Thursday, August 13, 2009

നോക്കെത്താ ദൂരത്തു കണ്ണും നട്ടു. ( 1985 )..യേശുദാസ്.

“ആയിരം കണ്ണുമായ്കാത്തിരുന്നു നിന്നെ ഞാന്‍


ചിത്രം: നോക്കെത്താ ദൂ‍രത്ത് കണ്ണും നട്ട് [ 1985 ] ഫസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ് കെ ജെ


ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍‌കിളീ (2)
(ആയിരം കണ്ണുമായ് )

മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര്‍ തേന്‍‌കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍‌കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌ബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ(2)
വന്നു നീവന്നു നിന്നു നീയെന്റെ
ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ(2)
എന്റെയോര്‍മ്മയില്‍ പൂത്തു-
നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു‌‌-
ജീവചൈതന്യമേ..
(ആയിരം കണ്ണുമായ് )

No comments: