Powered By Blogger

Sunday, January 24, 2010

അമൃതം [2004]യേശുദാസ്; ചിത്ര, സുജാത, മധു ബാലകൃഷ്ണൻ






ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം...


ചിത്രം: അമൃതം [2004] സിബി മലയൈൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: കെ എസ് ചിത്ര



ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്
എനിക്കിഷ്ടമാണിള വെയില്‍ (ഇഷ്ടം..)




വയല്‍ പൂക്കളിളകുന്ന പൂ പാടവും
പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
വെയിലാറും മേട്ടിലെ നിഴലാട്ടവും
ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ തുളുമ്പുന്നിതാ (ഇഷ്ടം..)


കണ്ണാടി പുഴയിലെ കുഞ്ഞോളവും
വണ്ണാത്തി കിളിയുടെ കൊരലാരവും
പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും
പൂ തേടി അലയുന്ന പൂത്തുമ്പിയും
എന്തിഷ്ടമാണീ ഇഷ്ടങ്ങളെ
കരളോടു ചേര്‍ക്കുന്നു ഞാൻ (ഇഷ്ടം..)




ഇവിടെ



വിഡിയോ


ഇനിയും
**************************************



പാടിയതു: യേശുദാസ് & ചിത്ര...” ഓ. സൈനബാ അഴകുള്ള സൈനബാ


ഓ സൈനബാ അഴകുള്ള സൈനബാ
ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
ഓ സൈനബാ അലിവുള്ള സൈനബാ
അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
മാനല്ല ഞാൻ ഇളമാനല്ല ഞാൻ
ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി
ഓ സൈനബാ സൈനബാ ..സൈനബാ...

പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ
നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ ( ഓ..സൈനബ...)


അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
അനുരാഗജാലകം തുറന്നു വന്ന സൈനബ
കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ്
നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ ( ഓ..സൈനബ..)



ഇവിടെ




വിഡിയോ




ഇനിയും: &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&



പാടിയതു: മധു ബാലകൃഷ്ണൻ & സുജാത: മുത്തേ നിന്നെ കണ്ടിട്ടിപ്പോൾ...



മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ
ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ
കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ ഓ...ഓ.... (മുത്തേ.....)


മുന്നിലെത്തുമ്പോൾ നീ മായാനക്ഷത്രം
മാറിൽ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം
പാട്ടിനുള്ളിൽ പോലും തേൻ നിറയ്ക്കാതെ
വെറുതേയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ
വെറുമൊരു പാട്ടല്ലാ പ്രേമം പനിനീർക്കുളിരല്ലാ
കളിചിരിയല്ലാ കളിവാക്കല്ലാ കടലോളം സ്നേഹം (മല്ലിപ്പൂവേ....)



കണ്ടു മോഹിച്ചൂ വീണ്ടും കാണാൻ ദാഹിച്ചൂ
നിന്നരികിൽ ഞാനെന്നെ തന്നെ മറക്കാൻ മോഹിച്ചൂ
കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ്
നീലാകാശ തിരുവാൽക്കുയിലായ് പാടാൻ തോന്നിപ്പോയ്
കൂടെ പോന്നോട്ടേ ഞാൻ കൂടെ പൊന്നോട്ടേ
മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും വന്നോട്ടേ ഹേ (മുത്തേ....)


വിഡിയോ



വിഡിയോ

No comments: