Powered By Blogger

Monday, February 15, 2010

സോപാനം [1994] യേശുദാസ്; ചിത്ര, മഞ്ജു, മനോ

ജയരാജ്

ചിത്രം: സോപാനം [1994] ജയരാജ്
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കിടേഷ്

പാടിയതു: ചിത്ര
പൊന്മേഘമേ ശലഭങ്ങളേ
താരങ്ങളേ ഇതിലെ വരൂ
നാലമ്പലം നലമായ്‌വരും
അരയാൽ കൊമ്പിൽനാമം ചൊല്ലും
ഗന്ധർവൻ കാറ്റെ
തുളസീ ദളം ചൂടാൻ വരൂ...


മഞൾ കുറിക്കൂട്ടു കൊണ്ടേ തരാം
അകതമ്മയായ് നിന്നെ എതിരേറ്റിടാം
പൂംകുളങ്ങരെ തുടി കുളിക്കുവാൻ
കൂടെ ഞാനും വരാം ആതിര പെൺകൊടി
തിരുതാളിയും കുളിരും തരാം... [ പൊന്മേഘമേ...

എള്ളെണ്ണ മണമോലും ഇട നാഴിയിൽ
പാൽകിണ്ടി നിറയെ പൈമ്പാൽ തരാം
പുളിയിലക്കരി പുടവ ചുട്ടിയെൻ അരികിൽ
എത്തുമോ കാർത്തിക പൈങ്കിളി
ചംയം തരാം കളഭം തരാം... [ പൊൻ മേഘമേ...


ഇവിടെ


വിഡിയോ

ഇനിയും: >>>>>>>>>>>>>>>>>>>>>>>>>

മനോജ് കെ. ജയൻ

അഷ്ടപതി

രചന: ജയദേവ കൃതി
പാടിയതു: യേശുദാസ്

ശൃത കമലാ കുച മണ്ഡലദ്രുത കുണ്ഡല കൃഷ്ണാ
കലിത ലളിത വനമാലാ ജയ ജയ ദേവ ഹരേ
ദിനമണി മണ്ഡല മണ്ഡ്നാ ഭവഃ ഖണ്ഡനാ കൃഷ്ണാ
മുനി ജന മാനസ്സ ഹംസാ ജയ ജയദേവ ഹരേ
അമല കമലാ ദള ലോചനാ ഭവഃ മോചനാ കൃഷ്ണ
തൃഭുവന ഭവന നിധാനാ ജയ ജയദേവ ഹരേ
ശ്രീ ജയദേവ കവേരിതം കുരുതേ മുദം കൃഷ്ണ
മംഗളമുജ്വല ഗീതം ജയ ജയദേവ ഹരേ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ....

ഇവിടെ

ഇനിയും::

“നഗുമോമു [ത്യാഗരാജ കൃതി ]
പാടിയതു: മനൊ


ഇവിടെ


വിഡിയോ

ഇനിയും: >>>>>>>>>>>>>>>>>>>>>>>


കവിയൂർ പൊന്നമ്മ




“ സാധിം ചനെ..... [ത്യാഗരാജ കൃതി]
പാടിയതു യേശുദാസ് & റ്റി.എൻ. ശേഷഗോപൻ, ചിത്ര & മഞ്ജു

വിഡിയോ


ഇനിയും: >>>>>>>>>>>>>>>>

“താര നൂപുരം ചാർത്തി...

പാടിയതു: യേശുദാസ് മഞ്ജു മേനോൻ

താരനൂപുരം ചാർത്തി മൂകയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

താരനൂപുരം ചാർത്തി സ്നേഹയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

പുടവയായ് നിലാവുലഞ്ഞൂ ഋതുപരിണയം തുടങ്ങി
പൊന്നുനൂലരഞ്ഞാണം കുളിരരുവിയിൽ കിലുങ്ങീ
മായാതീരം ദൂരേ അണിഞ്ഞൊരുങ്ങീ
തിരി തെളിഞ്ഞുണർന്നൂ അവളൊരുങ്ങി നിന്നൂ (താര)

പാതിരാക്കടമ്പിൻ‌മേൽ കിളി പാടുവാൻ മറന്നൂ
അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തു നിന്നൂ
മേലേ കാവിൽ ആരോ നടതുറന്നൂ
തിരുനട തുറന്നൂ അവൾ തൊഴുതു നിന്നൂ (താര)



ഇവിടെ


വിഡിയോ



ചിപ്പി

No comments: