
ചിത്രം: മകരമഞ്ഞു [2010] ലെനിൻ രാജേന്ദ്രൻ
താരനിര: സന്തോഷ് ശിവൻ, കാർത്തിക [രാധ] ജഗതി, ബാല, ലക്ഷ്മി ശർമ്മ,ചിത്ര അയ്യർ
രചന: കാവാലം നാരായണ പണിക്കർ, കെ. ജയകുമാർ, ചന്ദ്രൻ നായർ,മിർസാ ഗാലിബ്
സംഗീതം: രമേഷ് നാരായൺ
1. പാടിയതു: ഹരിഹരൻ & സുജാത [ കെ. ജയകുമാർ]
ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്..
ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്..
കോന് ജീതാ ഹേ തേരീ സുൾഫ് കേ സർ ഹോനേ തക്..
ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്..
കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ
മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാദീപങ്ങൾ..
മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാദീപങ്ങൾ..
കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ..
ആഷിഖീ സബ്‌ർ തലബ് ഓർ തമന്നാ ബേതാബ്
ആഷിഖീ സബ്‌ർ തലബ് ഓർ തമന്നാ ബേതാബ്
ദിൽ ക ക്യാ രംഗ് കരൂ.ൻ.. ഖൂനേ ജിഗർ ഹോനെ തക്
ആഹ് കോ ചാഹിയേ ഇക് ഉമ്‌റ് അസർ ഹോനേ തക്..
കളമെഴുതി മാഘമേഘങ്ങൾ
അതിഥികളായ് മന്ദഹാസങ്ങൾ
കളമെഴുതി മാഘമേഘങ്ങൾ
അതിഥികളായ് മന്ദഹാസങ്ങൾ
സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ
ഹൃദയസൌരഭം ഉതിരുമ്പോൾ
ദൂരെയോ എന്നരികിലോ നിശ്വാസങ്ങൾ..
കാണുവാനേറെ വൈകീ നിൻ മിഴിനിലാക്കുളിർദീപങ്ങൾ
മിഴിയടച്ചാകിലും എൻ ദാഹച്ചുഴിയിലാദീപങ്ങൾ
കാണുവാൻ ഏറെ വൈകീ....
ഇവിടെ
വിഡിയോ
2. പാടിയതു: ഹരിഹരൻ & സുജാത [കെ. ജയകുമാർ]
കാണുവാനേറെ വൈകീ നിൻ
മിഴിനിലാക്കുളിർദീപങ്ങൾ
മിഴിയടച്ചാകിലും എൻ ദാഹ-
ച്ചുഴിയിലാ ദീപങ്ങൾ
(കാണുവാൻ)
കളമെഴുതീ മാഘമേഘങ്ങൾ
അതിഥികളായ് മന്ദഹാസങ്ങൾ
സ്വപ്നപതംഗങ്ങൾ ഉണരുമ്പോൾ
ഹൃദയസൗരഭം ഉതിരുമ്പോൾ
ദൂരെയോ എന്നരികിലോ
നിശ്വാസങ്ങൾ
(കാണുവാൻ)
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ് [ ചന്ദ്രൻ നായർ]
മഞ്ഞിൽ മെല്ലെ ചായം തൂവി
തങ്കച്ചായികച്ചേലുണർന്നു
ആർദ്രമായ് നിലാമഴയും
പറയാതെ നീ
എങ്ങോ മായുന്നുവോ
(മഞ്ഞിൽ)
തീരം തേടുംപോലെ വാനിൽ മേഘം മൗനം
ശംഖിൻ നാദം വരവർണ്ണിനിയായ്
നിറമായ് മാധവം! മൊഴിയായ് യാദവം!
മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം
അതിലായിരം ഋതുഭംഗികൾ അവിരാമമായി
(മഞ്ഞിൽ)
ചായം ചേരും നീളേ രാവിൽ മോഹം മൂകം
ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ്
കനവായ് മാനസം! നിഴലായ് ആ മുഖം!
വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം
അതിലായിരം മൃദുശീലുകൾ അവിരാമമായി
(മഞ്ഞിൽ)
ഇവിടെ
വിഡിയോ
4. പാടിയതു: രമേഷ് നാരായൺ/ & അനുരാധ ശ്രീറാം [ കാവാലം]
മേലേ മേലേ ചേലിൽ മേയും
മേലേ മേലേ
മേലേ മേലേ ചേലിൽ മേയും
തിങ്കൾമാനേ
മാനത്തൂന്നു പാടിത്തായേ ലലലലാ ഉം ഉം ഉം ലലലലാ
മാനത്തൂന്നു പാടിത്തായേ
കുളിരിടൂം പുളകമായ് പ്രണയഗീതം
ചേലിൽ മേയും മാനേ
കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ്
കന്ദർപ്പ രോമാഞ്ചം മുറ്റി
കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ്
കിനാവിൻ ഓർമ്മകൾ
നല്ല പച്ചമുല്ല കുശുവിന്റെ പശമണം നനഞ്ഞ്
മുഴങ്ങും കുടമാക്കി
(മേലേ മേലെ..)
അക്കരെയിക്കരെ മണ്ണും വിണ്ണും
ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം
എത്തറവട്ടം തമ്മിൽ കെണറി
കണ്ണിലിളവെയിൽ പരന്നു
കാമനകളേ തലോടി
(മേലേ മേലേ..)
ഇവിടെ
\
വിഡിയോ
വിഡിയോ
5. പാടിയതു: രമേഷ് നാരായൺ [ ചന്ദ്രൻ നായർ]
സാലഭഞ്ജികേ.
ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി
ചഞ്ചല ഛായാചിത്രമായി ചമഞ്ഞുവരൂ
സുലക്ഷണ നീ ചമഞ്ഞുവരൂ
ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി
തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടി
തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടീ
മൊട്ടിട്ടുവോ അനുരാഗം
മിഥുനങ്ങളായ് മകരമഞ്ഞിന്റെ മറവിലും
മലയിലും സുരതലയതാളമറിയുന്നുവോ ?
ചന്ദനഗന്ധം ചാര്‍ത്തി..
ഹര്‍ഷപുളകിതയായി വര്‍ഷപ്രവാഹം
ഒരു പ്രണയമായ് പ്രാണനില്‍ ലയിച്ചുവോ ?
നിറമുന്തിരിത്തുണ്ടുകള്‍ തുടുത്തുവോ ?
വിറയാര്‍ന്നു നിന്നുവോ യൌവ്വനം ?
ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി
ചഞ്ചല ഛായാചിത്രമായി ചമഞ്ഞുവരൂ
സുലക്ഷണ നീ ചമഞ്ഞുവരൂ...
ഇവിടെ
വിഡിയോ

6. പാടിയതു: മഞ്ജരി
“മോസൊബതിയ ബനാവൊ....
ഇവിടെ
വിഡിയോ
7. പാടിയതു: ശ്രീനിവാസ് & സുനിതാ മേനോൻ
“ തേൻ തെന്നലെ നീ....
ഇവിടെ
വിഡിയോ
No comments:
Post a Comment