Powered By Blogger

Friday, March 29, 2013

ചട്ടക്കാരി(1974] കെ.എസ്. സേതുമാധവൻ

    ചിത്രം:   ചട്ടക്കാരി(1974]  കെ.എസ്. സേതുമാധവൻ

താരനിര:   മോഹൻ; ലക്ഷ്മി, അടൂർ ഭാസി,സുകുമാരി, എം ജി സോമൻ, പ്രേം                 പ്രകാശ്, ബഹദൂർ,സുജാത, ഉഷ, ഫിലോമിന

രചന:        വയലാർ
സംഗീതം:   ദേവരാജൻ

  1.   പാടിയതു:   യേശുദാസ്

മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..

ജനുവരി കുളിർ ചന്ദ്രികമുകരും ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും സൌകുമാര്യം നീ..
സ്വപ്ന സൌകുമാര്യം നീ..നിറയും എന്നിൽ നിറയും നിന്റെ
നീഹാരാർദ്രമാം അംഗരാഗം..അംഗരാഗം....

(മന്ദസമീരനിൽ)

മദന നർത്തന ശാലയിലുണരും മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടിൽമുത്തും പാനപാത്രം നീ...
പുഷ്പപാനപാത്രം നീ....അലിയും.. എന്നിൽ അലിയും..
നിന്റെ അന്യാധീനമാം അഭിനിവേശം...അഭിനിവേശം....

(മന്ദസമീരനിൽ)

click/copy pas
te the link below  for audio and video

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1630

http://www.youtube.com/watch?v=HSWcW0h7hDc

  2.   പാടിയതു:      മാധുരി

യുവാക്കളേ യുവതികളേ
യുവചേതനയുടെ ലഹരികളേ
വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ
വികാര പുഷ്പങ്ങൾ (യുവാക്കളേ.....)

നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ
നാളത്തെ വസന്തങ്ങൾ (2)
നമ്മുടെയനുരാഗ സംഗമങ്ങൾ
നാളത്തെ ശാകുന്തളങ്ങൾ
ചിരിക്കൂ പൊട്ടിച്ചിരിക്കൂ
ചില്ലുപാത്രങ്ങൾ നിറയ്ക്കൂ
വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും
ക്രിസ്തുമസ് രാത്രിയാക്കൂ ജീവിതം
ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)

നമ്മുടെ കണ്ണിലെ സ്വർണ്ണ നാളങ്ങൾ
നാളത്തെ വെളിച്ചങ്ങൾ
നമ്മുടെ ചൂടുള്ള ചുംബനങ്ങൾ
നാളത്തെ സൌഗന്ധികങ്ങൾ
ചിരിക്കൂ പൊട്ടിച്ചിരിക്കൂ
ചില്ലുപാത്രങ്ങൾ നിറയ്ക്കൂ
വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും
ക്രിസ്തുമസ് രാത്രിയാക്കൂ ജീവിതം
ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)

click/copy paste the link below  for audio and video

http://www.raaga.com/player4/?id=17563&mode=100&rand=0.0025565216783434153

http://www.youtube.com/watch?v=QLoAYepTZ_A

  3.     പാടിയതു:    യേശുദാസ്   &   മാധുരി

ജൂലി യെസ് ഡാർലിംഗ്
ഐ ലവ് യൂ
യൂ ആർ മൈ സ്വീറ്റ്നസ്
ഐ ലവ് യൂ
ശ് ആഹ്
ജൂലി ഐ ലവ് യൂ ഐ ലവ് യൂ

ഓ മൈ ജൂലി നിന്റെ
സ്വപ്നത്തിൻ കൂടിനെത്ര വാതിൽ
ഒരേയൊരേയൊരു വാതിൽ
ആ കിളിവാതിലിലിപ്പോൾ പടരുന്നതേതു വള്ളി
ഇക്കിളി വള്ളി
അതിന്റെ ചില്ലയിലിപ്പോൾ പൂത്തതേതൊരു പൂ
പനിനീർ പൂ പനിനീർപൂ

ഓ മൈ ജൂലി ജൂലി നിന്റെ
ഗിറ്റാറിൻ മാറിലെത്ര കമ്പി
ഒരേയൊരേയൊരു കമ്പി
ആ പൊൻ കമ്പിയിലിപ്പോൾ വിടരുന്നതേതൊരു ഗാനം
പ്രേമഗാനം
അതിന്റെ പല്ലവിയിപ്പോൾ കോർത്തതേതു പദം
ഹണി ഡ്യൂ ഹണി ഡ്യൂ (ജൂലി...)

click/copy paste the link below  for audio and video

http://www.raaga.com/player4/?id=17558&mode=100&rand=0.42357365251518786

http://www.youtube.com/watch?v=2NCm0TVxDWk

  4.   പാടിയതു:    പി. ലീല

നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെൺ‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ
മാഹേന്ദ്രനീലമണി പീഠത്തിൽ‌വെച്ചു കണികാണാൻ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ

കാലങ്ങൾ‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ
കാലങ്ങൾ‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

click/copy paste the link below  for audio and video

http://www.raaga.com/player4/?id=17562&mode=100&rand=0.05332595272921026

 http://www.youtube.com/watch?v=_suWlZOzPwI

 5.   പാടിയതു:     Love is Just.....

click/copy paste the link below  for audio and video

http://www.raaga.com/player4/?id=17559,17560&mode=100&rand=0.4224712015129626

http://www.youtube.com/watch?v=pDFXKO5GWsk

No comments: