Powered By Blogger

Tuesday, June 15, 2010

അമ്മ നിലാവ് [2010] യേശുദാസ്, സിംല മേനോൻ , .....






ചിത്രം: അമ്മ നിലാവ് [2010] എം.ഡി. രാജേന്ദ്രൻ
താരങ്ങൾ: ശശി അയ്യഞ്ചിറ, ജഗതി, സുരാജ്, അപർണ്ണ നായർ,മല്ലിക,മാള അ രവിന്ദൻ, താരാ കല്യാൺ..

വിഡിയോ ആദ്യം


രചന: എം ഡി രാജേന്ദ്രൻ
സംഗീതം:: എം ഡി രാജേന്ദ്രൻ








പാടിയതു: എം ഡി രാജേന്ദ്രൻ & സിംല മേനോൻ



രംപുന്തനവരുതി ല്ലംകൊ ചിള്ളപ്പോ
തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2)
ല്ലണ്ണപേനീ നീ പെണ്ണല്ലേ
ല്ലന്നപോനി നീ പൊന്നല്ലേ
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

അമ്മയിലുണ്ട് വെണ്മയില്‍ ഇല്ല
നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2 )
രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല
രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല
ഗംരാനുഅ (2 ) അനുരാഗം (3)
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

കാലത്തിന്‍ കൈകള്‍ കനക തൂലികയാല്‍
എഴുതി വച്ചു ഈ നിമിഷങ്ങള്‍
ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ
നമ്മുടെ പ്രേമം കുടപ്രഭായല്ലോ
തീരാത്തത്‌ തീരാത്തത്
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തനവരുതി ...)

ഇവിടെ



2. പാടിയതു: വിഷ്ണു രാജേന്ദ്രൻ & കവിത ജയറാം

ഈ കാറ്റും കുളിരും പോലെ
ഈ രാവും നിലാവും പോലെ
സ്വപ്നം സ്വർഗ്ഗംപോലെ ദിവ്യം സുന്ദരം
അനുരാഗം മോഹനം (3)
(ഈ കാറ്റും..... )

ജന്മാന്തരങ്ങളായ് മന്വന്തരങ്ങളായ്
എന്നിലെ എന്നെ നിന്നിലെ നിന്നെ
നമ്മെ തിരഞ്ഞു നമ്മള്‍ (2)
നമ്മെ തിരഞ്ഞു നമ്മള്‍
(ഈ കാറ്റും .....)

ആഹഹ ...ഹ.. ആ ...ആ.....
നാണം മറന്നോരീണം ഈണം മറന്ന നാണം
ഓമല്‍ നികുഞ്ജം യമുനാ തരംഗം
എല്ലാം ഒരിന്ദ്രജാലം (2)
എല്ലാം മഹേന്ദ്രജാലം
(ഈ കാറ്റും....)

ഇവിടെ







3. പാടിയതു: യേശുദാസ് / അമൃത സുരേഷ്

അമ്മ നിലാവായ് വരും
അമൃത ചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും
(അമ്മ നിലാവായ് ..... )

കണ്ണീരിന്‍ കാളിന്ദിയില്‍
കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ സ്നേഹാമൃതം
(അമ്മ നിലാവായ് ..... )

ഏകാന്തയാമങ്ങളില്‍
ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ ജീവാമൃതം
(അമ്മ നിലാവായ് ..

ഇവിടെ


4. പാടിയതു: രാഹുൽ ലക്ഷ്മൺ,/ രഞ്ജിനി ഹരിദാസ്,/ സിംല മേനോൻ


ആനന്ദം ആനന്ദം ആനന്ദം അമൃതം അഭയാനന്ദ മയം
ആനന്ദം ആനന്ദം ആനന്ദം അഖിലം അതുലാനന്ദ മയം (2 )
അമലം വിമലം അമരം അമൃതം അഭയാനന്ദ മയം (2 )
ആനന്ദം
നമശിവായ നമശിവായ നമശിവായ [2]
ഈശ്വവാസം ശാശ്വത സത്യം ഇതള്‍ വിരിയുന്നിവിടെ
ജ്വാല മുഖമാം സത്യത്തിന്‍ നിറ ദീപാന്ജലിയിവിടെ [2]
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...)

(ഇംഗ്ലീഷ് വെര്‍ഷന്‍ ബൈ രഞ്ജിനി ഹരിദാസ്‌)

നമശിവായ നമശിവായ നമശിവായ [2]
ഈശ്വര്‍ അള്ള തേരോ നാം പാടും മനസുകളെ
ഇതിഹാസ ഭാരത ഭൂവിന്‍ ചരിതം എഴുത്തും മനസുകളെ (2 )
ആനന്ദം അഭിഷേകം
ആനന്ദം അഭിരാമം അതുലാനന്ദ മയം
(ആനന്ദം ...

ഇവിടെ


No comments: