Powered By Blogger

Sunday, January 24, 2010

പഴശ്ശി രാജാ [1964] പി.ലീല..എസ്. ജാനകി..സുശീല.. യേശുദാസ്








പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ...


ചിത്രം:: പഴശ്ശി രാജാ [1964] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ആർ കെ ശേഖർ

പാടിയതു: പി ലീല




പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ

ചൂടാറില്ലല്ലോ ഞാൻ ചൂടാറില്ലല്ലോ

പണ്ടു പാടിയ മാരകാകളി

പാടാറില്ലല്ലോ ഞാൻ പാടാറില്ലല്ലോ (പാതിരാ...)

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാൻ
പഴശ്ശിയെഴുതിയ വിരഹഗാനമേ
പാടാറുള്ളൂ ഞാൻ എന്നും
പാടാറുള്ളൂ ഞാൻ (പാതിരാ‍....)


അങ്ങു നൽകിയ ചന്ദനത്തംബുരു
എങ്ങനെ മീട്ടും ഞാൻ
കമ്പിയിൽ കൈവിരൽ മുട്ടും നേരം
കണ്ണു നിറയുമല്ലോ എന്റെ
കണ്ണു നിറയുമല്ലോ (പാതിരാ...)



ഇവിടെ



ഇനിയും.. >>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<<<



പാടിയതു: യേശുദാസ്: ചൊട്ട മുതൽ ചുടല വരെ....


ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി

ദുഃഖത്തിൻ തണ്ണീർപ്പന്തലിൽ നിൽക്കുന്നവരേ...

ഈ രാത്രി ഇരുണ്ടു വെളുത്തു കിഴക്കുണരുമ്പോൾ

ഈ നാട്ടിയ കഴുകുമരങ്ങൾ കാണും നിങ്ങള്‍...

കാണും നിങ്ങള്‍... [ ചൊട്ട മുതൽ...

കാലൻകോഴികൾ കൂകി..
കഴുകൻ ചുറ്റിനടന്നു..
അറബിക്കടലല ഞെട്ടിയുണർന്നു
ഗിരികൂടങ്ങൾ ഞടുങ്ങി..
തുടിച്ചു തൂക്കുമരക്കയർ ഇന്നു
മരണം കയറിയിറങ്ങി..
മരണം കയറിയിറങ്ങി..[ചൊട്ട മുതൽ...

പിറന്നനാടിനു വേണ്ടി
പൊരുതി മരിച്ചവരിവിടെ
സ്വന്തം ചോരയിലെഴുതിയ
ജീവിതമന്ത്രം കേൾക്കൂ നിങ്ങൾ
സ്വർഗ്ഗത്തേക്കാൾ വലുതാണീ ...ജന്മഭൂമി......[ ചൊട്ട മുതൽ...






ഇവിടെ


ഇനിയും:++++++++++++++++++++++++++++++++++++++++++++++++++++++++


പാടിയതു: പി. സുശീല.. അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ



അഞ്ജനക്കുന്നിൽ തിരി തെറുക്കാൻ പോകും
അമ്പല പ്രാവുകളെ
പോണ വഴിക്കോ വരും വഴിക്കോ
ഒരു മാണിക്യ മഞ്ചൽ കണ്ടോ നിങ്ങളൊരു
മാണിക്യ മഞ്ചൽ കണ്ടോ....

കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന
കാനന ദേവതമാർ ... [2]
കാണാങ്കൊതിക്കുമാ മഞ്ചലിനുള്ളിൽ
രാജകുമാരനൌണ്ടൊ എന്റെ
രാജകുമാരനുണ്ടോ....[ അഞ്ജനക്കുന്നിൽ...


മഞ്ചലിൽ അദ്ദേഹം വന്നിറങ്ങുമ്പോൾ
പൂഞ്ചിരി തൂകുമ്പോൾ [2]

മാറിലെനിക്കു കുളിരു കോരും
വാരി പുണരും ഞാൻ.. കൈ നിറയെ
വാരി പുണരും ഞാൻ...[ അഞ്ജന കുന്നിൽ....



ഇവിടെ




ഇനിയും^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


പാടിയതു: ഏ.എം രാജാ.. എസ്.ജാനകി: ചിറ്രകട്ടു വീണൊരു കൊചുതുമ്പീ....


ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടൻ കാട്ടിലെ കൊച്ചു തുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണൻ കൊഴിഞ്ഞാലും
ഇനിയുമൊരിക്കൽ നാം ഒന്നുചേരും

കാറ്റത്തു വെച്ച വിളക്കു പോലെ
കാലത്തുദിച്ച നിലാവ് പോലെ
ജയിലഴിക്കുള്ളിലെൻ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞു പോകും
കരയല്ലേ പിടയല്ലെ കൊച്ചുതുമ്പീ
കണ്ണുനീർക്കാട്ടിലെ കൊച്ചുതുമ്പീ


ഇണപിരിയാതെ നാം ഒരുമിച്ചു നിന്നാൽ
ഇനിയത്തെ ജന്മത്തിൽ ഒന്നു ചേരാം
ജാതകം നോക്കാതെ ജാതിയും നോക്കാതെ
ജീവിതസ്വപ്നങ്ങൾ ഒന്നു ചേർന്നു
ചിതയിലടിഞ്ഞാലും ചാരമായ് തീർന്നാലും
ഹൃദയബന്ധങ്ങൾ നശിക്കുകില്ലാ





ഇവിടെ

No comments: