പഴക്കാലം
മിന്നാമിന്നി നിന്നെത്തേടി മാനത്ത് മാമ്പഴക്കാലം
മൊട്ടിട്ടെന്റെ മുന്നിൽ പൂത്തൊരുങ്ങി നിന്നു
ചാഞ്ഞുലഞ്ഞു നിന്നു പൂത്തു മാമ്പഴക്കാലം
മനസിലെ മാമ്പഴക്കാലം പപ്പര പപ്പപ്പര (തിത്തി...)

പൊന്നുരുക്കണ മാമ്പഴക്കാലം
മഞ്ഞണിയണ മാമ്പഴക്കാലം
കാറ്റുലയ്ക്കണ മാമ്പഴക്കാലം
കണ്ണെറിയണ മാമ്പഴക്കാലം
പൂവാൽ തുമ്പീ പൂന്തേൻ തേടി മാനത്തും മാമ്പഴക്കാലം
പച്ചക്കിളിപ്പെണ്ണേ ഊയലിട്ടൊന്നാടാൻ
പാട്ടുപെട്ടി വാങ്ങാം നല്ല മാമ്പഴക്കാലം
മനസ്സിലെ മാമ്പഴക്കാലം
(തിത്തി....)


ഇവിടെ



6. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ “ കാണാ കുയിലിനു....

http://www.devaragam.com/vbscript/WimpyPlayer_ext.aspx?var=4263
ഇവിടെ

No comments: