Tuesday, October 12, 2010

മായ [ 1972] യേശുദാസ്, ജയചന്ദ്രൻ, ജാനകി, മാധുരി, പി. ലീല
ചിത്രം: മായ [1972] രാമു കാര്യാട്ട്

താരനിര: പ്രേംനസീർ, ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരടി, ശാരദ, സാധന,
സുജാതം വിജറ്യശ്രീ, റ്റി.ആർ. ഓമന

രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

1. പാടിയതു: ജയചന്ദ്രന്‍


സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)


മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)


ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന്‍ ഭാവഗന്ധം
( സന്ധ്യ..

ഇവിടെ


വിഡിയോ2. പാടിയതു: യേശുദാസ്

ചെന്തെങ്ങു കുലച്ച പോലെ ചെമ്പകം പൂത്ത പോലെ
ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌
പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്ത വാവ്‌
കണ്മണി പിണങ്ങിയെന്നാൽ കറുത്ത വാവ്‌ (ചെന്തെങ്ങു)

അവളുടെ കണ്ണുകൾ കണ്ണാടി മാളികകൾ
അവയിൽ പ്രേമത്തിൻ സ്വപ്നങ്ങൾ താമസക്കാർ (അവളുടെ)
കാഷ്മീര സന്ധ്യയിലെ സിന്ദൂര താഴ്‌വരകൾ
കണ്ണുകൾക്കു കാവൽ നിൽക്കും കവിളിണകൾ (ചെന്തെങ്ങു)

അവളുടെ നെറ്റിയിൽ അളക കുളിർ നിരകൾ
അഴകിൻ പുഞ്ചിരിയിൽ ശൃംഗാര തേനലകൾ (അവളുടെ)
ദേവാനുഭൂതികൾതൻ തൂവെണ്ണ കടഞ്ഞെടുത്തു
ഓമന തൻ പൊൻകണങ്കാൽ ആരു തീർത്തു (ചെന്തെങ്ങു)

ഇവിടെവിഡിയോ
3. പാടിയതു: എസ്. ജാനകി

അമ്മതന്‍ കണ്ണിനമൃതം -പോയ
ജന്മത്തു ചെയ്ത സുകൃതം
അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ
തങ്കക്കുടമായ് പിറന്നു

താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും
താമരപ്പൂവിതള്‍ പോലെ
പൊന്നിന്‍ ചിലമ്പിട്ട കാല്‍കള്‍ - രണ്ടു
ചെമ്പകപ്പൂവുകള്‍ പോലെ

വാക്കുകളില്ലാത്ത വായില്‍ നിന്നും
വാസനത്തേന്‍ നീരൊഴുകും
കാല്‍ വിരലുണ്ണുന്ന നേരം -കവിള്‍
പൂവില്‍ മഴവില്ലുതിരും

പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം
പിച്ചകവല്ലിപടര്‍ത്തും
വാടാത്ത സ്വപ്നവസന്തം - എന്റെ
പ്രാണനില്‍ പൂത്തസുഗന്ധം

ഇവിടെ


4. പാടിയതു: എസ്. ജാനകി

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി

കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ
കൂവളത്തറയിലിരുന്നൂ....
(കുളികഴിഞ്ഞീറനും........)
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
കുറുമ്പ് പറഞ്ഞു കുരുവി....

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....

കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ
കുറുമൊഴിമുല്ലക്കടവില്‍
(കുരുത്തോലത്തോരണം.....)
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒരു കൊച്ചു പൂവാലനണ്ണാനും...

വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....

ഇവിടെ5. പാടിയതു: പി. മാധുരി
കാട്ടിലെപ്പൂമരം ആദ്യം പൂക്കുമ്പോള്‍
കാറ്റിന്റെ പാട്ടും താരാട്ട്
കദളിത്തൈ പൂത്തുകുലയ്ക്കുമ്പോള്‍ കിളിയുടെ
കളിചിരിയൊച്ചയും താരാട്ട്


പ്രിയതമന്‍ നല്‍കിയ പ്രേമോപഹാരം
ഉദരത്തിലെങ്ങനൊളിച്ചുവയ്ക്കും
പകലിന്റെചില്ലയില്‍ പൂക്കും കിനാവിന്റെ
പരിമളമെങ്ങനൊളിച്ചുവയ്ക്കും
അറിയണമെല്ലാരുമെന്നു മോഹം
അറിയുമ്പോള്‍ കവിളത്ത് കള്ളനാണം


വിടരുന്നപൂവിലും പടരും നിലാവിലും
ഒരുകൊച്ചുതൂമുഖം മിന്നിക്കാണും
പിറവിയെടുക്കുന്ന മാതാവിന്‍ കാരുണ്യം
ചിരിയിലും മൊഴിയിലും പൂത്തുകാണും
കളിയാക്കല്‍ കേള്‍ക്കണമെന്നുമോഹം
കളിയാക്കാന്‍ ചെന്നാലോ കള്ളനാണം

ഇവിടെവിഡിയോ
6. പാടിയതു: പി. ലീല കോറസ്

ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്

ശ്രീമഹാദേവന്‍ തപോനിരതന്‍
കാമനേ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

പ്രേമസാഫല്യം വരുത്തുവാനായ്
ദേവനേ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നോയമ്പുതുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

ഇവിടെവിഡിയോ

No comments: