Monday, October 12, 2009

തോക്കുകള്‍ കഥ പറയുന്നു [ 1968 ] ജയചന്ദ്രന്‍

പൂവും പ്രസാദവും ഇളനീര്‍ കുടവുമായ്ചിത്രം: തോക്കുകള്‍ കഥ പറയുന്നു [1968 ] കെ.എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: ജയചന്ദ്രന്‍

പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)

അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )

മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)


ഇവിടെ

No comments: