Saturday, July 17, 2010

ബനാറസ് [2009]വിജയ് യേശുദാസ്, ശ്വേത, ശ്രേയ ഘൊഷൽ, ...ചിത്രം: ബനാറസ് [ 2009 ] നേമം പുഷ്പരാജ്
താരങ്ങൾ: വിനീത്, കാവ്യ മാധവൻ,നവ്യാ നായർ, നെടുമുടി വേണൂ,ബിന്ദു പണിക്കർ,
ജഗതി,സുരാജ്, ഹരിശ്രീ അശോകൻ,ഊർമിളാ ഉണ്ണി

രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയതു: ശ്രേയ ഘോഷല്‍

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ ‍ രാത്രി മൈനാ
കാതില്‍ മൂളിയോ...

ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിന്നിയ ചാറ്റല്‍ മഴ
ചിലങ്ക കെട്ടീലേ...‍
ശാരദേന്ദു ദൂരെ ദീപാങ്കുരമായി
ആതിരയ്ക്കു നീ വിളക്കുള്ളില്‍ വെയിക്കവേ
ഘനശ്യാമയെപ്പോലായി
ഖൈയാല്‍‍ പാടിയുറക്കാം
അതു മദന മധുര
ഹൃദയ മുരളിയേറ്റു പാടുമോ...

സ്നേഹ സന്ധ്യാ രാഗം കവിള്‍കുമ്പിളിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യ രാത്രിയില്‍
‍ഹിമ ശയ്യയിലെന്തേ ഇതള്‍ പെയ്തു വസന്തം
ഒരു പ്രണയ ശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്
... ചാന്തു തൊട്ടില്ലേ....

ഇവിടെ


വിഡിയോ


2. പാടിയതു: ശ്രേയാ ഘോഷൽ & സുദീപ് കുമാർകൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി..
മേരെ മന്‍മേ വിരാജോജി

മധുരം ഗായതി മീരാ മീരാ മധുരം ഗായതി മീരാ
ഓം ഹരിജപലയമീ മീരാ എന്‍ പാര്‍വണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ (മധുരം ഗായതി മീരാ....)

ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം
അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം
ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി
മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്(മധുരം ഗായതി മീരാ....)അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം
ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിവളുടെ മിഴിനീര്‍ക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ്‌ (മധുരം ഗായതി മീരാ....)

ഇവിടെ


വിഡിയോ

3. പാടിയതു: വിജയ് യേശുദാസ് & ശ്വേത മോഹൻകൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ (കൂവരം...)

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്കു ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തു തരാം
വരമ്പിൽ കല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം (കൂവരം...)

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്ന ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപ്രാവേ കുറുകാൻ പയർ വറക്കാം
കുളിരിൻ കൂടാരം തേടാനായ് അന്തിക്കു ചേക്കേറാം (കൂവരം..

ഇവിടെ

വിഡിയോ

4. പാടിയതു: പി. ജയചന്ദ്രൻ / സുജാത

ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ
ത്രികാല മോക്ഷഗംഗേ
പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ് ഞാൻ നൽകിടാം
ആത്മാദലാഞ്ജലി സ്വീകരിക്കൂ
ഈ ശ്രാവണ മേഘപരാഗം
എന്റെ ആരതി ദീപമരാളം
വരുമൊരു ജന്മമാം ഇരുൾമഴക്കാട്ടിൽ
ധ്യാനവിലോലനായ് ഞാൻ നിൽക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം

ഇവിടെ


വിഡിയോ5. പാടിയതു:ഫയസ് ഖാൻ

തിരച്ചിനസ്സർ


ഇവിടെ

No comments: