Powered By Blogger

Thursday, September 24, 2009

രസികന്‍ [ 2004 ] സുജാത & പ്രതാപചന്ദ്രന്‍








“തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി


ചിത്രം: രസികന്‍ [ 2004 ] ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: സുജാത & പ്രതാപചന്ദ്രന്‍

തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായി
മുല്ല മുടി ചുരുളില്‍ മുകിലായി വന്നു
മൂടി പുതച്ചിരുന്നാല്‍ മതിയായി
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം..ആ‍ാ ആ‍ാ...
മറ്റാരും കാണാ കൌതുകം... [ തൊട്ടുരുമ്മി....

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
നോറ്റു പാടുമൊരു പാട്ടു കൊണ്ടു വരവേല്‍ക്കാം നിന്നെ
പാതി ചാരിയൊരു വാതിലിന്റെയഴിയോരംനീയാ
നെയ്‌വിളക്കിനൊളി നീട്ടി നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെ എന്നെ വിളിച്ചുണര്‍ത്തല്ലെ വെയില്‍ കിളി ഉറങ്ങട്ടെ ഞാന്‍
എന്നും നിന്റെ അടുത്തിരിപ്പില്ലെ പനിനീര്‍ തുള്ളി നനയട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ ഓര്‍മ്മകള്‍...
എന്നാലും എന്നാലും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി....

ഇത്ര നാളുമൊരു മുത്തു കോര്‍ക്കുമിടനെഞ്ചില്‍ ഞാനാ‍
തത്ത വന്നു കതിര്‍ കൊത്തിയെന്നതറിയാമോ പൊന്നെ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ-
മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ കണ്ണെ
മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലെ മയില്‍ പിടെ മയങ്ങട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ രാത്രികള്‍....
എന്നാലും എന്നാലും എന്റേതല്ലെ നീ
എന്താണീ കണ്ണില്‍ പരിഭവം...
മറ്റാരും കാണാ കൌതുകം...[ 2] ( തൊട്ടുരുമ്മി...


ഇവിടെ

No comments: