Wednesday, August 11, 2010

വെളുത്ത കത്രീന:യേശുദാസ്, പി. ലീല, സുശീല, എൽ.ആർ. ഈശ്വരി, പി. ജയചന്ദ്രൻ...ചിത്രം: വെളുത്ത കത്രീന { 1968] ശശികുമാർ
താരങ്ങൾ: സത്യൻ, പ്രേം നസീർ, മുത്തയ്യാ, അടൂർ ഭാസി, ജോസ് പ്രകാശ്, ഷീല,
ജയഭാരതി, കവിയൂർ പൊന്നമ്മ, മാള, ശാന്ത,ബഹദൂർ....

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ്

യദായദാഹിധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുധ്ധാനം അധർമ്മസ്സ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായച ദുഷ്കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ


പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടു നിൽക്കും
ഉദയമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ (പ്രഭാതം വിടരും)

മദഘോഷം മുഴക്കും മഴമേഘ ജാലം
മിഴിനീരായ്‌ ഒടുവിൽ വീണൊഴിയും
ഒരു നാളിൽ വളരും മറു നാളിൽ തളരും
ഓരോ ശക്തിയും മണ്ണിൽ (പ്രഭാതം വിടരും)

മണിവീണ മീട്ടുന്ന മധുമാസകാലം
മധുര വർണ്ണങ്ങൾ വരച്ചു ചേർക്കും
ഒരു ഗ്രീഷ്മ സ്വപ്നം സഫലമാകുമ്പോൾ
ഓരോ ചിത്രവും മാറും (പ്രഭാതം വിടരും)

ഇവിടെ

വിഡിയോ2. പാടിയതു: പി. സുശീല

പനിനീര്‍ക്കാറ്റിന്‍ താരാട്ടിലാടി
പവിഴമല്ലിയുറങ്ങി
ഏകാന്തദു:ഖത്തിന്‍ മൂടുപടത്തില്‍
എന്റെ ഹൃദയം തേങ്ങീ

ഒരുപാട്ടു പോലും പാടാനില്ല
ഒരുപാപം പുരളാത്തതായി
ഒരു മുത്തം പോലും നല്‍കാനില്ല
ഒരു ശാപം കലരാത്തതായി
പനിനീര്‍ക്കാറ്റിന്‍.....

പിഴചെയ്ത കയ്യാല്‍ താലോലിക്കാം
പിടയുന്ന മാറില്‍ കിടത്താം
മുറിവേറ്റ ഹൃദയം പേടിയ്ക്കുന്നു
ഈ രാത്രി പുലരുകയില്ലേ?
പനിനീര്‍ക്കാറ്റിന്‍.........

ഇവിടെ

വിഡിയോ


3. പാടിയതു: പി.ജയചന്ദ്രൻ & സുശീല


മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ?
മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലെ?

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ
പുട്ടിലിലെങ്ങാനും ചൂടൊണ്ടോ?
മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ?
(മകരം പോയിട്ടും ...)

മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍
പൊട്ടിവിടരുമെനിക്കുനാണം
കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില്‍
ചെട്ടികുളങ്ങര തേരോട്ടം....
(മകരം പോയിട്ടും ...)

ആ.....ആ‍.....

ഇവിടെ

വിഡിയോ


4. പാടിയതു: ഏ.എം. രാജാ


കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
കടമ്പുമരം തളിരണിയുമ്പോള്‍
കണ്ണാടിപ്പുഴ തെളിയുമ്പോള്‍
കാണാപ്പൈങ്കിളി പാടുമ്പോള്‍
കരളില്‍മാത്രം കണ്ണീരരുവീ
ഓ......

കരിമലയും വനനിരയും കനകനിലാ കസവുടുത്തൂ
കളമൊഴിപ്പൂങ്കാറ്റുവന്നൂ കതിരിലക്കിളി പാടിവന്നൂ
ഓ..... ഓ.....

ചിറകൊടിഞ്ഞ ഗാനവുമായ്
കാട്ടിലാകെ ഞാന്‍ തിരഞ്ഞൂ
ചിലമ്പുപോലെ ചിരിക്കും പെണ്ണേ
വെളുത്തപെണ്ണേ നീയെവിടേ?
ഓ..... ഓ....

ഇവിടെ

വിഡിയോ


5. പാടിയതു: എൽ.ആർ. ഈശ്വരി


കണ്ണില്‍ കാമബാണം
കവിളില്‍ കള്ളനാണം
ചുണ്ടില്‍ വിരിയും പൂവില്‍
രാഗവണ്ടുമൂളുമീണം

മദജലമല്ല മനസ്സിനുള്ളില്‍
മായാദുഃഖതടാകം
മാറുതുറന്നുകൊടുക്കും കൈവിരല്‍
മറന്നു മീട്ടിയ രാഗം
പണ്ടു മീട്ടിയ രാഗം

വിധിയുടെ മുന്‍പില്‍ സ്ത്രീത്വം തൂകിയ
വിഡ്ഢിച്ചിരിയാണീ ഞാന്‍
തുള്ളിയുലഞ്ഞു രമിക്കാന്‍ വന്നവള്‍
തുറന്ന ജയിലിലടഞ്ഞു
പാപത്തീയിലെരിഞ്ഞു

വിഡിയോ6. പാടിയതു: പി.ലീല. & പി.ബി. ശ്രീനിവാസ്

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ
രണ്ടാം കണ്ടത്തിൽ ഞാറു നട്ടൂ
ഒന്നല്ല പത്തല്ല നൂറു മേനി
ഓരോ കൊയ്ത്തിനും നൂറു മേനി


വെറും വയറുമായി ചേറിലിറങ്ങി
തലകറങ്ങീ പുലയിപ്പെണ്ണേ
കലത്തിലിത്തിരി കരിക്കാടി വെള്ളം
കരുതിയേക്കണേ പുലയിപ്പെണ്ണേ

ചക്രം ചവിട്ടുന്ന ചങ്ങാതീ
ചക്കിപ്പെണ്ണിനെ കണ്ടോ നീ
കോളോത്തുകാവിലെ താലപ്പൊലിക്ക്
കോമരം തുള്ളിയ പെണ്ണാണോ

കാർത്തികക്കോളു കഴിഞ്ഞേപ്പിന്നെ
കള്ളിയെയിന്നോളം കണ്ടില്ല
പായിപ്പാട്ടാറ്റിലെ വള്ളം കളിക്ക്
പാറൂ നിന്നെ ഞാൻ കൊണ്ടു പോകും

ചുണ്ടന്റെ തുഞ്ചത്തിരുത്തി ഞാൻ പെണ്ണിന്റെ
ചുണ്ടത്തെ പൂക്കളിറുത്തെടുക്കും
പോയ ചിങ്ങത്തിൽ പറഞ്ഞു പറ്റിച്ചു
പൊങ്ങച്ചമൊന്നും പറയണ്ട കേട്ടോ

വിഡിയോ7. പാടിയതു: യേശുദാസ്

പൂജാപുഷ്പമേ......
പൂജാപുഷ്പമേ പൂഴിയില്‍ വീണ
പൂജാപുഷ്പമേ
പുതിയകോവിലില്‍ പൂജാരിനിനക്കായ്
പൂപ്പാലികയൊരുക്കീ
പൂജാപുഷ്പമേ

നിത്യനിരാശാ നിശാഗന്ധിയില്‍
നിര്‍മ്മലേ നീ വിടര്‍ന്നൂ(2)
തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍
ലോലദലങ്ങള്‍ നനഞ്ഞൂ(2)
പൂജാപുഷ്പമേ......

സ്നേഹവസന്തം നിന്നെ വിളിപ്പൂ
മോഹിനീ നീ വരുമോ?(2)
മായാത്തരാഗത്തിന്‍ ദേവപഥത്തില്‍
മധുമതിയായ് നീ വരുമോ?(2)
പൂ‍ജാപുഷ്പമേ.....

ഇവിടെ

വിഡിയോബോണസ്: ശരശയ്യ:

“മുഖം മനസ്സിന്റെ കണ്ണാടി....

വിഡിയോ

No comments: