Powered By Blogger

Thursday, December 9, 2010

ഭൂമിക [1991] ഐ.വി.ശശി







ചിത്രം: ഭൂമിക [1991] ഐ.വി.ശശി
താരനിര: സുരേഷ് ഗോപി, മുകേഷ്, നെടുമുടി വേണു, സായികുമാർ, എം.ജി. സോമൻ, ഉർവ്വശി


രചന: പി.കെ.ഗോപി
സംഗീതം: രവീന്ദ്രൻ


1 പാടിയതു: യേശുദാസ് & സുജാത

മനസ്സിനൊരായിരം കിളിവാതിൽ
മനസ്സിനൊരായിരം കിളിവാതിൽ

അടച്ചാലും ഓർമ്മതൻ
അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ
മണിവാതിൽ
{ മനസ്സിനൊരായിരം കിളിവാതിൽ }

ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത്‌
ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത്‌
ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ
ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ
തുള്ളിക്കളിക്കണ മീനേത്‌ ?
{ മനസ്സിനൊരായിരം കിളിവാതിൽ }


പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി
പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി
കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ
കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ
ഒന്നിച്ചിരിക്കണതാരാണ്‌ ?
{ മനസ്സിനൊരായിരം കിളിവാതിൽ }

ഇവിടെ




2. പാടിയതു: യേശുദാസ്, കൃഷ്ണചന്ദ്രൻ, സി.ഓ.ആന്റോ

മേലേ ചന്ദ്രികപ്പൂത്താലം താഴെ മല്ലികപ്പൂക്കാലം
പുഷ്പകപ്പല്ലക്കിലേറിവന്ന കിനാവേ നീ
സപ്തസ്വരങ്ങളും സൌഗന്ധികങ്ങളും തന്നു
മേലേ.... ചന്ദ്രികപ്പൂത്താലം

നാലുകരയിലും നെയ്ത്തിരിനാളങ്ങള്‍
കന്നിനിലാവിനും മണ്ണിനും ഇന്നാണാദ്യ സംഗമം
മുത്തും പവിഴവും പെയ്തതാരുടെ മന്ദഹാസം?
കൊട്ടും കുരവയും കേട്ടതാരുടെ മൌനരാഗം?
മേലേ..... ചന്ദ്രികപ്പൂത്താലം

കൊന്നത്തെങ്ങിലെ അന്തിക്കള്ളിനു വീരിയം കൂടുമ്പം
ചിമ്മിനിവെട്ടം നോകിനമ്മളി ചുമ്മായിരിക്കുമ്പം
കറ്റക്കളത്തിലെ... ചെറ്റപ്പുരയിലെ.. ഞാറ്റുവേല
കണ്ടവരുണ്ടോ... കേട്ടവരുണ്ടോ? (2)
തിത്തൈതോം തിത്തൈതോം ആ... തിത്തൈതിത്തൈതോം (3)




3. പാടിയതു: യേശുദാസ്, ചിത്ര & കോറസ്

മുകിലേ....
മുകിലേ നീ മൂളിയ രാഗം
പൂങ്കാറ്റും ഞാനും പാടി
കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല-
ക്കിളിയുടെ നെഞ്ചിലെ മോഹമിതേ
മൂവന്തിപ്പടവിലിരിക്കണ കന്നി-
ക്കിളിയുടെ ചുണ്ടിലെ ഈണമിതേ

(മുകിലേ)

വര്‍ണ്ണപ്പൂക്കള്‍ ഈ പുഴയോരത്ത്
വിടരും നേരം ചിറകും വീശി നീ വാ വാ
തീരങ്ങള്‍ മാടിവിളിക്കേ ഓളങ്ങള്‍ ഓടി വരവായ്

(വര്‍ണ്ണ)

മുറ്റത്തെ മുല്ലയ്‌ക്കും മോഹം
ഒരു മംഗല്യപ്പൂ ചൂടിയാടാന്‍
കയ്യെത്താ ദൂരത്തെ നക്ഷത്രം
ചുംബിയ്‌ക്കാനെത്തുന്നതാരേ(വര്‍ണ്ണ)


ഇവിടെ


4. പാടിയതു: യേശുദാസ് & കോറസ്

നെല്ലോല കൊണ്ടുവാ, പുല്ലോല കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവീ.....
പുഞ്ചക്കാറ്റോടിവരുന്നേ പുന്നെല്ലു കൊയ്യാറായേ
കല്യാണപ്പൂങ്കുരുവീ...

(നെല്ലോല)

തൊട്ടാവാടികള്‍ പൂത്തുവിരിയണ തോട്ടുവരമ്പത്തോ
തോറ്റം‌പാട്ടുകള്‍ കേട്ടുമയങ്ങണ നാട്ടുമ്പുറത്തോ
കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും
തേടിനടന്നൂ നാം....

(നെല്ലോല)

കൂനനെറുമ്പുകള്‍ മാളിക തീര്‍ക്കണ മാവിന്‍‌ചോട്ടിലോ
പച്ചോലക്കുട നീര്‍ത്തി നില്‍ക്കണ കായലോരത്തോ
തുമ്പീം മോളും തുമ്പപ്പൂവും തുള്ളണ കാണാനായ്
ഓടിനടന്നു നാം.....

(നെല്ലോല)

No comments: