Powered By Blogger

Thursday, August 13, 2009

നന്ദനം (2002) യേശുദാസ്

“ഗോപികേ ഹൃദയമൊരു വെണ്‍ശശംഖ് പോലെ
ചിത്രം: നന്ദനം [2002 ] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)

ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)

ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരക്കും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)

No comments: