Powered By Blogger

Thursday, May 31, 2012

ഇവൻ മേഘരൂപൻ [ 2012] പി. ബാലചന്ദ്രൻ








ചിത്രം: ഇവൻ മേഘരൂപൻ [2012] പി. ബാലചന്ദ്രൻ

താരനിര: പ്രകാശ് ബാരെ.പത്മപ്രിയ, രമ്യ നമ്പീശൻ.,ശ്വേത മേനോൻ;അനു,
ജഗതി ശ്രീകുമാർ, വി കെ ശ്രീരാമൻ, ചെമ്പിൽ അശോകൻ,
തമ്പി ആന്റണി,, കണ്ണൂർ ശ്രീലത, ഗോപു കേശവ്, സജിത മഠത്തിൽ,സുനിത നെടൂങ്ങാടി,ജയപ്രിയ, അംബിക മോഹൻ, മാർഗ്ഗി സതി

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശരത്ത്





1. പാടിയതു: ശ്വേത

നിശാസുരഭീ നിശാസുരഭീ
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്

പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ
കൊഴിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയും ഇരു തിരി നാം (നിശാസുരഭീ)


AUDIO



2. പാടിയതു: ശ്വേത

നിശാസുരഭീ നിശാസുരഭീ
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്

പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ
കൊഴിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയും ഇരു തിരി നാം (നിശാസുരഭീ)

ഒരു കുഞ്ഞുവീണ ചാർത്തും
ഇരുതന്ത്രിയല്ലീ നമ്മൾ
പ്രണയാർദ്രഗീതമാവാൻ ഇണ ചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയോരരയന്നമായ് (നിശാസുരഭീ)


AUDIO




VIDEO



VIDEO


3. പാടിയതു: യേശുദാസ്

അനുരാഗിണീ നിനക്കടയാളമായ്ത്തന്ന

കനകാംഗുലീയം കളഞ്ഞു പോയോ

എവിടെയോ വെച്ചു മറന്ന തൻ മാണിക്യം

തിരയുന്ന നാഗമായ് അലയുന്നു ഞാൻ (അനുരാഗിണീ)



സുകൃതിനീ സുകൃതിനീ നിൻ പ്രേമവല്ലരി

എന്തിനീ വികൃതമാം മുൾമരത്തിൽ പടർന്നൂ (സുകൃതിനീ)

അപരാധി ഞാൻ നിന്റെ ആത്മലാവണ്യത്തെ

അറിയാതെ നിന്നെ വെടിഞ്ഞവൻ ഞാൻ

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ

വരവേൽക്കാനേതഭിജാത പുഷ്പം (അനുരാഗിണീ)



മധുരമാം നാദങ്ങൾ കേൾക്കുമിടങ്ങളിൽ

മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ (മധുരമാം)

ഒരു വനപുഷ്പത്തിൻ മദകര സൗന്ദര്യം

ഒഴുകി വരും വഴി ഞാനലഞ്ഞൂ

എവിടെ നീ സൗന്ദര്യ ദേവതേ (എവിടെ)

നിന്നെ ഞാൻ തിരയുകയാണീ അനന്തതയിൽ

തിരയുകയാണീ അനന്തതയിൽ....


AUDIO



VIDEO



4. പാടിയതു: ചിത്ര / & ശരത്

വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ (വിഷുക്കിളീ)

മുളം കാട്ടിലൊരീണം മൂളുന്നതാരോ
ഇളം തെന്നലോ സാക്ഷാൽ കണ്ണൻ
വിരഹാദ്രമായ് യമുനാ പുളിനം നീളേ
വനമാലി തൻ മുരളീ ഹൃദയം തേങ്ങി
യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ് (വിഷുക്കിളീ)

മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെ
മദം തുള്ളി നിൻ മോഹം എന്തേ പാടീ
കുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോ
അലച്ചാത്തിലൂടണയും ഒരു നീർക്കിളിയോ
വനജ്യോത്സ്ന തൻ തോഴിയോ
സഖിയതാരു നീ (വിഷുക്കിളീ)

AUDIO




5. പാടിയതു: സുനിത നെടുങ്ങാടി [ രചന: പി. കുഞ്ഞിരാമൻ നായർ]

ഇന്നലെ ഞാനൊരു മുല്ല നട്ടു

മുല്ലയ്ക്ക് മുക്കുടം വെള്ളമൊഴിച്ചു

മുല്ലയിൽ മുന്നാഴി പൂവു പൂത്തു

എന്തിനറുക്കണം മുല്ലപ്പൂവ്


AUDIO



VIDEO



6. പാടിയതു: കൃഷ്ണചന്ദ്രൻ & മൃദുല [ രചന: കവാലം നാരായണ പണിക്കർ}

പെരുമയുടെ നിനവിൽ

തിരുമലരടി നിനൈക്കിന്റ്ര

ഉത്തമത്തം ഉറവു വേണ്ടും

ഉള്ളുണ്ട്രുവെയ്ത്ത് പുറവുണ്ട്

പേശുവാർ ഉറവു കലവാമെയ് വേണ്ടും

പെരുമൈ പെറും നിനവു പുകൾ

പേശ വേണ്ടും പൊയ് പേശാതിരിക്ക വേണ്ടും

മുറപ്പെണ്ണാസയെ മറക്ക വേണ്ടും

ഉന്നൈ മറവാതിരിയ്ക്ക വേണ്ടും



ഉം…ഓ…മറിമായൻ കവിയല്ലേ…

നേരെ വാ നേരെ പോ പൊന്നേ…

കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നി

ത ത ത താഴെ വീണാൽ താങ്ങുകില്ലേ നീ



പൂവിരിക്കാം

മദമൊടു കൊതിയൊടു തേൻ

കുടിക്കാൻ വണ്ടു വന്നാലോ

ഓഹോ…ഭാഗ്യം പിന്നെ ഓ ഓ ഓ…

തുണയാളൊത്താടിപ്പാടും പൂക്കാലം

ഇണകൂടി സ്വപ്നം കാണും രാക്കാലം (ഓ മറിമായൻ)



എന്നെ ഞാൻ നിന്നുള്ളിൽ കണ്ടേ

കണ്ടോ നീ കണ്ടോ

നിൻ കാണാ തേൻകൂടും കണ്ടേ

അയ്യയ്യേ നീയെന്റെ നാണോം കണ്ടേ

ഒരു സ്വപ്നം പോലെ

പോരേ പോരേ

മറയെല്ലാം പോയേ

അയ്യയ്യേ മാനക്കേടായേ ( ഓ മറിമായൻ)



വാഴ്വ് പൂവും വാക്ക് പൂന്തേനും നീയറിഞ്ഞില്ലേ

ഓഹോ അങ്ങനെ

മെയ്യാരം ചാർത്തി നിന്നിലൊയ്യാരം തേടി വന്നല്ലോ

സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

നീയാണോ എൻ കാവ്യം

ഞാനാണോ നിൻ കാവ്യം

ആഹാ കേൾക്കട്ടേ

സമ്മാനം തന്നില്ലേ

എന്നോ എന്തോ തന്നല്ലോ (ഓ മറിമായൻ)



AUDIO


VIDEO


7. പാടിയതു: രമ്യാ നമ്പീശൻ


ആണ്ടേലോണ്ടേ നേരേ കണ്ണിൽ

ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ... (ആണ്ടേലോണ്ടേ )

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാൻ
അല്ലി വിരിഞ്ഞേ ഓ….( ആണ്ടേലോണ്ടേ)
ആനമലം ചെമ്പകം പൂത്തേ ഓ… (ആനമല)
പൂക്കാനെന്നെ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ

ഊരുംചുറ്റി ഉങ്ങു മരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെ
എങ്ങോ പറന്നേ കണ്ടേടം തെണ്ടാനീ-
യെന്നേയും കൊണ്ട് പോണേ ഓ… (ആണ്ടേലോണ്ടേ)

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും…ഓ… (ആണ്ടേലോണ്ടേ)


AUDIO 2



VIDEO

No comments: