Powered By Blogger

Friday, February 5, 2010

യവനിക [1982] യേശുദാസ്; സെൽമാ ജോർജ് [3]


തിലകൻ

“മിഴികളിൽ നിറകതിരായി സ്‌നേഹം ...


ചിത്രം: യവനിക [1982] കേ.ജി.ജോർജ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ

പാടിയതു: കെ ജെ യേശുദാസ്




മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി
മിഴികളിൽ നിറകതിരായി

ചിരികളിൽ മണിനാദമായി സ്‌നേഹം
അനുപദമൊരുതാളമായി
കരളിൻ തുടിപ്പുകൾ പോലും
ഇണക്കിളികൾ തൻ കുറുമൊഴിയായി
മിഴികളിൽ നിറകതിരായി

ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
ഒരു നോക്കിലുത്സവമായി
തളിരുകൾക്കിടയിലെ പൂക്കൾ
പ്രേമലിഖിതത്തിൻ പൊൻലിപിയായി

മിഴികളിൽ നിറകതിരായി സ്‌നേഹം
മൊഴികളിൽ സംഗീതമായി
മൃദുകരസ്‌പർശനം പോലും
മധുരമൊരനുഭൂതിയായീ ആ...
മധുരമൊരനുഭൂതിയായി.....

ഇവിടെ


വിഡിയോ


ഇനിയും:: >>>>>

പാടിയതു: യേശുദാസ്:“ചമ്പക പുഷ്പ സുവാസിത യാമം



ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം
ചലിത ചാമര ഭംഗി വിടർത്തി ലളിത കുഞ്ച കുടീരം..
ലളിത കുഞ്ച കുടീരം

പ്രിയതരമായൊരു സ്വപ്നമുറങ്ങി ഇനിയുണരാതെയുറങ്ങി
ഇവിടേ ഇവിടേ വെറുതെയിരുന്നെൻ ഓർമ്മകളിന്നും പാടുന്നു
ഓരോ കഥയും പറയുന്നു..

മൃദു പദ നൂപുരനാദമുറങ്ങി വിദുകിരണങ്ങൾ മയങ്ങി
ഇതിലേ ഇതിലേ ഒരു നാൾ നീ വിടയോതിയ കഥ ഞാനോർക്കുന്നു
ഓർമ്മകൾ കണ്ണീർ വാർക്കുന്നു..

ഇവിടെ


വിഡിയോ



ഇനിയും:: >>>>>



നെടുമുടി വേണു



പാടിയതു:: കെ ജെ യേശുദാസ് & സെൽമ ജോർ “ ഭരതമുനിയൊരു കളം വരച്ചു... “

കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാൻ പോരൂ
കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ

ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു

ചിരിക്കും, കരയും
അടുക്കും അകളും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..)

ഇണങ്ങും പിണങ്ങും
ഇണവേപിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി..)


ഇവിടെ


വിഡിയോ

No comments: