Tuesday, April 13, 2010

സുജാത....സുജാത....സുജാത.... [ 15 ഹിറ്റുകൾ]

1. ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം [1998] സിബി മലയിൽ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: ശ്രീനിവാസ് & സുജാത

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്

ഇവിടെ


വിഡിയോ
2.ചിത്രം: നോവൽ [2007] ഈസ്റ്റ് കോസ്റ്റ് വിജയൻ
രചന:: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം ജയചന്ദ്രൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടകന്നു
ഏവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമരിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നോര്‍ത്തുപോയി
നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)


ഇവിടെ


വിഡിയോ


3. ചിത്രം: ലൈഫ് ഈസ് ബ്യൂട്ടിഫുൾ [2000] ഫാസൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഉം ..ഉം...
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതികേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
(ഇനിയെന്തു നല്‍കണം ......)


അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍
(ഇനിയെന്തു നല്‍കണം ......)ഇവിടെ

വിഡിയോ


4.ചിത്രം: പെരുമഴക്കാലം [2004] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ


പാടിയതു:: പി ജയചന്ദ്രൻ & സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതി ഞാൻ
പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..


ഇവിടെവിഡിയോ


5. ചിത്രം: മീശമാധവൻ[2002] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർപാടിയതു: സുജാത മോഹൻ & പ്രതാപ്

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)

ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടിയീലാ ( കരിമിഴി...)

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയും മിന്നീലാ
ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ( കരിമിഴി.,,,)

ഇവിടെ


വിഡിയോ


6. ചിത്രം: ചാന്തുപൊട്ട് [ 2005] ലാൽ ജോസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർപാടിയതു: ഷഹബാസ് അമൻ & സുജാത

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)

വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)

വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)

ഇവിടെ

വിഡിയോ


7. ചിത്രം: നമ്മൾ തമ്മിൽ [50-50] : [2004] വിജി തമ്പി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻപാടിയതു:: കെ ജെ യേശുദാസ് & സുജാത

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
ഒരു ലോലമാം നറുതുള്ളിയായ് (2)
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)


ഇവിടെ


വിഡിയോ


8. ചിത്രം: നന്ദനം [2002] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: രവീന്ദ്രൻപാടിയതു:: സുജാത


ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ (2)
മിഴികളിൽ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയർന്നൂ ഓ..പറന്നുയർന്നൂ (ആരും...)


നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ
അഴകേ നിൻ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയിൽ
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തൻ മിഴിവുള്ള തൂവലിൽ
തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ
കാണാകാറ്റിൻ കണ്ണിൽ മിന്നി പൊന്നിൻ നക്ഷത്രം
ഓ.. വിണ്ണിൻ നക്ഷത്രം ( ആരും...)

ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ
തുടുവർണ്ണക്കുറിയായി നീ ചാർത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂക്കും പൊന്നിൻ നക്ഷത്രം
ഓ..വിണ്ണിൻ നക്ഷത്രം (ആരോ...)


ഇവിടെ


വിഡിയോ


9. ചിത്രം: കൊച്ചി രാജാവു [2005] ജോണി ആന്റണി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

പാടിയതു: ഉദിത് നാരായണൻ & സുജാത


മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)


കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)

കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..)

ഇവിടെവിഡിയോ10. ചിത്രം: ഒരേ കടൽ [2007] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: ജി വേണുഗോപാൽ & സുജാത { ശ്വേത ?}

മനസിന്റെ കാവൽ വാതിൽ തുറന്നാൽ
കാണ്മൂ ഞാൻ ഓർമ്മയിൽ
ഇരുളിൽ വെച്ചാരോ തേങ്ങും വാക്കുകൾ
കേൾപ്പൂ ഞാൻ ഓർമ്മയിൽ (മനസ്സിന്റെ...)

കനവു കാണാതെ കണ്ണിലൊരു
നൂറു കടൽ വരഞ്ഞവൾ നീ
സൗമ്യമായ് സാന്ദ്രമായ്
ഉദയമില്ലാത്ത സൂര്യശില മേലെ
ഉറവു തിരഞ്ഞവൻ നീ
താപമായ് തപനമായ്
എങ്ങും കിനാക്കാലം ഉന്മാദിയാം കാലം
ജ്വാലയായ് വരും (മനസ്സിന്റെ...)

മഴനിഴൽ കാട്ടിൽ പ്രണയ സർപ്പങ്ങൾ
ഫണമുണർത്തുന്നുവോ
വന്യമായ് നിർവേദമായ്
ഹൃദയമാം ശംഖിൽ
പ്രണവ സാഗര തിരകളുയരുന്നുവോ
ശാന്തമായ് ശമനമായ്
എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം
സാന്ത്വനം തരും (മനസ്സിന്റെ...)


ഇവിടെ

11. ചിത്രം: രണ്ടാം ഭാവം [2001] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർപാടിയതു:: പി ജയചന്ദ്രൻ & സുജാത

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...


അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
.

ഇവിടെ


വിഡിയോ12. ചിത്രം: റോക്ക് ‘ൻ റോൾ [2007] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യസാഗർ


പാടിയതു: മധു ബാലകൃഷ്ണൻ & സുജാത

മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ
പഞ്ചാര മണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂ മുല്ലെ നിലാ മുല്ലെ
പൂക്കാലം വിളിക്കുന്നു വാ വാ [ മഞ്ചാടി മഴ...
തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം
കൊതിയായതിൽ നീന്താൻ അലമാലയായ്
അലിവോടെയെന്തൊ പറയുന്നതാരെൻ
പ്രിയമാർന്ന പൂപാട്ടിൻ ശ്രുതിയെന്ന പോലെ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളായ്
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീണമായ് [മഞ്ചാടി മഴ...

അനുരാഗിമാരായ് ഇരു താരങ്ങൾ
നറു വെണ്ണിലാ പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ ദളമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികെയലിഞ്ഞു പെയ്ത മഴതുള്ളിയായ് മനം { മഞ്ചാടി മഴ...


ഇവിടെ


വിഡിയോ


13. ചിത്രം: വാൽക്കണ്ണാടി [1992]
രചന: എസ് രമേശൻ നായർ
സംഗീതം: എം ജയചന്ദ്രൻപാടിയതു: കെ ജെ യേശുദാസ് & സുജാത

മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൌനരാഗം മൂളൂ‍ല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)

മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ (മണിക്കുയിലേ)

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )ഇവിടെ


വിഡിയോ


14. ചിത്രം: വെള്ളിത്തിര [ 2003 ] ഭദ്രൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: അൽഫോൺസ് ജോസഫ്


പാടിയതു: പി ജയചന്ദ്രൻ & സുജാത

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ......)

മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
അത്ര മേൽ ഒന്നാണു നമ്മൾ (നീ...)


മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുനാ
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം (നീ...)


ഇവിടെവിഡിയോ


15. ചിത്രം: രാത്രി മഴ [2006] ലെനിൻ രാജേന്ദ്രൻ
രചന: കൈതപ്രം
സംഗീതം: രമേഷ് നാരയൺ
പാടിയതു: ശ്രീനിവാസ് & സുജാത

ഭാസുരി... ഭാസുരി....
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...

ആഷാഢ പൌർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി
നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ.. ഭാസുരി... ഭാസുരി..ഉം..ഉം...
[ഭാസുരി ശ്രുതി പോലെ നിൻ സ്വരം.... ]

മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ.. ഭാസുരി..ഭാസുരി ഉം..ഉം


ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ..
ഓ... ഭാസുരി... ഭാസുരി...ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി..
ഈ യാ ഭാസുരീ....ഇവിടെ


വിഡിയോ

No comments: