Friday, September 3, 2010

നദി [ 1969] യേശുദാസ്, സുശീല.


ചിത്രം: നദി [1969] ഏ. വിൻസെന്റ്
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി,
ഭരതൻ, ശാരദ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
1. പാടിയതു:: കെ ജെ യേശുദാസ്


കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)
ഇവിടെ


video


2. പാടിയതു: യേശുദാസ്

പുഴകൾ മലകൾ പൂവനങ്ങൾ
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാര ചാമരം വീശുന്ന
ചന്ദന ശീതള മണൽപ്പുറങ്ങൾ (പുഴകൾ)

ഇവിടമാണിവിടമാണിതിഹാസരൂപിയാം
ഈശ്വരൻ ഇറങ്ങിയ തീരം (ഇവിടമാ...)
ഇവിടമാണാദ്യമായ്‌ മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം ഓ...(പുഴകൾ)

കതിരിടും ഇവിടമാണദ്വൈത ചിന്ത തൻ
കാലടി പതിഞ്ഞൊരു തീരം (കതിരിടും)
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമദീപം ഓ... (പുഴകൾ..

ഇവിടെ
3. പാടിയതു:യേശുദാസ്


ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി (ആയിരം)

ഈ നിലാവും ഈ കുളിര്‍ കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി (ആയിരം)

ഇവിടെ


വിഡിയോ4. പാടിയതു: സുശീല കോറസ്

കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്‌...?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)

എന്തു വില?
പൊന്നു വില!

മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)

എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്‌!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)

അത്തിളിത്തിള്‍ കളിക്കാനറിയാം.....
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)

എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)

ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)

എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)

വിഡിയോ


ശാരദ
5. പാടിയതു: സുശീല


പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞില്ലാ..വീട്ടുകാരറിഞ്ഞില്ലാ‍..
കൂട്ടിലിരുന്നവൾ കനവു കണ്ടു..
ഒരോ കിനാവിലും മാലാഘമാർ വന്നു..
ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു...
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞപ്പോൾ..വീട്ടുകാരറിഞ്ഞപ്പോൾ..
നാട്ടുമ്പുറത്തതു പാട്ടായി..
ഇന്നോ നാളെയൊ മനസ്സു ചോദ്യത്തിനു..
വന്നെങ്കിലെന്നവളാശിച്ചു..അവൻ വന്നെങ്കിലെന്നവൾ ആശിച്ചു..
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..


ഇവിടെ


വിഡിയോ
6. പാടിയതു: യേശുദാസ് കോറസ്

നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപെടട്ടെ
നന്മ നിറഞ്ഞ നിൻ സ്നേഹ വാൽസല്ല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ (നിത്യ)

കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്യുന്ന
മേച്ചിൽപ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ (നിത്യ)

ദുഃഖിതർ ഞങ്ങൾക്കായ്‌ വാഗ്ദാനം കിട്ടിയ
സ്വർഗ കവാടത്തിൻ മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടിവിളിക്കുന്നു ഞങ്ങൾ (നിത്യ)

വിഡിയോ

No comments: