Sunday, June 17, 2012

ആൽബം: എന്നെന്നും...... [2010]
ആൽബം: എന്നെന്നും...... [2010]
രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: വിജയ് കരുൺ

1. പാടിയതു: ഹരിഹരൻ

യാമിനീ എൻ ഹൃദയവിഹാരിണീ
അനുരാഗ ലോലിനീ കാമിനീ [2]
അകലെ മൌനം പോൽ നിന്നു നീ
അരികിൽ വരാതെയൊന്നും ഉരിയാടാതെ
എന്നോടൊന്നുമുരിയാടാതെ
അകലെ മൌനം പോൽ നിന്നൂ [ യാമിനീ....

പിന്നെയാ മൌനം തിരിച്ചറിഞ്ഞൂ
വാചാലമേതോ രാഗമെന്നു
കേൾക്കാൻ കൊതിച്ചൊരു കാവ്യമെന്നു
എന്നോടുള്ളേതോ ഇഷ്ടമെന്നു...[2]
പ്രിയേ ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞൂ...[യാമിനീ...

പിന്നെയാ വാചാലതയിൽ ഞാൻ കണ്ടൂ
ആശകൾ നിൻ ഹൃദ്സ്പന്ദനങ്ങൾ ഏതോ
വിരഹ വിഷാദ സ്മരണയെന്നു [2]
അവയുടെ നന വൂറും നിൻ ചിരിക്കേതോ
പ്രണയാർദ്ര ചിന്ത തൻ കർപ്പൂര ഗന്ധം എന്നു
ഞാനറിഞ്ഞൂ ഞാൻ തിരിച്ചറിഞ്ഞൂ... [ യാമിനീ....


Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7646==============================

2. പാടിയതു: കാർത്തിക്


സഖീ എൻ ആത്മ സഖീ
ഇന്നോളം ഇന്നോളം ഇന്നോളമെന്നുള്ളിൽ
നീയുണർത്താത്തൊരു സ്വർഗ്ഗീയ
സുന്ദര സുമധുര രാഗം
ഇന്നലെ രാവിൽ ഞാനറിഞ്ഞു
സ്നേഹ സുഗന്ധമേ സ്വപ്ന സായൂജ്യമേ
ഇന്നലെ രാവിൽ ഞാനറിഞ്ഞൂ...[സഖീ..

അരികത്തണഞ്ഞു നീ
എൻ മാറിൽ വിരിയിച്ച
പുളകങ്ങൾ അനുരാഗ കവിതകളായിരുന്നൂ
അവയെന്നിൽ ആവേശ ലഹരി പകർന്നിരുന്നു
വർണ്ണ വസന്തമേ അനവദ്യ ഗാനമേ
എനിക്കെന്നുമുന്മാദ മധുരിമയായിരിക്കൂ [2...
ഉന്മാദ മധുരിമയായിരിക്കൂ.....[സഖീഎൻ...

Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7652=========================================
3. പാടിയതു: ശ്രേയാ ഘോഷൽ

പ്രിയനേ പ്രിയനേ ആ...ആ..ആ..
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
ആരോരുമില്ലാതിരുന്ന നിന്നരികിൽ ഞാൻ
ആവണിത്തെന്നലായ് വന്നണഞ്ഞു...[2]
അരികിലുമില......

എന്നിലെ മധുരവും എൻ ചുടു നിശ്വാസത്തിൻ സുഗന്ധവും
പിന്നതിൻ ലഹരിയും നീയറിഞ്ഞൂ
എല്ലാം കവർന്നെടുത്തു
അരികിലുമില്ലാതെ അകലേയുമല്ലാതെ
എവിടെയോ പോയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു...
അരികിലുമില്ല നീ.....

നിന്നിലെ നിന്നെയും നിന്നാർദ്ര ഭാവങ്ങൾ തൻ
വർണ്ണങ്ങളും
പിന്നെ നിൻ സപ്നങ്ങളും ഞാനറിഞ്ഞു
സ്വയം തിരിച്ചറിഞ്ഞൂ [2]
ഞാനില്ലാതെയും ഞാനറിയാതെയും
നിന്നിഷ്ടങ്ങൾ നീ താലോലിച്ചൂ
അന്യയെപ്പൊലെ ഞാൻ നോക്കി നിന്നു
അരികിലുമില്ലാതെ അകലേയുമല്ലാതെ
എവിടെയോ പൊയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു...
അരികിലുമില്ല നീ.....

Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7648


=======================================
4. പാടിയതു: സുജാത /& മധു ബാലകൃഷ്ണൻ

പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലൊ എനിക്കു തന്നു നീ
പൂക്കാലമല്ലൊ എനിക്കു തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു
പ്രാണേശനായെൻ അരികിൽ വന്നു[2]
നീ പ്രാണേശൻ ആയെൻ അരികിൽ വന്നൂ.....പൂവു ചോദി...


സ്നേഹിച്ചിരുന്നൂ ഞാന്നിനെ
ഒത്തിരി മോഹിച്ചിരുന്നൂ ഞാൻ എന്നും [2]
ആത്മാവിലുള്ളോരാവേശമായ് നീ
പടർന്നിരുന്നല്ലൊഎന്നെന്നും ]2]
എന്നോമലായ് എൻ ആരോമാ‍ായ്
പടർന്നിരുന്നല്ലൊ എന്നെന്നും.... പൂവു ചോദ്....

മധുരിക്കുന്നൊരു നൊമ്പരമല്ലീപ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്
എനിക്കു നീ തന്നതിനും തരാത്തതിനും
ഇനക്കു പ്രിയ തോഴാ നന്ദി [2]
എന്നും നന്മകൾ മാത്രം നേരുന്നു
ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രംനേരുന്നു.... പൂവു ചോദിച്ചൂ...

Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7655,7651,7645


======================================
5. പാടിയതു: ശ്വേത/ ബിജു നാരായൺ

പുണ്യ ദിനമല്ലേ ഇന്നു ഇൻ ജന്മ ദിനമല്ലേ [2]
ആശംസകളുടെ സൌഗന്ധികങ്ങൾ
പ്രിയ മാനസാ ഞാൻ അർപ്പിക്കട്ടെ
ഔ പാറ്റു നിമിഷങ്ങൾ ദിവസങ്ങൾ
മാസങ്ങ സംവത്സരങ്ങളും
ആയുസ്സും ആഓഗ്യ സൌഖ്യവുമായ്
വിരിഞ്ഞീടട്ടെ നിൻ ജീവിതത്തിൽ
പുണ്യ ദിനമല്ലേ.......

എന്നിൽ നിറയുന്ന ചൈതന്യമേ
എന്നെ തിരയുന്ന സൌന്ദര്യമേ
എന്ന്യുണർത്തുന്ന സംഗീതമേ
എന്നുമെൻ ജീവന്റെ സാ‍രാംശമേ
ഇല്ലെൻ നിഖണ്ഡുവിൽ ഒരു വാക്കു പോലും
നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
പുണ്യ ദിനമല്ലേ.....

നിന്നെ കണികണ്ടുണരാൻ ദൈവം തന്നൊരു
പുണ്യമല്ലോ എൻ മിഴികൾ
നിന്നെ പുണരുവാൻ ദൈവം തന്നൊരു
പുണ്യമല്ലൊ എൻ കരങ്ങൾ [2]
നിൻ കാമനയുടെ മധുരിമ നുകരുവാൻ
കൈ വന്ന സൌഭാഗ്യമല്ലോ തോഴാ
സൌഭഗ്യമല്ലോ എന്റെ ജന്മം
പുണ്യ ദിനമല്ലേ.....

Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7647,7656

++++++++++++++++++++++++

6. പാടിയതു: എം.ജി. ശ്രീകുമാർ

ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ [2]
സങ്കൽ‌പ്പങ്ങൾക്കു ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ
ചാലിച്ച സൌഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൌവ്വർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെ എത്തിയ താരുണ്യമേ....

എവിടെയാണെങ്കിലും ഏതു സൌഭഗ്യം
മൂടിപ്പുതപ്പിച്ചുറക്കിയാലും
എന്വിളി കേൽകാതൊരു നാളെങ്കിലും
എൻ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനിയെന്റെ പ്രിയ സഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെ എത്തിയ താരുണ്യമേ....

വരുകില്ല സഖി എന്നരികിൽ
പകലിൻ പൊൻ പ്രഭ അണയും മുൻപേ [2]
വെറുതേ ഇത്തിരി ഇത്തിരി നേരം നിൻ
കരലാളന സുഖനിമിഷങ്ങളിൽ
അനുരാഗത്തിൻ പുളക സുമങ്ങൾ
വിരിയിക്കുവാൻ വിരിയിക്കുവാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ [2]
സങ്കൽ‌പ്പങ്ങൾക്കു ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ
ചാലിച്ച സൌഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൌവ്വർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാത്യെത്തിയ താരുണ്യമേ...

Copy paste the URL below on your browser for Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7654

=========================
7.
പാടിയതു: പി.ജയചന്ദ്രൻ/ സംഗീത സജിത്


കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട്
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് [2]

സ്നേഹ സുഗന്ധം പരന്ന വീട്
ശാന്തി ഗീതം കെട്ടുണർന്ന വീട് [2]
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയ വീട് [2]
കണ്മണിയാളുടെ ഇഷ്ട വീട്....
കഥയുറങ്ങുന്നൊരു...

കനവുകൽ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് [2]
രാഗവർണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്ന വീടു
കണ്മണിയാളുടെ ഇഷ്ട വീട്....
കഥയുറങ്ങുന്നൊരു...
Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7650,7653


--------------------------------------------------------------------
8.
പാടിയതു: മധു ബാലകൃഷ്ണൻ


കരളേ കനവേ കണ്മണീ
നിനവേ കനിവേ പെണ്മണീ [2]
കാണുവാനെന്തിനു മുന്നിൽ വേണം
എന്നും നീയെന്റെ കണ്ണിന്റെ ശോഭയല്ലേ
കേൾക്കുവാൻ നീയെന്തിനെന്നരികിൽ വേണം
നീയെന്റെ പ്രണന്റെ പ്രാണനായ് ഉള്ളിലില്ലേ...[ കരളേ....

എന്നും നിനക്കൊരു കുറിമാനമ്മേകുവാൻ
എന്നോടു ചൊല്ലുന്ന കൂട്ടുകാരീ [2]
എന്തു സന്ദേശം നിനക്കേകീടുവാന്നീയെന്റെ സന്ദേശ കാവ്യമല്ലേ [23]
അഴകേ അനുപമേ, ആത്മ സഖീ... [ കരളേ..

പ്രിയതര സ്വപ്നങ്ങൾ കാണാൻ കൊതിച്ചിന്നു
തനിയേ ഇരുളിൽ ഞാൻ കാത്തിരിക്കും [2]
വരികില്ലേ ഇനി തരുകില്ലേ ഇനി
ഒരു നിമിഷം എനിക്കൊരു നിമിഷം [2]
ഒമലേ ആരോമലേ എന്നോമലേ,,,,,

Copy paste the URL below on your browser for Audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7649

No comments: