Monday, October 11, 2010

പുനരധിവാസം [2000] വേണുഗോപാൽ, എം.ജി ശ്രീകുമാർ, അനുപമ...


ചിത്രം: പുനരധിവാസം [2000] വി.കെ.പ്രകാശ്

താരനിര: മനോജ് കെ. ജയൻ, സായികുമാർ,ലാലൂ അലക്സ്,നന്ദിത ബോസ്, പ്രവീണ

രചന: ഗിരീഷ് പുത്തൻ
സംഗീതം: ശിവമണി, വേണുഗോപാൽ, ലൂയി ബാങ്ക്സ്
1. പാടിയതു: ജി. വേണുഗോപാൽ

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..

ഇവിടെ


വിഡിയോ2. പാടിയതു: വേണു ഗോപാൽ

പാടുന്നു വിഷുപക്ഷികള്‍ മെല്ലെ
മേട സംക്രമ സന്ധ്യയില്‍...
ഒന്ന് പൂക്കാന്‍ മറന്നേ പോയൊരു
കൊന്ന തന്‍ കുളിര്‍ ചില്ലമേല്‍
(പാടുന്നു വിഷുപക്ഷികള്‍ മെല്ലെ..)

കാറ്റു തൊട്ടു വിളിച്ചു മെല്ലെ നിന്‍
കാതിലോരോന്നു ചൊല്ലവേ (2)
കേട്ടുവോ നിന്‍റെ ബാല്യകാലത്തിന്‍
കാല്‍ ചിലമ്പിലെ മര്‍മരം
കാല്‍ ചിലമ്പിലെ മര്‍മരം

മാവ് പൂത്ത തൊടികളും
മുറ്റത്താദ്യം പൂവിട്ട മുല്ലയും (2)
ആറ്റു തീരത്തിലഞ്ഞി കാവിലെ
ആര്‍ദ്രമാം ശംഖു നാദവും (2)
ആര്‍ദ്രമാം ശംഖു നാദവും
നന്മ തോറ്റുവാനെത്തും പാണന്റെ
നന്തുണി പാട്ടിന്‍ ഈണവും (2)
ഒറ്റ താമര മാത്രം പൂവിടും
പുണ്യ കാല പുലരിയും
പുണ്യ കാല പുലരിയും

രാത്രിയില്‍ മുളം കാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോള രാഗവും (2)
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍
സത്യത്തില്‍ മുന്നില്‍ നില്‍പ്പതും (2)
ഏതോ ലജ്ജയാല്‍ നീ മുഖം തുടുത്താകെ
വാടി തളര്‍ന്നതും (2)
ഓര്‍മ്മകള്‍ മഞ്ഞു പാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ (2)
സ്നേഹ സാന്ദ്രമായ് പൂക്കുന്നു നീയേ
പാഴ്തോടിയിലെ കൊന്ന പോല്‍.. (2)
പാഴ്തോടിയിലെ കൊന്ന പോല്‍..
കണിക്കൊന്ന പോല്‍..
കാണാ കൊന്ന പോല്‍...

ഇവിടെ

3. പാടിയതു: എം.ജി ശ്രീകുമാർ

സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും
സങ്കടപ്പെണ്മണിപ്പക്ഷീ
എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന
മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും
ആരാരും കാണാ തപസ്സിരിക്കും
(സ്വന്തം......)

പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു
പൗർണ്ണമി തിങ്കൾ തിടമ്പേ
ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ
കാണാമഴത്തുള്ളി പെയ്തു
കണ്ണീർമഴത്തുള്ളിപെയ്തു
(സ്വന്തം......)

വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ
എരിയുന്ന സൂര്യനെപ്പോലെ
താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ
തനിയേ നടക്കുന്നു വീണ്ടും
തരളമായ് തേങ്ങുന്നു വീണ്ടു
(സ്വന്തം......)

ഇവിടെ

4. പാടിയതു: വേണുഗോപാൽ


കണ്ണാടിപ്പൂക്കള്‍ പൂക്കുന്നു
ഈറൻ വന്നിറ്റിത്തീരുന്നു
ദൂരെ ദൂരെ മുകിലിൻ കൂട്ടിനുള്ളിലൊരു
വെൺപ്രാവു പോലെ ഹൃദയം പാടുന്നു
(കണ്ണാടിപ്പൂക്കൾ...)


മൊഴിയിലീണവുമായ് പതിയേയിന്നലെ നീ
വനനിലാമഴയായ് തനിയേ പെയ്തൊഴിയേ
മാനത്തെ കാടും പൂക്കുന്നു
മാണിക്യത്തൂവൽ ചാർത്തുന്നു
ആരെയാരെയിനിയും തേടിടുന്നു വെറുതെ
പാഴ് മുളംകുടിലിലെ പൂമുത്തേ
(കണ്ണാടിപ്പൂക്കൾ...)

നിറയുമോർമ്മകൾ തൻ വഴിയിലൂടെ വരൂ
തെളിനിലാപ്പുഴയിൽ പ്രണയമായ് പൊഴിയാൻ ഹേയ്

ഇവിടെ

5. പാടിയതു: ഔസേപ്പച്ചൻ

സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും
സങ്കടപ്പെണ്മണിപ്പക്ഷീ
എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന
മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും
ആരാരും കാണാ തപസ്സിരിക്കും
(സ്വന്തം......)


പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു
പൗർണ്ണമി തിങ്കൾ തിടമ്പേ
ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ
കാണാമഴത്തുള്ളി പെയ്തു
കണ്ണീർമഴത്തുള്ളിപെയ്തു
(സ്വന്തം......)

വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ
എരിയുന്ന സൂര്യനെപ്പോലെ
താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ
തനിയേ നടക്കുന്നു വീണ്ടും
തരളമായ് തേങ്ങുന്നു വീണ്ടു
(സ്വന്തം......)

ഇവിടെ


6. പാടിയതു: അനുപമ ദേശ് പാണ്ഡേ

“ ഇൻ ദി വിഷ്പർ”


ഇവിടെ


7.

621
ഇവിടെ8. മനോജ്- പ്രവീണ തീം


ഇവിടെ

9. റ്റൈറ്റിൽ തീംഇവിടെ

No comments: