Friday, June 15, 2012

മനസ്സില്‍ ഒരു മഞ്ഞുതുള്ളി ( 2000) ജയകുമാർ നായർ

ചിത്രം: മനസ്സില്‍ ഒരു മഞ്ഞുതുള്ളി [ 2000 ] ജയകുമാർ നായർ

താരനിര: കൃഷ്ണ കുമാർ, നിഷാന്ത് സാഗർ, സജൂ കൊടിയൻ, ജഗതി, എം.എസ്. ത്രിരിപ്പൂണിത്തുറ, പ്രവീണ, ദേവകി, കല്പന

രചന: എം ഡി രാജേന്ദ്രന്‍ , സുരേഷ് രാമന്തളി
സംഗീതം: ബോബെ രവി

1. പാടിയതു: സുജാത /വിശ്വനാഥ്


പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ


ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ [ഈ ബന്ധം]
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ [2]

പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

Copy paste these URL below on your browser for viewing Video& Audio:

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=4802

http://www.youtube.com/watch?v=vAKZIJbvw5w

http://www.youtube.com/watch?v=IQA6rPloEfc


2. പാടിയതു: യേശുദാസ് / ചിത്ര

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ തമ്മിൽ?

(ഒരു നൂറു ജന്മം‍...)

പ്രളയപ്രവാഹത്തെ ചിറകെട്ടി നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ?
അനശ്വരപ്രേമത്തിൻ കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ?

(ഒരു നൂറു ജന്മം‍...)

അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ തേങ്ങുന്നൂ...
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ വിതുമ്പുന്നൂ...

(ഒരു നൂറു ജന്മം‍...)

Copy paste these URL below on your browser for viewing Video& Audio:


http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14479,6487

http://www.youtube.com/watch?v=9d-JbAk1vFw3. പാടിയതു: പി. ജയചന്ദ്രൻ

മായാനയനങ്ങളിൽ, മേനീസുഗന്ധങ്ങളിൽ
താനേ മയങ്ങുമെന്നെ, നിന്നിലലിഞ്ഞൊരെന്നെ
ഇഷ്‌ടമാണോ... ഇഷ്‌ടമാണോ... ഇഷ്‌ടമാണോ...

ആണെങ്കിലും അല്ലെങ്കിലും...
ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ മനിക മനിക മനിക

(മായാ...)

ദൂരങ്ങൾ കാലങ്ങൾ യാമങ്ങൾ കുറയുന്നിതാ
നീയെന്നിൽ ഞാൻ നിന്നിൽ നാമൊന്നായലിയുന്നിതാ
നീയെൻ സ്വരമഞ്ജരി, നീയെൻ വരവർണ്ണിനി
നീയെൻ വിധിചിത്ര സൗഭാഗ്യമേ...

(മായാ...)

ആകാശം നിനക്കായി പൂപ്പന്തൽ തീർക്കുന്നിതാ
ആവേശം നിനക്കായി മലർമാല്യം കോർക്കുന്നിതാ
നീയെൻ നിറപൗർണ്ണമി, നീയെൻ ഋതുമോഹിനി
നീയെൻ നഖചിത്ര സൗന്ദര്യമേ...

(മായാ...)

Copy paste these URL below on your browser for viewing Video& Audio:


http://www.youtube.com/watch?v=ipJbr_L2kWg&feature=player_embedded

4. പാടിയതു: യേശുദാസ്


നടരാജപദധൂ‍ളി ചൂടി
ഹിമഗിരിനന്ദിനി നടമാടി
ഉത്തുംഗകൈലാസശൃംഗങ്ങളിൽ
ഉത്താളലഹരീതരംഗങ്ങളിൽ

(നടരാജ...)

ഭാരതമുനീന്ദ്രനു നൃത്തം പഠിപ്പിച്ച
ഭവനുടെ ഡമരുവിൻ തുടിപ്പുകളിൽ
അഴകല വിടർന്നു, അഴലുകളകന്നു
നൂപുരധ്വനികൾ നവരസം പകർന്നൂ

(നടരാജ...)

കാലാരികോപത്താൽ ചാമ്പലായ് മാറിയ
കാമകളേബരം പുനർജ്ജനിച്ചൂ...
അണിവില്ലു കുലച്ചൂ, അനുരാഗമുയിർത്തു
നാദമഞ്ജരിയിൽ നവരസം നുരഞ്ഞൂ

(നടരാജ...)5. പാടിയതു: പി.ജയചന്ദ്രൻ

മഴ മഴ മഴ മഴ മാനത്തുണ്ടൊരു
പനിനീർത്തൂമഴ... പൂമഴ...
പുഴ പുഴ പുഴ പുഴ താഴത്തുണ്ടൊരു
പുളകപ്പൂമ്പുഴ... തേൻ‌പുഴ...

(മഴ...)

പുഴയുടെ കുളിരിൽ കുളിരിൻ കുളിരിൽ
തഴുകും അഴകിൻ ദേവത...
തിരുവായ്‌മൊഴിമണിമുത്തുകളുതിരും
തളിരിൻ ഹിമകണചാരുത...

(മഴ...)

നീലാകാ‍ശത്തിൻ താഴെ നിറയും ഭൂമിയിൽ
പ്രണയം ജന്മജന്മാന്തരസുകൃതം യൗവ്വനം
സന്ധ്യാരാഗ മദാലസം പ്രകൃതീ നിൻ മുഖം

(മഴ...)

ആലിംഗനസുഖനിർവൃതി മുകരും ശാഖികൾ
സാഗരനീലിമതൻ ജതി തേടും വാഹിനി
മഞ്ഞിൻ ഈറൻ മുഖപടം മാറ്റീ മാധവം

(മഴ...)

Copy paste these URL below on your browser for viewing Audio:


http://www.raaga.com/player4/?id=18611&mode=100&rand=0.0172915921909383436. പാടിയതു: പി. ജയചന്ദ്രൻ

പൗർണ്ണമിപ്പൂത്തിങ്കളേ
നീയെൻ ഹൃദയസ്‌പന്ദനമല്ലേ...
എൻ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ
നീയെൻ ഹൃദയസ്‌പന്ദനമല്ലേ...

(പൗർണ്ണമി...)

നിമിഷം തോറും മായികനിർഝരികൾ
നൂപുരധ്വനികൾ കാതോർത്തു ഞാൻ
കവിതൻ കനവിൽ നിനവിൻ‍ നിറവിൽ
മനസ്സിലൊരു മഞ്ഞുതുള്ളിയായി...

(പൗർണ്ണമി...)

സായംസന്ധ്യയിൽ നീലാഞ്ജനമിഴികൾ
എന്റെ വികാരങ്ങൾ വിടർത്തുന്നിതാ
രജനികൾ തോറും രാസനിലാവിൻ
മലരണിത്താലം നീട്ടുന്നു നീ...

(പൗർണ്ണമി...)

ബന്ധനമീ ബന്ധം, എന്തെന്നറിയില്ല
എൻ സഖി എന്റേതു മാത്രമല്ലേ
ഈ ജീവതാളം നിലയ്‌ക്കും മുമ്പേ
എന്നാത്മാവിനെ നീ പുണരൂ

(പൗർണ്ണമി...)


Copy paste these URL below on your browser for viewing Audio:

http://www.raaga.com/player4/?id=18615&mode=100&rand=0.9781334416188597

No comments: