Powered By Blogger

Sunday, February 14, 2010

ഭ്രമരം [2009] സുജാത, വേണുഗോപാൽ, വിജയ് യേശുദാസ്, മോഹൻലാൽ



“കുഴലൂതും പൂന്തെന്നലേ മഴനൂൽ ...

ചിത്രം: ഭ്രമരം [2009] ബ്ലെസ്സി
രചന: അനിൽ പനച്ചൂരാൻ
സംഗീതം: മോഹൻ സിത്താര
പാടിയതു: ജി വേണുഗോപാൽ & സുജാത

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2)
കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
താനനന ലലല കൂടെ വരുമോ (കുഴലൂതും..)


പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും..)

ഇവിടെ


വിഡിയോ


ഇനിയും: >>>>>>>>>>>>>>>>>>


“അണ്ണാറക്കണ്ണാ വാ പൂവാലാ...

പാടിയതു: മോഹൻ ലാൽ/ വിജയ് യേശുദാസ് & പൂമശ്രീ കോറസ്

അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ(2)
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ
നങ്ങേലി പശുവിന്റെ പാല്..
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ (അണ്ണാറക്കണ്ണാ വാ...)

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടി പെണ്ണേ ഓ
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ
ഒരു നാളരികിൽ വരാമോ
ഒരു നാളരികിൽ വരാമോ
പൊന്നാതിര തേൻചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ നിൻ നാണം (അണ്ണാറക്കണ്ണാ വാ..)


എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ...
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ.
എന്നാലും എന്നാലും നോവുമോർമ്മകൾ (അണ്ണാറക്കണ്ണാ വാ...)



ഇവിടെ


ഡിയോവിടെ

No comments: