Sunday, June 17, 2012

മയൂഖം [ 2005] റ്റി. ഹരിഹരൻ


ചിത്രം: മയൂഖം [ 2005] റ്റി. ഹരിഹരൻ

താരനിര: വിനീത്, സായികുമാർ, ജഗതി, സൈജു കുറുപ്പ്, വിശാൽ, നെടുമുടി വേണു, ഇന്ദ്രൻസ്, ബാബു നമ്പൂതിരി, തിലകൻ, മംത മോഹന്ദാസ്, ഉണ്ണീ ശ്രീദേവി....


രചന: മങ്കൊമ്പു ഗോപാലകൃഷ്ണൻ, ഹരിഹരൻ
സംഗീതം: ബോംബേ രവി1. പാടിയതു: വിജിത

താ ഗേഹ കൃത്യനിരതാര്‍ത്ഥനയ പ്രസക്താഃ
കാന്തോപസേവന പരാശ്ച സരോരുഹാക്ഷ്യാഃ
സര്‍വ്വം വിസൃജ്യ മുരളീരവ മോഹിതാസ്തേ
കാന്താരദേശമയി കാന്തതനോ സമേതാഃ

കാശിം നിജാംഗ പരിഭൂഷണ മാ ദധാനാ
വേണു പ്രണാതമുപകര്‍ണ്ണ്യ കൃതാര്‍ത്ഥഭൂഷാ
ത്വാമാഗതാ നനു തഥൈവ വിഭൂഷിതാഖ്യാ
സ്ഥായേവസംനു രുചിരേ തവ ലോചനായാഃ

ഹാരം നിതംബഭുവികാചനദ്ധാരയന്തി
കാഞ്ചീം ച കണ്ഠഭുവി ദേവസമോഹതാം ത്വാം
ഹാരിത്വമാത്മജ ഘനസ്യ മുകുന്ദതുഭ്യം
വ്യക്തം മഹാശൈവ മുഗ്ദ്ധമുഖീ വിശേഷാല്‍


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14145


http://www.youtube.com/watch?v=gLm6VW3VguU&feature=player_embedded


2. പാടിയതു: പി. ജയചന്ദ്രൻ [ രചന: ഹരിഹരൻ]

ചുവരില്ലാതെ... ചായങ്ങളില്ലാതെ...
എവിടെയെഴുതും ഈ വർണ്ണചിത്രം
എവിടെ - എവിടെയെഴുതും ഈ-
വർണ്ണചിത്രം എവിടെ എവിടെ

(ചുവർ...)

ഹൃദയത്തിലോ അന്തരാത്മാവിലോ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കു-
ന്നൊരജ്ഞാതലോകത്തിലോ
എവിടെ - എവിടെയെഴുതും ഈ
ദിവ്യാനുരാഗത്തിൻ വർണ്ണചിത്രം

(ചുവർ...)

കാലം തടവിലിട്ട മോഹങ്ങളേ
സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
വിടപറയാൻ നേരം എന്തിനീ സന്ധ്യയിൽ
പ്രണയഗാനമായ് വന്നു - നിങ്ങളൊരു
പ്രഭാമയൂഖമായ് വന്നു.....

(ചുവർ...)


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext6.aspx?ord=t&var=1414

http://www.youtube.com/watch?v=zHQv6pOaXJY


3. പാടിയതു: യേശുദാസ് [രചന: ഹരിഹരൻ]

കാറ്റിനു സുഗന്ധമാണിഷ്ടം മുളം
കാടിനു നാദമാണിഷ്ടം ഇഷ്ടം.....
ഭൂമിയും മാനവും തിരയും തീരവും
ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...

പ്രകൃതിയുമീശ്വരനും ഇഷ്ടമല്ലാതൊരു
പ്രപഞ്ചസൃഷ്ടിയുണ്ടോ ഇവിടെ
പ്രത്യക്ഷരൂപമുണ്ടോ..
ഏഴുസ്വരങ്ങളും താളലയങ്ങളും
ഒന്നുചേരാതൊരു ഗീതമുണ്ടോ
സംഗീതമുണ്ടോ..
ഭാവമുണ്ടോ.. നാട്യമുണ്ടോ..
വിശ്വ സാഹിതീരചനകളുണ്ടോ..

നിദ്രയുംസ്വപ്നവും പോൽ
ലയിക്കാൻകൊതിക്കാത്ത
കാമുകീഹൃദയമുണ്ടോ ഇവിടെ
ശൃംഗാരയാമമുണ്ടോ...
പ്രേമവും മോഹവും ചുംബിച്ചുണരാത്ത
ഭാവനാലോകമുണ്ടോ
ഇവിടെ സങ്കൽപ്പ സൗന്ദര്യമുണ്ടോ..
രാഗമുണ്ടോ.. അനുരാഗമുണ്ടോ..
ജന്മസാഫല്യമിവിടെയുണ്ടോ...


Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14143

http://www.youtube.com/watch?v=-uALCF6GMTc&feature=related


4. പാടിയതു: എം.ജി. ശ്രീകുമാർ

ഭഗവതിക്കാവിൽ വെച്ചോ
അമ്പലക്കടവിൽ വെച്ചോ
പാതിരാവിൽ ഇന്നലെയൊരു
നിസ്വനം കേട്ടു, ഒരു നിസ്വനം കേട്ടു

(ഭഗവതിക്കാവിൽ...)

വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല
വെറ്റിലനൂറു തേച്ചൊരാതിരയല്ല
തങ്കക്കൊലുസ്സുകളണിഞ്ഞു വരുമൊരു
ദേവതയല്ലോ, അവളെൻ നവവധുവല്ലോ
അവളെൻ നവവധുവല്ലോ...


(ഭഗവതിക്കാവിൽ...)

പാലപ്പൂവുകൾ വിതറി, ഒരു
പനിനീർ പൊയ്‌കയൊരുക്കി
രത്നക്കല്ലുകൾ കൊണ്ടു പതിച്ചൊരു
സ്വപ്‌നസൗധമൊരുക്കി, മനസ്സിൽ
പുഷ്‌പശയ്യയൊരുക്കി...

(ഭഗവതിക്കാവിൽ...)

തങ്കത്തളികകളില്ല വർണ്ണപ്പട്ടുകളില്ല
ആയിരമായിരമാശകൾ പൂക്കും
ഹൃദയം മാത്രം (ആയിരം)
അവൾക്കായ് ഹൃദയം മാത്രം...

(ഭഗവതിക്കാവിൽ..)Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=6534

http://www.youtube.com/watch?v=cJZq-ofRnWI

5. പാടിയതു: ചിത്ര

ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും
ഓർമ്മയിലെ മർമ്മരങ്ങൾ

(ഈ...)

കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...

(ഈ...)

തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...

(ഈ...)

Copy paste these URL below on your browser for viewing Video:& Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14144,14147

http://www.youtube.com/watch?v=GVimON1b5yU&feature=player_embedded
6. പാടിയതു: സുജാത


ധനു മാസക്കുളിരിൽ ദശപുഷ്പം ചൂടും തിരുവാതിര............


Copy paste these URL below on your browser for Audio

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=492

http://www.youtube.com/watch?v=zaixf1xvOYU

No comments: