Thursday, June 17, 2010

ജോണി വാക്കർ [1992] യേശുദാസ്,ചിത്ര, ജാനകി
ചിത്രം: ജോണി വാക്കർ [1992] ജയരാജ്
താരങ്ങൾ; മമ്മൂട്ടി, രേഷ്മ, അനിത, രഞ്ജിത, ജഗതി, മണിയൻ പിള്ള രാജു

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്1. പാടിയതു: കെ എസ് ചിത്ര & കെ ജെ യേശുദാസ്പൂമാരിയിൽ തേൻ മാരിയിൽ
കന്നിത്താലം കണിമഞ്ഞായി
മിന്നാമിന്നി മിഴിയിൽ മിന്നി
നീലപീലി കൂടും തേടി പോകാം
പുൽ മേടിലും പൂങ്കാറ്റിലും


ഈ പൊൻ പരാഗങ്ങൾ
ഓ...ആകാശ മേഘങ്ങൾ
ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ
ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ
മാരിപ്പൂക്കൾ വാരിച്ചൂടും
രാവായ് തീരുമ്പോൾ തീരുമ്പോൾ
ദൂരത്താരോ പാടും പാട്ടായ് മേയാം
പുൽ മേട്ടിലും പൂങ്കാറ്റിലും ( പൂമാരിയിൽ...)

ഈ വെണ്ണിലാവോരം
നീഹാര ഹംസങ്ങൾ
നിന്നെത്തേടി വാനമ്പാടി
തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ
സല്ലാപങ്ങൾ സംഗീതത്തിൻ
പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ
ചാരത്തേതോ താര പൊന്നായ് മാറാം
പുൽ മേടിലും പൂങ്കാറ്റിലും ( പൂമാരിയിൽ..)

ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

ചാഞ്ചക്കം തെന്നിയും താളത്തിൽ മിന്നിയും
ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ
ഉം ഉം ഉം ഉം ലാലാലാലാ (ചാഞ്ചക്കം..)

വെൺപ്രാവുകൾ ചേക്കേറുമീ
ചുരങ്ങളിൽ വരങ്ങളിൽ കാറ്റോടിയോ
പൂന്തുമ്പികൾ വിൺ കുമ്പിളിൽ
പമ്മിയും പതുങ്ങിയും തേൻ തേടിയോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം..)


രാപ്പാടികൾ പാൽച്ചിപ്പികൾ
കുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോ
നീർത്തുള്ളികൾ നീലാംബരി
കരൾത്തടം തുടുക്കുവാൻ പാടുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം..)


പൊൻ മേടയിൽ മാൻ പേടകൾ
പിഞ്ചിളം പുൽക്കുടം തേടുന്നുവോ
ഓളങ്ങളിൽ ആയങ്ങളായ് നീന്തുമീ അന്തിയും മായുന്നുവോ
നക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടി
സ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ (ചാഞ്ചക്കം.
ഇവിടെവിഡിയോ


3. പാടിയതു: യേശുദാസ്

ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ ഓഹൊ കൊണ്ടു വാ
കൊമ്പെട് ജും തജുംതജുംതജും തജുംതജും
കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും
തപ്പെട് ജും തജുംതജുംതജും തജുംതജും
തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും
നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ....)

ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ
പാൽക്കിണ്ണം നീട്ടുന്നതാര്
തീരാതിരക്കയ്യിൽ കാണാത്ത സ്വപ്നങ്ങൾ
രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..)
കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ...)

നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ
ഈറ്റം നിറക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)

കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2)
ജും തജുംതജുംതജും തജുംതജും ജും
ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ

ഇവിടെ

വിഡിയോ4. പാടിയതു: എസ്. ജാനകി


ഓഹോഹോ..ഓ.. ഓഹോഹോ ഓ..
ഓഹോഹോ ഓ..ഓഹോഹോ ഓ..

ചെമ്മാനപ്പൂമച്ചിൻ മേലേ ഓ..ഓ..
ഓഹോഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍ രാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ
ഓഹോഹോ ഓ.. ഓഹോഹോ ഓ..

ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴി തന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)


വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍
അണി വില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2)
മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ
പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ
ഓഹോ കേട്ടൊ
ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന...)


ഇവിടെ

5. പാടിയതു: യേശുദാസ്

മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ
പാതി രാകി പാതി വെച്ചും
സൂര്യ നാളം പൊന്നുഴിഞ്ഞും
നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും...)

തെന്നൽ തൊങ്ങലിട്ടുവോ
വർണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളിൽ മരതകങ്ങളിൽ
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..)

ഓ കാറ്റിൻ കാതര സ്വരം
ഏതോ സാഗരോത്സവം (2)
മൌന സന്ധ്യകൾ ഹരിത രാത്രികൾ
താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)


ഇവിടെ

No comments: