Sunday, May 15, 2011

ആൽബം: എന്നെന്നും [2009]

ആൽബം: എന്നെന്നും [2009]
രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: വിജയ് കരുൺ


1. പാടിയതു: കാർതിക്

സഖീ എൻ ആത്മസഖീ
ഇന്നോളം ഇന്നോളം ഇന്നോളമെന്നുള്ളിൽ
നീയുണർത്താത്തൊരു സ്വർഗ്ഗീയ
സുന്ദര സുമധുരരാഗം
ഇന്നലെ രാവിൽ ഞാനറിഞ്ഞു
സ്നേഹസുഗന്ധമേ സ്വപ്നസായൂജ്യമേ
ഇന്നലെ രാവിൽ ഞാനറിഞ്ഞു
(സഖീ.....)

അരികത്തണഞ്ഞു നീ
എൻ മാറിൽ വിരിയിച്ച
പുളകങ്ങൾ അനുരാഗ കവിതകളായിരുന്നു
അവയെന്നിൽ ആവേശലഹരി പകർന്നിരുന്നു (2)
വർണ്ണവസന്തമേ അനവദ്യഗാനമേ
എനിക്കെന്നുമുന്മാദ മധുരിമയായിരിക്കൂ (2)
ഉന്മാദ മധുരിമയായിരിക്കൂ
(സഖീ എൻ...)
വിഡിയോ


2. പാടിയതു: ഹരിഹരൻ


യാമിനിയെൻ ഹൃദയവിഹാരിണീ
അനുരാഗലോലിനീ കാമിനീ (2)
അകലേ മൗനം പോൽ നിന്നു നീ
അരികിൽ വരാതെയൊന്നും ഉരിയാടാതെ
എന്നോടൊന്നും ഉരിയാടാതെ
അകലെ മൗനം പോൽ നിന്നൂ
(യാമിനീയെൻ...)

പിന്നെയാ മൗനം തിരിച്ചറിഞ്ഞു
വാചാലമേതോ രാഗം എന്ന്
കേൾക്കാൻ കൊതിച്ചോരു കാവ്യം എന്ന്
എന്നോടുള്ളേതോ ഇഷ്ടമെന്ന് (2)
പ്രിയേ.....ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു
(യാമിനീ...)

പിന്നെയാ വാചാലതയിൽ ഞാൻ കണ്ടു
ആശകൾ നിൻ ഹൃദ്സ്പന്ദങ്ങൾ ഏതോ
വിരഹ വിഷാദ സ്മരണയെന്ന് (2)
അവയുടെ നനവൂറും നിൻ ചിരിക്കേതോ
പ്രണയാർദ്ര ചിന്ത തൻ കർപ്പൂര ഗന്ധം എന്ന്
ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു
(യാമിനീ...)വിഡിയോ3. പാടിയതു: ബിജു നാരായൺ / ശ്വേത

പുണ്യദിനമല്ലേ ഇന്നു നിൻ ജന്മദിനമല്ലേ (2)
ആശംസകളുടെ സൗഗന്ധികങ്ങൾ
അനുരാഗിണീ ഞാൻ അർപ്പിക്കട്ടെ
ഒരു പാടു നിമിഷങ്ങൾ ദിവസങ്ങൾ
മാസങ്ങൾ സംവത്സരങ്ങളും
ആയുസ്സും ആരോഗ്യസൗഖ്യവുമായി
വിരിഞ്ഞിടട്ടെ നിൻ ജീവിതത്തിൽ
(പുണ്യദിനമല്ലേ.......)


എന്നിൽ നിറയുന്ന ചൈതന്യമേ
എന്നെ തിരയുന്ന സൗന്ദര്യമേ
എന്നെയുണർത്തുന്ന സംഗീതമേ
എന്നുമെൻ ജീവന്റെ സാരാംശമേ
ഇല്ലെൻ നിഖണ്ടുവിൽ ഒരു വാക്കു പോലും
നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
സഖീ നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
(പുണ്യദിനമല്ലേ.......)


നിന്നെ കണി കണ്ടുണരാൻ ദൈവം തന്നൊരു
സുകൃതമല്ലോ എൻ മിഴികൾ
നിന്നെ പുണരാൻ ദൈവം തന്നൊരു
പുണ്യമല്ലോ എൻ കരങ്ങൾ (2)
നിനെ ചെഞ്ചൊടികൾ തൻ അരുണിമ നുകരുവാൻ
കൈ വന്ന സൗഭാഗ്യമല്ലോ സഖീ
സൗഭാഗ്യമല്ലോ എന്റെ ജന്മം
(പുണ്യദിനമല്ലേ.......)വിഡിയോ


4. പാടിയതു: ശ്രേയാ ഘോഷൽ

പ്രിയനേ പ്രിയനേ ആ...ആ...ആ..
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
അരികിലുമില്ല നീ അകലെയുമല്ല നീ
എവിടെ ഞാൻ നിന്നെ തിരയുമെന്നറിവീല
ആരോരുമില്ലാതിരുന്ന നിന്നരികിൽ ഞാൻ
ആവണിത്തെന്നലായ് വന്നണഞ്ഞു (2)
(അരികിലുമില്ല നീ..)

എന്നിലെ മധുരവും എൻ ചുടു നിശ്വാസത്തിൻ സുഗന്ധവും
പിന്നതിൻ ലഹരിയും നീയറിഞ്ഞു എല്ലാം കവർന്നെടുത്തു (2)
അരികിലുമില്ലാതെ അകലെയുമല്ലാതെ
എവിടെയോ പോയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു
(അരികിലുമില്ല നീ..)

നിന്നിലെ നിന്നെയും നിന്നാർദ്ര ഭാവങ്ങൾ തൻ വർണ്ണങ്ങളും
പിന്നെ നിൻ സ്വപ്നങ്ങളും ഞാനറിഞ്ഞു സ്വയം തിരിച്ചറിഞ്ഞു (2)
ഞാനില്ലാതെയും ഞാനറിയാതെയും നിന്നിഷ്ടങ്ങൾ നീ താലോലിച്ചു
അന്യയെപ്പോലെ ഞാൻ നോക്കി നിന്നു
അരികിലുമല്ലാതെ അകലെയുമല്ലാതെ എവിടെയോ പോയ് മറഞ്ഞു
പിന്നെ നീ എവിടെയോ പോയ് മറഞ്ഞു
(അരികിലുമില്ല നീ..)


വിഡിയോവിഡിയോ
5. പാടിയതു: മധു ബാലകൃഷ്ണൻ

കരളേ കനവേ കണ്മണീ
നിനവേ കനിവേ പെണ്മണീ (2)
കാണുവാനെന്തിനു മുന്നിൽ വേണം
എന്നും നീയെന്റെ കണ്ണിന്റെ ശോഭയല്ലേ
കേൾക്കുവാൻ നീയെന്തിനെന്നരികിൽ വേണം
നീയെന്റെ പ്രാണന്റെ പ്രാണനായ് ഉള്ളിലില്ലേ
(കരളേ കനവേ...)


എന്നും നിനക്കൊരു കുറിമാനമേകുവാൻ
എന്നോട് ചൊല്ലുന്ന കൂട്ടുകാരീ (2)
എന്തു സന്ദേശം നിനക്കേകീടുവാൻ
നീയെന്റെ സന്ദേശകാവ്യമല്ലേ (2)
അഴകേ അനുപമേ ആത്മസഖീ
(കരളേ....)

പ്രിയതരസ്വപ്നങ്ങൾ കാണാൻ കൊതിച്ചിന്ന്
തനിയേ ഇരുളിൽ ഞാൻ കാത്തിരിക്കും (2)
വരികില്ലേ നീ തരികില്ലേ ഇനി
ഒരു നിമിഷം എനിക്കൊരു നിമിഷം (2)
ഓമലേ ആരോമലേ എന്നോമലേ
(കരളേ കനവേ...)
6. പാടിയതു: പി. ജയചന്ദ്രൻ

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)


സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയവീട് (2)
കണ്മണിയാളുടെ ഇഷ്ടവീട്
(കഥയുറങ്ങുന്നൊരു...)

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്നവീട് (2)
കണ്മണിയാളുടെ ഇഷ്ട വീട്
(കഥയുറങ്ങുന്നൊരു...)വിഡിയോ
7. പാടിയതു: മധു ബാലകൃഷ്ണൻ / സുജാതപൂവു ചോദിച്ചു ഞാൻ വന്നൂ
പൂക്കാലമല്ലോ എനിക്ക് തന്നു നീ
പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നൂ
പൂർണ്ണേന്ദുവായെൻ അരികിൽ വന്നൂ (2)
നീ പൂർണ്ണേന്ദുവായെൻ അരികിൽ വന്നൂ
(പൂവു ചോദിച്ചു...)


സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാൻ എന്നും (2)
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും (2)
എന്നോമലായ് എൻ ആരോമലായ്
പടർന്നിരുന്നല്ലോ എന്നെന്നും
(പൂവു ചോദിച്ചു...)


മധുരിക്കുന്നൊരു നൊമ്പരമല്ലീ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്
എനിക്കു നീ തന്നതിനും തരാത്തതിനും
നിനക്കു പ്രിയസഖീ നന്ദി (2)
എന്നും നന്മകൾ മാത്രം നേരുന്നു
ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു
(പൂവു ചോദിച്ചു...)വിഡിയോ


വിഡിയോ
8. പാടിയതു: എം.ജി. ശ്രീകുമാർ

ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ (2)
സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ ചാലിച്ച സൗഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൗവർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..


എവിടെണെങ്കിലും ഏതു സൗഭാഗ്യം മൂടിപ്പുതപ്പിച്ചുറക്കിയാലും (2)
എൻ വിളി കേൾക്കാതൊരു നാളെങ്കിലും
എൻ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനി എന്റെ പ്രിയ സഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..

വരുകില്ലേ സഖീ എന്നരികിൽ
പകലിൻ പൊൻ പ്രഭ അണയും മുൻപേ (2)
വെറുതേ ഇത്തിരി ഇത്തിരി നേരം നിൻ
കരലാളന സുഖ നിമിഷങ്ങളിൽ
അനുരാഗത്തിൻ പുളകസുമങ്ങൾ
വിരിയിക്കുവാൻ വിരിയിക്കുവാൻ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ (2)
സങ്കല്പങ്ങൾക്ക് ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗ വർണ്ണങ്ങൾ ചാലിച്ച സൗഭാഗ്യമേ
വാരി വിതറട്ടെ നിൻ വഴിത്താരയിൽ
സൗവർണ്ണ ജീവിത പുഷ്പങ്ങൾ
ഒരു ചെറു പുഞ്ചിരി മിഴികളിൽ തൂവി
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെയെത്തിയ താരുണ്യമേ..


എവിടെണെങ്കിലും ഏതു സൗഭാഗ്യം മൂടിപ്പുതപ്പിച്ചുറക്കിയാലും (2)
എൻ വിളി കേൾക്കാതൊരു നാളെങ്കിലും
എൻ മുഖം കാണാതൊരു മാത്രയെങ്കിലും
ഇനി എന്റെ പ്രിയ സഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ
(ഒരു ചെറു പുഞ്ചിരി ...)
വിഡിയോബോണസ്:
വിഡിയോ

No comments: