“ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
ചിത്രം;   മേഘമല്‍ഹര്‍   [ 2001]  കമല്‍
രചന:    ഓ.എന്‍. വി.
സംഗീതം:   രമേഷ് നാരായണ്‍
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം  [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം 
മധുരമായ് ആര്‍ദ്രമായ് പാടി  [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും 
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...
ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു  [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...    
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....
ഇവിടെ
ഇവിടെ
Monday, October 12, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment