Powered By Blogger

Monday, December 28, 2009

പാർവ്വതി 1981 ജയചന്ദ്രൻ & വാണി ജയറാം

കുറുനിരയോ മഴ മഴ

ചിത്രം: പാർവ്വതി [ 1981 ] ഭരതൻ
രചന: എം ഡി രാജേന്ദ്രൻ
സംഗീതം: ജോൺസൻ
പാടിയതു: പി ജയചന്ദ്രൻ & വാണി ജയറാം



നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ
പനിപമപ മപമഗമ ഗമഗസ നിസഗമപ......
സനിസനിസ നിസനിസനി പനിപമ ഗമപനിസ

കുറുനിരയോ മഴ മഴ മുകിൽനിരയോ
കുനുകുനു ചികുര മദന ലാസ്യലഹരിയോ
വനനിരയോ ഘനഘന നീലിമയോ
അലകടലിളകിയാടും അമൃതമഥനമോ

(കുറുനിരയോ...)

കാർകുഴലിൽ കരിവരി വാർകുഴലിൽ
വിരൽനഖ നാദമിഴയുമൂടുവഴികളിൽ
കുന്നുകളിൽ ശാദ്വലഭംഗികളിൽ
രതിരസമെന്നുമൊഴുകുമേകമൂർഛയിൽ
അടിമുടിയൊരു ദാഹം, ഉടലുലയും മേളം
അസ്ഥികൾക്കുള്ളിലൊരു തീനാളം, തിരിനാളം

(കുറുനിരയോ...)

നീൾമിഴികൾ പതയും നിർവൃതിയിൽ
പിണയും നിഴലുകളുടെ പദവിന്യാസം
നീർമണികൾ ചിതറും ചില്ലുകളിൽ
തെളിയും ശൈവശൿതി ഏകമാത്രയിൽ
അടിമുടിയൊരു ജാലം, അതിലലിയും കാലം
അസ്ഥികൾക്കുള്ളിലൊരു തീനാളം, തിരിനാളം

(കുറുനിരയോ...)



ഇവിടെ

No comments: