Saturday, March 13, 2010

പെരുമഴക്കാലം [2004]ചിത്ര, എം. ജയചന്ദ്രൻ, പി. ജയചന്ദ്രൻ


ചിത്രം: പെരുമഴക്കാലം [ 2004] കമല്‍
അഭിനേതാക്കള്‍: മീര ജാസ്മിന്‍, കാവ്യാ മാധവന്‍, ബിജു മേനോന്‍, ദിലീപ്,സലിം കുമാര്‍
രചന: കൈതപ്രം, റഫീക്ക് അഹമദ്
സംഗീതം: എം. ജയചന്ദ്രന്‍


1. പാടിയതു: ചിത്ര “ ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌...


ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിതിങ്കള്‍ ഉറങ്ങ്‌
കണികാണാന്‍ ഉറങ്ങ്‌
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയില്‍ വളര്‍നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിന്‍ താളമേ നീ വളര്‌
തെല്ലിളംകാറ്റില്‍ ആലില ചൊല്ലും രാമനാമം കേട്ടുണരാന്‍
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌ ഉറങ്ങ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാല്‍ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാന്‍ അമ്മ ചിരിക്കാം നിന്നെയുണര്‍ത്താന്‍ ഉണരാം
നീ നടക്കുമ്പോള്‍ കാല്‍ച്ചിലമ്പായ്‌ ഞാന്‍ കൂടെയെന്നും നടക്കാം


ഇവിടെ


2. പാടിയതു:ചിത്ര, മധു ബാലകൃഷ്ണന്‍, കല്യാണി മേനോന്‍

ഊഞ്ചല്‍ ആടിനാള്‍..കണ്ണൂഞ്ചല്‍ ആടിനാള്‍
പൊന്നൂഞ്ചല്‍ ആടിനാള്‍...വചന മാലൈ മണമകിഴ്ന്തായ്...

ചെന്താര്‍മിഴി പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എന്‍ കണ്മണി (2)
കണ്ണൂഞ്ചലാടും മങ്കൈ മണി
നീ മാര്‍ഗഴി തിങ്കളെന്‍
മധുമലര്‍ മണി തട്ടിലില്‍
പൊന്‍ മാനോ പാല്‍ കനവോ
നിന്‍ ജീവനില്‍ ഉരുകുന്നു ഞാന്‍
ഒരു സ്നേഹ ഗംഗാ നൈര്‍മല്ല്യമായ്‌

എത്ര കണ്ടാലും മതി വരില്ലല്ലോ
നിന്റെ നിലാ ചന്തം
പിന്നില്‍ നിന്നെന്റെ കണ്ണു പൊത്തുമ്പോള്‍
എന്നെ മറന്നു ഞാന്‍
നീലാമ്പല്‍ തേടി നമ്മള്‍ പണ്ടലഞ്ഞപ്പോള്‍
നീ തണ്ടുലഞ്ഞൊരാമ്പല്‍ പൂവായ്‌ നിന്നപ്പോള്‍
വരി വണ്ടായ്‌ ഞാന്‍ മോഹിച്ചൂ
നിന്‍ ജീവനില്‍ ഉരുകുന്നു ഞാന്‍
ഒരു സ്നേഹ ഗംഗാ നൈര്‍മല്ല്യമായ്‌

നിന്‍ നിഴല്‍ പോലെ കൂടെ വരാം ഞാന്‍
നീ എന്റെ സൂര്യനല്ലേ
വേളി നിലാവായ്‌ തേടി വരാം ഞാന്‍
നീ എന്റെ സന്ധ്യയല്ലേ
അന്നഗ്രഹാര രാത്രിയില്‍ തേരു വന്നപ്പോള്‍
കരതാരില്‍ നമ്മള്‍ മണ്‍ചിരാതും കൊണ്ടുനടന്നില്ലേ
തിരുയൂതി മെല്ലെ നെഞ്ചില്‍ ചേര്‍ത്തില്ലെ

(ചെന്തര്‍മിഴി)
ഉം...ഉം...ഉം...ഉം...(2)


ഇവിടെ

വിഡിയോ

3. പാടിയതു ചിത്ര & പി. ജയചന്ദ്രന്‍

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ്‌ ഞാന്‍
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ്‌ കരുതി ഞാന്‍
പട്ടുറുമാല്‌ വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..


ഇവിടെ


വിഡിയോ


4. പാടിയതു അഫ്സല്‍ & ജോത്സ്ന കോറസ്

കിലുകിലുങ്ങണൊരലുക്കത്തിട്ട്‌
മിനുക്ക സവ്വനി തട്ടമിട്ട്‌
മുന്തിരി ചുണ്ടില്‍ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..

മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളന്‍

മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..

ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ്‌ ഹേ റസിയാ..
(മെഹറുബാ..)


മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാര്‍മുടി വണ്ടിനപൂരകം ചൂടാന്‍ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ.
(മെഹറുബാ..)

പ്രേമ ചിത്തിരം കൊത്തിയ മുത്ത്‌
ചക്കര തുണ്ട്‌ ചുന്‍ദരി പെണ്ണ്‌
പഞ്ചാരകുന്നിലെ പച്ച കരിമ്പ്‌
നീ പച്ച കരിമ്പ്‌ മധുര പച്ച കരിമ്പ്‌ (പ്രേമ..)

ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക്‌ കല്യാണരാവാണ്‌
നാളെ സത്തായമാരനുമൊത്ത്‌ രസിയ്കാനൊരുല്ലാസ നാളാണ്‌
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌..ഹേ റസിയാ..
(മെഹറുബാ..2)


ഇവിടെ


വിഡിയോ


5. രചന : റാഫീക്ക് അഹമ്മദ് “ രാക്കിളിതന്‍ വഴി മറയും
പാടിയതു: എം. ജയചന്ദ്രന്‍
ഏ...ഏ...
ബരസ്‌ ബരസ്‌ ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്‌

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
(രാക്കിളി തന്‍)

പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ്‌ രെ
കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ
ഖാ മോരിയാ...

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)

ഏ.....റസിയാ....

നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)

ഇവിടെ


വിഡിയോ
ബോണസ്: [ദിലീപ് & മീര ജാസ്മിന്‍] അക്കരെയാണെന്റെ താമസം...


വിഡിയോ

No comments: