Powered By Blogger

Saturday, March 13, 2010

വടക്കുംനാഥൻ [2006] യേശുദാസ്, ചിത്ര, ബിജു നാരായൺ, മഞ്ജരി

ഷാജൂൺ കാര്യാൽ: സംവിധായകൻ

ചിത്രം: വടക്കുംനാഥൻ [2006] ഷാജുൺ കാര്യാൽ
അഭിനേതാക്കൾ: മോഹൻ ലാൽ, പത്മപ്രിയ, കാവ്യാ മാധവൻ, ബിജു മേനോൻ, ഷമ്മി
തിലകൻ, കവിയൂർ പൊന്നമ്മ, മാടമ്പു കുഞ്ഞ്ക്കുട്ടൻ, ബാബു നമ്പൂതിരി, സോണാ നായർ.
സാദിക്ക്, മുരളി, വിനീത്,റീസാ ബാവാ...

രചന: പുത്തൻ
സംഗീതം: രവീന്ദ്രൻ


1. പാടിയതു: യേശുദാസ് & ബിജു നാരായൺ /ചിത്ര “ കളഭം തരാം...

ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം

കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )

പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )

നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ ( നിലാ )
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2)
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )


ഇവിടെ


വിഡിയോ

************
ബിജു മേനോൻ

2. പാടിയതു: യേശുദാസ്
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2)
മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പരന്നു പറന്നു ഞാൻ (ഒരു കിളീ ...)

വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ നെഞ്ചിൽ
മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ (2)
നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2)
നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
നിന്റെ രാമച്ച കിടക്കയായ് ഞാൻ (ഒരു കിളീ...)

തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ (2)
നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2)
നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കീ (ഒരു കിളി.


ഇവിടെ

വിഡിയോ


3. പാടിയതു: എം.ജി ശ്രീകുമാർ & മച്ചാട്ട് വാസന്തി
“തത്തക തത്തക തത്തകളെത്തി...

ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ

തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
( തത്തക...)


നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി
എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ
( തത്തക...)

നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട്
കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും
വെളിച്ചമെന്‍ വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ
( തത്തക...)


ഇവിടെ


വിഡിയോ

**************************

പത്മപ്രിയ


4.പാടിയതു: മഞ്ജരി & സിന്ധു പ്രേംകുമാർ

പാഹി പരം പൊരുളേ ശിവ ശിവ നാമ ജപ പൊരുളേ
വരവർണ്ണിനി ശുഭകാമിനി ഉമതൻ പതിയേ (2)
ചന്ദ്ര കലാധരാ സങ്കട നാശക സന്തതമുണരുക നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
[ പാഹി...]

ഗംഗയുണർത്തുക നീ സ്വര സന്ധ്യയുണർത്തുക നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
സത്യമുണർത്തുക നീ വര തത്വമുണർത്തുക നീ
ഇനി നിന്റെ മനോഭയ മുദ്രയിലഖിലം മൂറ്റി വിടർത്തുക നീ (2)
നിനക നിരാമയ മന്ത്ര ജപത്തിനു നീരാ ജലമാം നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
ഭസ്മമൊരുക്കുക നീ നട ഭൈരവി പാടുക നീ

ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)

മേഘമുയർത്തുക നീ തുടി തൊട്ടു തലോടുക നീ
ഇനി നിന്റെ ജഡാമയ മുടിയിലുഷസ്സിൻ നന്മ കൊളുത്തുക നീ
ഹിമഗിരി നന്ദിനി ഇവളുടെ നെഞ്ചിൽ ഹംസ ധ്വനിയാം നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ
ഹര ഹര ഹര ശംഭോ ശിവ ശംഭോ (2)
[ പാഹി...]

ഇവിടെ


വിഡിയോ
*****************
കാവ്യ മാധവൻ


5. പാടിയതു: യേശുദാസ് / ചിത്ര “ ഗംഗേ...

ഗംഗേ......തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)

മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയിൽ അലിയ ഒരു വര മൊഴി പാർവതി നീ
പൂ നിലാവിൽ ആടും അരളി മരം പൊലെ ( ഗംഗേ ...)

ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
ഞാൻ തിരഞ്ഞതെന്റെ ജപലയ ജല തീർത്ഥം
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ..(ഗംഗേ ...)


ഇവിടെ

വിഡിയോ


6. പാടിയതു: ബിജു നാരായൺ
“ ചകനി രാജ....

ഇവിടെ

7. പാടിയതു: യേശുദാസ്
“ കസ്തൂരി കുറി തൊട്ടു...

ഇവിടെ

8. പാടിയതു: എം.ജി ശ്രീകുമാർ

സാരസമുഖീ സഖീ
താരദേവ മനോഹരീ
രാവിരുണ്ടു നിശാന്തത്തില്‍
രാഗചന്ദ്രനുദിയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴഞ്ഞു
മാലിനി വരികെന്‍റെ
മാരമണ്ഡപം പൂകാന്‍

വിഡിയോ

No comments: