Powered By Blogger

Thursday, September 24, 2009

പത്മവ്യൂഹം [ 1973] യേശുദാസ്

“കുയിലിന്റെ മണി നാദം കേട്ടു, കാറ്റില്‍ കു‍തിര കുള‍മ്പടി

ചിത്രം: പത്മവ്യൂഹം (1973) ശശികുമാര്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം; എം കെ അർജ്ജുനൻ

പാടിയതു: യേശുദാസ്


കുയിലിന്റെ മണിനാദം കേട്ടു
കാറ്റില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടില്‍
രണ്ട്‌ കുവലയപൂക്കള്‍ വിടര്‍ന്നു
(കുയിലിന്റെ...)


മാനത്തെ മായാവനത്തില്‍
നിന്നും മാലാഖ മണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്‍കി പടര്‍ന്നു .
കുയിലിന്റെ മണിനാദം കേട്ടു...


ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല്‍ ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ്‌ എന്നില്‍ നിറഞ്ഞു ...
(കുയിലിന്റെ...)



ഇവിടെ

No comments: