Powered By Blogger

Monday, December 28, 2009

മംഗളം നേരുന്നു [1984] യേശുദാസ് & കല്യാണി മേനോൻ



ഋതുഭേദകല്പന ചാരുത നൽകിയ

ചിത്രം: മംഗളം നേരുന്നു [1984] മോഹൻ
രചന: എം ഡി രാജേന്ദ്രൻ
സംഗീതം: ഇളയരാജ

പാടിയതു: കെ ജെ യേശുദാസ് & കല്യാണി മേനോൻ



ഉംഉം...ഉം‌ഉം‌ഉംഉം....ഉംഉം...ഉം‌ഉം‌ഉംഉം....
ഉം‌ഉം‌ഉംഉം.....ഉം‌ഉം‌ഉംഉം......................

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർ പോലെ
പ്രഥമാനുരാഗത്തിൻ പൊൻ‌മണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞൂ

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ

സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞൂ (സ്ഥല...)
മധുമന്ദഹാസത്തിൻ മായയിൽ എന്നേ
അറിയാതെ നിന്നിൽ പകർന്നൂ

സുരലോകഗംഗയിൽ.....
സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു.......
സഗമ ഗമധ മധനി പനിസനിപമഗസനിധ

സുരലോകഗംഗയിൽ നീന്തിത്തുടിച്ചു
ഒരു രാജഹംസമായി മാറി
ഗഗനപഥങ്ങളിൽ പാറിപ്പറന്നു
മുഴുതിങ്കൾപക്ഷിയായി മാറി

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ

വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളിൽ
നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി (മൌനത്തിൽ)

ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർ പോലെ
പ്രഥമാനുരാഗത്തിൻ പൊൻ‌മണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞൂ (3)



ഇവിടെ



വിഡിയോ

No comments: