
ശങ്കരാടി
“താനേ തിരിഞ്ഞും മറിഞ്ഞും...
ചിത്രം: അമ്പലപ്രാവ് [1970] പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: എസ് ജാനകി
താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ
ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പകവെണ്മലർ തൂവിരിപ്പിൽ
മധുവിധുരാവിനായ് ചുണ്ടുകളിൽ
പ്രേമമകരന്ദ മഞ്ജരിയേന്തി (2) (താനേ)
പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുകസംഗമവേളയിൽ
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ വെൺമുകിലിന്നലെ (താനേ)
ഇവിടെ
1 comment:
:)
Post a Comment