Powered By Blogger

Wednesday, July 28, 2010

ചൂള [ 1979] യേശുദാസ്, ജാനകിൽ. ലഥിക, ജെൻസി








ചിത്രം: ചൂള [ 1979] ശശികുമാർ
താരങ്ങൾ: പി.ജെ. ആന്റണി, സോമൻ, ശങ്കരാടി, കെ.പി.ഏ.സി. ലലിത, അടൂർ ഭവാനി....



രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍




1. പാടിയതു: യേശുദാസ്

താരകേ...
മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ..
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ..
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...

(താരകേ)

നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...

(താരകേ)

ഇവിടെ



2. പാടിയതു: യേശുദാസ് & ജാനകി

സിന്ദൂര സന്ധ്യക്ക്‌ മൗനം
മന്ദാര കാടിന് മൗനം
എന്തു പറഞ്ഞാലും എന്നരികില്‍
എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. )

മുത്തു വിരിക്കും പുഴയുടെ തീരം
കെട്ടിപുണരും ലതയുടെ നാണം (മുത്തു..)
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. )

മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍
ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..)
എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ
നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര..

ഇവിടെ



3. പാടിയതു: യേശുദാ‍സ്


കിരാത ദാഹം ദാഹം ദാഹം
ഒരു കിളിയുടെ ശവ ദാഹം

കിരാത ദാഹം ദാഹം
ഒരു കിളിയുടെ ശവ ദാഹം
ആത്മാവിന്‍ തീ ചൂളയിലേതോ
പകയുടെ മാംസ ഗന്ധം ...
പടരുന്നു വേദന തന്‍ പുക പടലം (കിരാത ..)

വിശന്ന വയറുകള്‍ എരിഞ്ഞ മണമീ
വിഷാദ ഭൂമിയില്‍ ഒഴുകി ..
അന്ന് വിളിച്ചു കൂവിയ മനുഷ്യാ നിന്നില്‍
തുളച്ചു കയറും ഈ ഗന്ധം ..
മതിയായില്ലേ ജീവിത യാതന അറിയാതുള്ളവരെ
....(കിരാത ...)

നിറഞ്ഞ മിഴികളില്‍ ഉറഞ്ഞ നിണമീ
നിദാന്ത മൌനമുണര്‍ത്തി ..
ഇന്നു ഭയന്നു മാറിയ
മനുഷ്യാ നിന്നെ തുടര്‍ന്നിടട്ടെ ഈ ഗന്ധം ...
മതിയായില്ലേ മാനവ ദുഖം അറിയാതുള്ളവരെ .. (കിരാത ..)


ഇവിടെ


4. പാടിയതു: ജെൻസി & ലതിക


ഉപ്പിന് പോകണ വഴിയേത്..
കായംകുളത്തിന് തെക്കേത്‌...
മുളകിന് പോകണ വഴിയേത് ...
മലയാറ്റൂരിനു തെക്കേത്‌ ...
മല്ലിക്ക് പോകണ വഴിയേത്...
മല്ലിശ്ശേരിക്ക് തെക്കേത്‌...
കണ്ണു തുറന്നോ കണ്ടു പിടിച്ചോ..
കണ്ടില്ലെങ്കില്‍ കടം കുടിച്ചോ.. (ഉപ്പിന് ..)

കണ്ടു പിടിച്ചാല്‍ എന്തു തരും??..
എന്തു വേണം??....
ഉം......ഉം....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
എ??.....
ആ ....
എത്താ കൊംബത്തൂഞ്ഞാലാടി
ഏഴാം കടലിന്നക്കര തേടി ..
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ...
ഹഹ ...ഹഹ... (ഉപ്പിനു ...)

തോറ്റോ??... തോറ്റു.....
കടമെന്താ??.. ..
ഉം....ഉം.....
ആരും കേറാ മലയില്‍ ച്ചെന്നു...
ആരും കാണാ മലരില്‍ നിന്നും ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ...
പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന്‍ തുമ്പി ...
പൂന്തേനും കൊണ്ടു ഓടി വരുന്നൊരു പൂവാലന്‍ തുമ്പി ...(ഉപ്പിനു...)

ഇവിടെ

No comments: