Friday, April 2, 2010

ചമയം [1993] ചിത്ര, യേശുദാസ്, ജോളി ഏബ്രഹാം, എം.ജി ശ്രീകുമാർ

ഭരതൻ


ചിത്രം: ചമയം[1993] ഭരതൻ
അഭിനേതാക്കൾ: മുരളി, മനോജ് കേ. ജയൻ. സിതാര, രെഞ്ചിത

രചന: കൈതപ്രം? [ ഓ.എൻ.വി.}
സംഗീതം: ജോൺസൺ


1. പാടിയതു: ചിത്രരാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)


ഇവിടെ2. പാടിയതു: ജോളി ഏബ്രഹാം & എം.ജി. ശ്രീകുമാർ

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി)

മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്)

കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ)
അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ)
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി)

താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ
അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി)

ഞാനും കേട്ടേ - ഞാനും കണ്ടെ
അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാൻ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിൻ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്
ഇവിടെ

സിതാര3. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി
രാഗദേവനും നാദകന്യയും....

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം ചന്ദ്രലേഖ പോൽ

(പ്രണയതീരത്തെ)

കാണമറ മായുമ്പോൾ‍‍ താപസ്സനാം മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ് മധുരനിലാവിൽ

(രാഗദേവനും)


ഇവിടെ

No comments: