Powered By Blogger

Monday, October 12, 2009

മുസ്സാഫിര്‍ [ 2009 ] ശ്വേത



“ ഏകയായ് തേടുന്നു...


ചിത്രം: മുസ്സാഫിര്‍ [2009 ] പ്രൊമോദ് -പപ്പന്‍
രചന: സുനീര്‍ ഹംസ
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: ശ്വേത
ഏകയാ‍ തേടുന്നു ഏകയായ്
പാടുന്നു മൌനമായ് വെറുതെ വെറുതെ അലയുന്നു
മഴ നനയും രാവില്‍ നോവുമായ്
ഇണയെ തേടി വഴി അറിയാതെ
അകലെ നിഴലു പോല്‍ തെളിയും എന്നോര്‍മ്മയില്‍
തേടുന്നു ഞാന്‍ ജന്മമേ നിന്‍ പഥിക ഞാനേകയായ് [ ഏകയായ്...

ഒഴുകും കവിളിലെ മിഴിനീര്‍ മാത്രം
എരിവും കനവിനെ മായ്ക്കുമോ[2]
ഒരോരോ ജന്മത്തില്‍ ഞാന്‍ തേടുന്നു തീരം പോലും
തകരും എന്‍ നെഞ്ചിനുള്ളില്‍ മായാ വേദനയായ്..
തിരയുകയായ് തളരുമീ ഇണക്കിളി പോല്‍
വിട പറയുകയാണോയിനിയും നീ ജീവനില്‍.. [ ഏകയായ്...

കുളിരിലുണരും മോഹ വിചാരം മയങ്ങും രാവിനാലറിയുമോ
കത്തുന്നനുരാഗം പോലെ മറയാത്തൊരു ഗീതികയായ്
ഏകാന്ത യാമത്തില്‍ ഞാനകലും രാക്കിളിയായ്
തെളിയുകയായ് വര്‍ണ്ണ രാവിനാല്‍ ഞാന്‍.... [ ഏകയായ്


ഇവിടെ

No comments: